Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആക്സിഡന്റുകളും നീറുന്ന ഓർമകളുമാണ് തന്റെ ജീവിതത്തിൽ; ജസ്ല മാടശ്ശേരി, മാതാചാരങ്ങൾ തെറ്റിച്ചാൽ നിരവധി ഭ്രാന്തുകൾ അനുഭവിക്കും

11 FEBRUARY 2021 12:20 PM IST
മലയാളി വാര്‍ത്ത

ആക്ടിവിസ്റ്റും ബിഗ്‌ബോസ്2 ലെ മത്സരാർത്ഥിയുമായിരുന്ന ജസ്ല മാടശ്ശേരി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഉണ്ണി ആറിന്റെ ചെറുകഥയെ ആസ്പദമാക്കി കാവ്യാ പ്രകാശ് സംവിധാനം ചെയ്ത 'വാങ്ക്' സിനിമയെ കുറിച്ചാണ് കുറിപ്പ്. ഫെബ്രുവരി ആദ്യ വാരമായിരുന്നു വാങ്ക് തിയേറ്ററുകളിലെത്തിയത്. ഇസ്ലാമിക് പ്രാർത്ഥന ആയ 'അദാൻ' ഉറക്കെ പാടാൻ ആഗ്രഹിക്കുന്ന റസിയ എന്ന പെൺകുട്ടിയെ പശ്ചാത്തലമാക്കിയാണ് സിനിമ. സിനിമയിലെ ഓരോ സീൻ വരുമ്പോഴും തന്നെ നോക്കുന്നുണ്ടായിരുന്നെന്നും മതാചാരങ്ങൾ തെറ്റിച്ചാൽ സിനിമയിൽ കാണിച്ചതിന്റെ പത്തിരട്ടി ഇസ്ലാം മതത്തിലുള്ളവർ അനുഭവിക്കേണ്ടി വരുമെന്നാണ് ജസ്ല കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

സിനിമ കണ്ടതിനു ശേഷം ജസ്ലയെ നിരവധി സുഹൃത്തുക്കൾ വിളിച്ചിരുന്നു എല്ലാവർക്കും സിനിമ കാണുമ്പോൾ തന്നെയാണ് ഓർമ വന്നതെന്നാണ് ജസ്ലയുടെ വാക്കുകൾ. വാങ്ക് സിനിമയുമായി തന്റെ ജീവിതത്തിൽ ഒരുപാട് ബന്ധമുണ്ട്. ജസ്ല സിനിമ കാണാനിരുന്നപ്പോൾ കൂടെ ഉണ്ടായിരുന്ന എല്ലാവരും തന്നെ നോക്കുമായിരുന്നുവെന്നും, എന്നാൽ സിനിമയിൽ കാണിക്കുന്നതിന്റെ പത്തിരട്ടിയിലധികം ഭ്രാന്തുകൾ ജീവിതത്തിൽ അനുഭവിക്കേണ്ടിവരും. ഇസ്ലാം പോലുള്ള മതത്തിലെ വിശ്വാസങ്ങൾ തെറ്റിച്ചാലായിരിക്കും കൂടുതൽ അനുഭവിക്കുക എന്നും ഫേസ്ബുക് കുറിപ്പിലൂടെ ജസ്ല കുറിച്ചു.

സിനിമയിലെ എല്ലാ സീനിലൂടെയും കടന്നുപോയ ആളാണ് ജസ്ല എന്നാൽ സിനിമയിൽ കാണിക്കുന്നതിനേക്കാളും തീവ്രത ആയിരുന്നു ജീവിതത്തിൽ. ക്യാമ്പസിൽ ഒറ്റപെട്ടുകൊണ്ടുള്ള ജീവിതം, താൻ കാരണം സഹോദരങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ, ചില ഭീകരജീവിപരിവേശം, ബന്ധുക്കളിൽ നിന്നും ഒറ്റപെട്ടുകൊണ്ടുള്ള ജീവിതം, വീട്ടുകാരിൽ നിന്നും ടോർച്ചൽ ചെയ്യപ്പെടൽ, നാട്ടുകാരുടെ നോട്ടങ്ങൾ, ഭ്രാന്തിയെന്ന് മുദ്രകുത്തൽ, പള്ളികമ്മറ്റിയിൽ വാപ്പ ചോദ്യം ചെയ്യപ്പെടുന്നത്, മാനസിക രോഗിയാക്കി മോല്ല്യന്‍മാരുടെ ചികിത്സക്ക് വേണ്ടിയുള്ള ഉപദേശങ്ങൾ ഇങ്ങനെയുള്ള നിരവധി പ്രയാസങ്ങൾ ജീവിതത്തിൽ അനുഭവിച്ചു എന്നും കുറിപ്പിലൂടെ വ്യക്തമാക്കുകയുണ്ടായി.

സിനിമയിൽ ജസ്ലയുടെ ജീവിതവുമായി ബന്ധപെടുത്താനാകാത്തത് വാപ്പയുടെ തല്ല് മാത്രമാണ്. തന്നെ ഒരിക്കലും ഇതിന്‍റെ പേരില്‍ മതവിശ്വാസിയായ ഉപ്പ തല്ലീട്ടില്ല. പക്ഷെ ഒരു വാക്ക് മാത്രം പറഞ്ഞു. നിന്‍റെ ചിന്തകള്‍ക്ക് തടയിടാന്‍ എനിക്കവകാശമില്ല. ഒരു ഇന്ത്യന്‍ പൗരനെന്ന നിലക്ക് നിനക്ക് വ്യക്തിസ്വാതന്ത്ര്യമുണ്ട്. ഏത് മതം പിന്തുടരാനും പിന്തുടരാതിരിക്കാനും. പക്ഷേ നിന്‍റെ മതം ആര്‍ക്കും ഉപദ്രവമുണ്ടാക്കുന്നതാവരുത്. ആരുടേയും കണ്ണീരു വീഴ്ത്തുന്നതും. നീ നടക്കുന്നത് ഒരു ചെറിയ വഴിയിലൂടെയാണെന്ന് കരുതുക. വഴിയില്‍ ഒരു മുള്ളുണ്ട്. ആ മുള്ള് ചാടിക്കടക്കുന്നിടത്ത് ഒരു മതമുണ്ട്. ശരിയുമുണ്ട്. പക്ഷേ അത് പിന്നാലെ വരുന്നവനെ കുത്താന്‍ ഇടയുണ്ട്. എന്നും ഫേസ്ബുക്കിലൂടെ ജസ്ല കുറിച്ചു.

വാങ്ക് സിനിമയിൽ പെൺകുട്ടി ശാരീരികമായി ആക്രമിക്കപ്പെട്ടിട്ടില്ല. എന്നാൽ ജസ്ലക്ക് നിരവധി ശാരീരിക ആക്രമങ്ങളും, മാനസിക ആക്രമവും, ആക്സിഡന്റുകളും നോവുകളുമുണ്ട്. ശരീരത്തിൽ ഇപ്പോഴും ആക്സിഡന്റ് പറ്റിയതിന്റെ പാടുകളുണ്ട്. സൈബർ ആക്രമണവും ജസ്ലയുടെ കൂടെ പിറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends