Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്രക്കടലാസില്‍ കടലമുട്ടായിയും പൊതിഞ്ഞ് ബാബു ആന്റെണി വന്നു കയറുന്ന സന്ധ്യകളെക്കുറിച്ച്‌ അവള്‍ വിങ്ങി വിങ്ങി പറഞ്ഞൊപ്പിക്കുമ്പോള്‍ ഞാനവളെ കെട്ടിപ്പിടിച്ച്‌ കരഞ്ഞിട്ടുണ്ട്; യുവ എഴുത്തുകാരന്‍ ലിജീഷ്‌കുമാറിന്റെ ഹൃദയം തൊടുന്ന കുറിപ്പ് ശ്രദ്ധേയമാകുന്നു

23 FEBRUARY 2021 11:23 PM IST
മലയാളി വാര്‍ത്ത

കുഞ്ഞുങ്ങള്‍ സ്വന്തം വീട്ടില്‍ പോലും സുരക്ഷിതരല്ല എന്ന് നമ്മള്‍ ഓരോ ദിവസവും തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒപ്പം പീഡോഫീലിയക്ക് രണ്ടു പക്ഷം ഉണ്ടാവുന്നു എന്നും തിരിച്ചറിയുന്നു. കുഞ്ഞിന്റെ ലൈംഗിക ആഗ്രഹം തെറ്റല്ല എന്നൊക്കെ പറയുന്നവരുടെ കാലം കൂടിയാണിത്. ഇവിടെയാണ് യുവ എഴുത്തുകാരന്‍ ലിജീഷ്‌കുമാറിന്റെ ഹൃദയം തൊടുന്ന കുറിപ്പ് ശ്രദ്ധേയമാകുന്നത്.

ബാബു ആന്‍്റണിയെക്കുറിച്ചല്ല !! ബാബു ആന്‍്റണി വരുമെന്നും, വായ പൊത്തിപ്പിടിച്ച്‌ - തൂക്കിയെടുത്ത് കൊണ്ടു പോകുമെന്നും പേടിച്ച്‌, ഉറങ്ങാതിരിക്കുമായിരുന്ന ഒരു കൂട്ടുകാരി എനിക്കുണ്ട്. അവളെക്കുറിച്ചാണ്,
9 ആം വയസ്സിലാണ് അവള്‍ ആദ്യമായി ബാബു ആന്‍്റണിയെ കാണുന്നത്. പത്രക്കടലാസില്‍ കടലമുട്ടായിയും പൊതിഞ്ഞ് ബാബു ആന്‍്റണി വന്നു കയറുന്ന സന്ധ്യകളെക്കുറിച്ച്‌ അവള്‍ വിങ്ങി വിങ്ങി പറഞ്ഞൊപ്പിക്കുമ്ബോള്‍ ഞാനവളെ കെട്ടിപ്പിടിച്ച്‌ കരഞ്ഞിട്ടുണ്ട്, ബാബു ആന്‍്റണി അവളുടെ ചിറ്റപ്പനായിരുന്നു.

'നമുക്കയാളെ കൊന്നാലോ ?' ആദ്യമായും അവസാനമായും അങ്ങനെ ചോദിച്ചത് അവളോടാണ്. അപ്പഴേക്കും പക്ഷേ അവള്‍ മരിച്ചു കഴിഞ്ഞിരുന്നു. പല പ്രണയങ്ങളിലൂടെയും ജീവന്‍ തിരിച്ചു പിടിക്കാന്‍ പില്‍ക്കാലം അവള്‍ നടത്തിയ ശ്രമങ്ങള്‍ എനിക്കറിയാം. ഒന്നും പക്ഷേയങ്ങ് ശരിയായില്ല. കാമുകന്മാരിലെല്ലാം അവള്‍ ചിറ്റപ്പനെ കണ്ടു, പേടിച്ചു - ഉപേക്ഷിച്ചു.

'സ്മിത്തുമായുള്ള പ്രേമം നല്ലതായിരുന്നെടാ. ഒരു ദിവസം അവനെന്നെ ഉമ്മവെക്കാന്‍ വന്നു. ഈ ആണുങ്ങളുടെ ചുണ്ടിനെല്ലാം ഒരേ മണമാടാ, എനിക്കോക്കാനം വന്നു.' അവസാനത്തെ പ്രേമം അങ്ങനെയാണ് അവസാനിച്ചത്.
ഈയിടെ ഒരു ഗെറ്റ് റ്റുഗെദര്‍ പാര്‍ട്ടിയില്‍ വെച്ച്‌ അവളെയന്വേഷിച്ച സുഹൃത്തിനോട് ഞാന്‍ പറഞ്ഞു, അവള്‍ മരിച്ചു പോയി. 'മൈ ഗോഡ് - എങ്ങനെ', അവന്‍ വിട്ടില്ല. ഒമ്ബതാം വയസ്സില്‍ ബാബു ആന്‍്റണി കടല മുട്ടായി കൊടുത്തു കൊന്നു, ഞാമ്ബറഞ്ഞു. സിനിമാ ഭ്രാന്ത് എന്റെ നെറുകം തല വരെ കേറിയെന്ന് കളിയാക്കി അവന്‍ കൂട്ടുകാരില്‍ ചെന്ന് ലയിച്ചു.

അവനോടങ്ങനെ പറഞ്ഞ്, സംസാരത്തിന് തുടക്കമിട്ടതായിരുന്നു ഞാന്‍. പക്ഷേ അവന്‍ വഴുതി. അവനായിരുന്നു ഞാന്‍ കേട്ട രണ്ടാമത്തെ കഥയിലെ ബാബു ആന്‍്റണി. അതൊരു എന്‍.എസ്.എസ് ക്യാമ്ബിനാണ്. കാട്ടു വഴിയിലൂടെ പാട്ടും പാടി റോഡ് വെട്ടിയ ഒരു ക്യാമ്ബിന്. ഒരു ദിവസം പാട്ടിന് ശക്തി കുറഞ്ഞു. ഉച്ചത്തില്‍ പാട്ടു പാടി നാടിളക്കിമറിക്കുന്നവള്‍ വയറുവേദന വന്ന് സ്കൂളിലേക്ക് മടങ്ങി, അതാണ് ഒരുഷാറ് കുറവ്. അവളവിടെ ഒറ്റയ്ക്കായിരിക്കുമോ ? 'മണത്തു മണത്ത് അവനും പോയിട്ടുണ്ട്. ഒറ്റയ്ക്കാക്കുമോ ?' ക്യാമ്ബ് ചിരിയില്‍ മുങ്ങി.
പക്ഷേ, അവള്‍ ഒറ്റയ്ക്കായിരുന്നു. എനിക്ക് പിരീഡ്സാണ്, പ്ലീസ് എന്ന് കാല് പിടിച്ചിട്ടും - അതിന് ഞാനവിടെ തൊടുന്നില്ലല്ലോ എന്ന് ചോദിച്ച്‌ അവനടുത്ത് ചെല്ലുമ്ബോള്‍ അവള്‍ ഒറ്റയ്ക്കായിരുന്നു. 'ഇതുപോലരവസരം ഇനി കിട്ടില്ലെന്ന് പറഞ്ഞ് അവനെന്‍്റെ നെഞ്ചിന്‍ കൂട്ടിലേക്ക് കൈ താഴ്ത്തുമ്ബോള്‍ വേദന കൊണ്ട് ഞാന്‍ പുളഞ്ഞു പോയി. ആദ്യമായി പിരീഡ്സിന് വേദന തോന്നിയില്ല. അതിനെക്കാളും വലിയ മരണ വേദന എന്നെ അടിമുടി മൂടി !!' ക്യാമ്ബ് ഫയര്‍ രാത്രിയില്‍, ലൈന്‍ പൊട്ടി എന്ന് പറഞ്ഞ് അവന്‍ സങ്കടപ്പെട്ടത് എനിക്കോര്‍മ്മയുണ്ട്. ആ ലൈനില്‍ നിന്ന് ഷോക്കേറ്റാണ് അവള്‍ മരിച്ചതെന്ന് എനിക്കവനോട് പറയണമെന്നുണ്ടായിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും ബാബു ആന്‍്റണിയെ പ്രേമിച്ച ഒരു കൂട്ടുകാരി എനിക്കുണ്ട്. ഭയങ്കര പ്രേമമായിരുന്നു. ബസ് സ്റ്റോപ്പില്‍, ബസ്സില്‍, ലൈബ്രറിയില്‍, കാന്റീനില്‍ . അവള്‍ പോവുന്നിടങ്ങളിലെല്ലാം ചെന്ന് ചെന്ന്, അത്രമേല്‍ അവളെ ആഗ്രഹിക്കുന്നു എന്ന് തോന്നിപ്പിച്ചാണ് അവനവളെ വളച്ചതെന്ന് സുബി പറയും. പ്രേമമായി, ബൈക്കായി, മല കയറ്റമായി, ടൂറായി, പെട്ടന്ന് പെട്ടന്ന് ആ ബന്ധമങ്ങാകാശം തൊട്ടു. ഒരു ദിവസം രണ്ടാളും കൂടെ പോണ്ടിച്ചേരിക്ക് പോയി. കെട്ടിപ്പിടിച്ചു കിടന്നുറങ്ങാനാണ് പോയത്, പക്ഷേ ഉറക്കിയില്ല എന്നും പറഞ്ഞ് അവള്‍ ചിരിച്ച കള്ളച്ചിരി എനിക്കോര്‍മ്മയുണ്ട്. പരസ്പര സമ്മതമുള്ള, പാരസ്പര്യമുള്ള മൂന്നു രതികള്‍ അവര്‍ക്കിടയിലുണ്ടായിട്ടുണ്ട്, നാലാം നാള്‍ അവനു മടുത്തു. മടുത്തു കൂടേ എന്നത് ചോദ്യമാണ്, എനിക്ക് മരിച്ചു കൂടെ എന്ന് അവള്‍ ചോദിക്കുന്നതു പോലെ !!

കണ്‍സെന്‍്റുണ്ടായിരുന്നു എന്ന് അവനെന്നോട് പറഞ്ഞു, കൊല്ലാനോ എന്ന എന്റെ ചോദ്യം പക്ഷേ അവന് ദഹിച്ചില്ല. അവളും മരിച്ചു പോയതാണ്. എന്റെ കൂട്ടുകാരികളില്‍ പലരും ഇങ്ങനെ മരിച്ചു പോയതാണ്. ബാബു ആന്‍്റണി വരുമെന്നും, വായ പൊത്തിപ്പിടിച്ച്‌ - തൂക്കിയെടുത്ത് കൊണ്ടു പോകുമെന്നും പേടിച്ച്‌, ഉറങ്ങാതിരുന്നവളെ കുട്ടിക്കാലത്തേ കണ്ടതു കൊണ്ടാവണം, എന്‍്റെ മനസിലെ വില്ലന്‍ ബാബു ആന്‍്റണിയാണ്.
ഇന്ന് ബാബു ആന്‍്റണിയുടെ പിറന്നാളാണ്. പ്രിയപ്പെട്ട ബാബു ആന്‍്റണീ, തുടങ്ങുമ്ബോള്‍ പറഞ്ഞ പോലെ ഇത് നിങ്ങളെക്കുറിച്ചല്ല കേട്ടോ. നിങ്ങളെക്കുറിച്ച്‌ ഒരു ചീത്ത വിചാരവും എനിക്കില്ല. നിങ്ങളഭിനയിച്ച്‌ ശരിക്കുമങ്ങ് പേടിപ്പിച്ചതു കൊണ്ടാണ്, പേടിക്കുന്നവരില്‍ നിങ്ങളെ കാണാന്‍ തുടങ്ങിയത്. അത് നിങ്ങള്‍ക്കുള്ള കൈയ്യടിയാണ്.
വില്ലന്മാര്‍ ശരിക്കും നല്ലവരാണ്, നായകരെയാണ് പേടിക്കേണ്ടതെന്ന് തമാശ പറയാറുണ്ട് സിനിമാക്കാര്‍.

അത്തരമൊരു തമാശ കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. അത് എന്നെക്കുറിച്ചാണ്,
ഒരു കാല്‍ മുന്നോട്ടും - ഒരു കാല്‍ പിന്നോട്ടും വെച്ചാണ് പല കൂട്ടായ്മകളിലും എന്‍്റെ നില്‍പ്പെന്ന് തമാശയായും പരിഭവമായുമൊക്കെ പറയാറുണ്ട് പലരും. ശരിയാണ്. പൊതുവിടങ്ങള്‍ക്കു വേണ്ടിയും, പൊതുവിടങ്ങളിലെ ആവിഷ്കാരങ്ങള്‍ക്കു വേണ്ടിയും, അങ്ങനെ രൂപം കൊള്ളുന്ന സംഘങ്ങള്‍ക്കു വേണ്ടിയും, ആ സംഘബോധത്തില്‍ നിന്നുണ്ടാവുന്ന രാഷ്ട്രീയത്തിനു വേണ്ടിയും എക്കാലവും ഞാന്‍ നിന്നിട്ടുണ്ട്. എങ്കിലും ശരിയാണ്, ഒരു കാല്‍ മുന്നോട്ടും - ഒരു കാല്‍ പിന്നോട്ടും വെച്ചാണ് നിന്നിട്ടുള്ളത്. വേറൊന്നും കൊണ്ടല്ല, എനിക്കിങ്ങനെ നദി പോലെ ഒഴുകുന്ന മനുഷ്യരെ വല്യ കമ്ബമില്ല. ആഗ്രഹിക്കാത്തിടങ്ങിളിലേക്ക് ഒഴുകിക്കയറി വരുന്ന, ശ്വാസം മുട്ടിക്കുന്ന, ഒരാളില്‍ നിന്നൊരാളിലേക്ക് ഒഴുകിയാര്‍മ്മാദിക്കുന്ന നദികളിലെല്ലാം ഞാനൊരു ബാബു ആന്‍്റണിയെ പേടിക്കുന്നുണ്ട്.

പൊതുവിടങ്ങള്‍ക്കു വേണ്ടിയും, പൊതുവിടങ്ങളില്‍ രൂപം കൊള്ളുന്ന സംഘങ്ങള്‍ക്കു വേണ്ടിയും, ആ സംഘബോധത്തില്‍ നിന്നുണ്ടാവുന്ന രാഷ്ട്രീയത്തിനു വേണ്ടിയും ഞാന്‍ നിന്നിട്ടുണ്ട്. ആ ഇടങ്ങളെത്തന്നെയും ഇല്ലാതാക്കാന്‍ നുഴഞ്ഞ് വരുന്ന ബാബു ആന്‍്റണിയെ പേടിച്ചു കൊണ്ട്, അയാളിലെ വില്ലനെ തിരിച്ചറിയാതെ - കൈയ്യടിച്ച്‌ പോകാനുള്ള സാധ്യതയെ പേടിച്ച്‌ കൊണ്ട്,

ബാബു ആന്‍്റണിയെക്കുറിച്ചല്ല !! ബാബു ആന്‍്റണി വരുമെന്നും, വായ പൊത്തിപ്പിടിച്ച്‌ - തൂക്കിയെടുത്ത് കൊണ്ടു പോകുമെന്നും പേടിച്ച്‌,.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (3 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (3 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (4 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (4 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (4 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (4 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (5 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (6 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (7 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (7 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (8 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (8 hours ago)

Malayali Vartha Recommends