Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്നു നല്ല സിനിമകളിൽ നിന്ന് തന്നെ മനഃപൂർവം ഒഴിവാക്കി; എല്ലാ ചർച്ചകളും പൂർത്തിയാക്കിയ ശേഷമായിരുന്നു ഈ ഒഴിവാക്കൽ; എന്നെ മാറ്റിയെന്നു മറ്റുള്ള ചിലർ പറഞ്ഞാണ് അറിഞ്ഞത്; എനിക്കു വ്യക്തിപരമായി അറിയാവുന്ന ആ ആളുകൾ കാരണമാണ് സിനിമകൾ മുടങ്ങിയത്; ഇപ്പോൾ ആളുകളെ കൃത്യമായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്; ഒന്നു രണ്ടു തവണ എന്റെ മുന്നിൽക്കിട്ടിയാൽ ആളുടെ ഉള്ളിലിരിപ്പു മനസ്സിലാക്കിയെടുക്കും; ഗൗതമി വീണ്ടും അഭിനയ രംഗത്തേക്ക്

04 MARCH 2021 12:46 PM IST
മലയാളി വാര്‍ത്ത

ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഗൗതമി നായർ . സിനിമകളിൽ നിന്നും മാറി നിന്നിട്ട് കുറച്ചധികം ദിവസങ്ങളായി. ഇപ്പോൾ ഇതാ വീണ്ടും സിനിമയിലേക്കു തിരിച്ചെത്തിയിരിക്കുകയാണ് ഗൗതമി നായർ. മഞ്ജു വാരിയർ ചിത്രമായ ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിലാണ് വീണ്ടും ഗൗതമി വേഷമിട്ടിരിക്കുന്നത്. സിനിമയിൽ നിന്നും എന്തിനായിരുന്നു ഗൗതമി മാറി നിന്നത് എന്ന ചോദ്യം ശക്തമാകുകയാണ്.

ഇത്രയും കാലം ഗൗതമി തിരുവനന്തപുരത്തുണ്ടായിരുന്നു. ശ്രീചിത്രയിൽ പഠനത്തിന്റെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു. സിനിമ വിട്ടിരുന്നില്ല . ഇതിനിടയിൽ ഗൗതമി അഭിനയം നിർത്തിയെന്നു വ്യാപകമായ പ്രചാരണം നടന്നു. എന്നാൽ താൻ അഭിനയിക്കില്ലെന്നോ അഭിനയം നിർത്തിയെന്നോ ആരോടും പറഞ്ഞിട്ടില്ലെന്നും പക്ഷേ, ആരൊക്കെയോ ചേർന്ന് അങ്ങനൊരു പ്രതീതി ഉണ്ടാക്കിയെടുക്കുകയായിരുന്നുവെന്നും ഗൗതമി പറഞ്ഞു .

നല്ല സിനിമകൾ വരാത്തതു കൊണ്ട് പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുകയായിരുന്നു . ഈ ഇടവേള തെറ്റിദ്ധരിക്കപ്പെട്ടെന്നു തോന്നുന്നു. ഇനി അഭിനയിക്കില്ലെന്ന തരത്തിൽ സിനിമയിലുള്ളവർ പോലും ഊഹിച്ചെടുത്തു. നല്ല പ്രോജക്ടിനായിട്ടുള്ള കാത്തിരിപ്പായിരുന്നു ഇത്രയും കാലം . ആരും സിനിമ ഓഫർ തന്നില്ല. ആരും വിളിച്ചതുമില്ല. അതു കൊണ്ടു അഭിനയിച്ചില്ലെന്നേയൂള്ളൂ.

അല്ലാതെ ആരൊക്കെയോ ചേർന്നു പറയുന്നതു പോലെ സിനിമ ഉപേക്ഷിച്ചു പോയതൊന്നുമല്ല . എല്ലാവരും അവരവരുടെ ഊഹം വച്ചോണ്ടിരുന്നാൽ താനെന്തു ചെയ്യുമെന്നും ഗൗതമി ചോദിക്കുന്നു. വീണ്ടും സിനിമയുടെ സെറ്റിൽ ചെന്നപ്പോഴാണ് പലരുടെയും തെറ്റിദ്ധാരണയും ആഴം മനസ്സിലാക്കാൻ സാധിച്ചതെന്നും ഗൗതമി വ്യക്തമാക്കി .

ഇടയ്ക്കു മൂന്നു സിനിമകളിൽ നിന്ന് തന്നെ മനഃപൂർവം ഒഴിവാക്കിയ സംഭവവുമുണ്ടായി. എല്ലാ ചർച്ചകളും പൂർത്തിയാക്കിയ ശേഷമായിരുന്നു ഈ ഒഴിവാക്കൽ. എന്നെ മാറ്റിയെന്നു മറ്റുള്ള ചിലർ പറഞ്ഞാണ് അറിഞ്ഞത് . എനിക്കു വ്യക്തിപരമായി അറിയാവുന്ന ആളുകൾ കാരണമാണ് സിനിമകൾ മുടങ്ങിയത്. ആദ്യമൊക്കെ വലിയ വിഷമം തോന്നി. പിന്നീട് അതു വിട്ടു.

 

 

നല്ല സിനിമകളായിരുന്നു അവ. ഇല്ലെങ്കിൽ കഴിഞ്ഞ വർഷമെങ്കിലും വീണ്ടും സിനിമയിലെത്തിയേനെ യെന്നും ഗൗതമി പറഞ്ഞു . ‘മേരി ആവാസ് സുനോ’യിൽ ഒരു ആർജെയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇതൊരു നല്ല തുടക്കമാകുമെന്നാണു പ്രതീക്ഷ. കൂടുതൽ നല്ല സിനിമകളുടെ ഭാഗമാകാനാണു ഇനി ശ്രമിക്കുന്നതും.

പഠനം പൂർത്തിയായതിൽ സന്തോഷമുണ്ടെന്നും സമയം പാഴാക്കിയെന്നു തോന്നിയിട്ടില്ലെന്നും താരം വ്യക്തമാക്കി. തിരുവനന്തപുരം വിമൻസ് കോളജിലായിരുന്നു പഠനം. എംഎസ്‌സി ക്ലിനിക്കൽ സൈക്കോളജി പൂർത്തിയാക്കി. ഇനി പിഎച്ച്ഡി ചെയ്യണമെന്നുണ്ട്.

അതിനായി കുറച്ചു പേപ്പർ പ്രസന്റേഷനും റിസർച്ച് പരിചയവുമൊക്കെ വേണം. അതിനു വേണ്ടിയാണു തിരുവനന്തപുരം ശ്രീചിത്രയിൽ പ്രവർത്തിക്കുന്നത്. ഈ എക്സ്പീരിയൻസ് ഉപയോഗിച്ചു വേണം പിഎച്ച്ഡി തുടങ്ങാൻ. സൈക്കോളജി പഠിച്ചതോടെ ആളുകളെ കൃത്യമായി മനസ്സിലാക്കാൻ പറ്റുന്നുണ്ട് . ഒന്നു രണ്ടു തവണ എന്റെ മുന്നിൽക്കിട്ടിയാൽ ആളുടെ ഉള്ളിലിരിപ്പു മനസ്സിലാക്കിയെടുക്കാൻ ഇപ്പോ പറ്റും . അതു ഭാവിയിലും ഗുണം ചെയ്യുമെന്നുറപ്പാണെന്നും ഗൗതമി പറഞ്ഞു .

ഇതിനിടയിൽ ഗൗതമി മേഖലയിൽ കൈ വച്ചിരുന്നു. വലിയ പ്രതീക്ഷയോടെ തുടങ്ങിയൊരു പ്രോജക്ടായിരുന്നു ‘വൃത്തം’ എന്ന ചിത്രത്തിന്റേത്. എന്നാൽ, നിർമാതാവുമായുള്ള ചില പ്രശ്നങ്ങൾ കാരണം ഇപ്പോൾ ചിത്രീകരണം നിർത്തി വച്ചിരിക്കുകയാണെന്നും ഇപ്പോഴും തർക്കം തുടരുകയാണെന്നും താരം പറഞ്ഞു . മറ്റു നിർമാതാക്കൾ ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും അതും ഇതു വരെ നടന്നില്ല. അതു കൊണ്ടു സംവിധാന മോഹം തൽക്കാലം മാറ്റിവച്ചിരിക്കുകയാണ്. ഉടൻ എല്ലാം കലങ്ങി തെളിയുമെന്നാണു പ്രതീക്ഷയെന്നും ഗൗതമി വ്യക്തമാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends