Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...


തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...


ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...


പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ


ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി, മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് തിരുവനന്തപുരത്തെത്തും.... നഗരത്തിൽ വൻ ​ഗതാ​ഗതക്രമീകരണം....

കളയ്ക്ക് 'എ' സർട്ടിഫിക്കറ്റ് കിട്ടാനുള്ള കാരണം ഇതാണ്; യാഥാർഥ്യം വെളിപ്പെടുത്തി താരം... ആ രംഗങ്ങള്‍ പ്രതീക്ഷിച്ച് വന്നാല്‍ എന്റെ കാലും തുടയും കണ്ട് പോവാം

21 MARCH 2021 05:52 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിൽ വ്യത്യസ്തമായ ചിത്രങ്ങൾ സ്വീകരിക്കുന്ന കാര്യത്തില്‍ കൃത്യമായ കാഴ്ചപ്പാടുള്ള നടനാണ് ടൊവിനോ തോമസ്. നായകനായി മാത്രമല്ല അതിഥിയായും താരമെത്തി നമ്മളെ വിസ്മയിപ്പിക്കാറുണ്ട്. റൊമാന്റിക് രംഗങ്ങള്‍ കാണുമ്പോള്‍ കണ്ണുപൊത്തുന്നത് കപട സദാചാരമാണെന്ന് ടൊവിനോയുടെ അഭിപ്രായം.

സിനിമയ്ക്ക് പുറത്തെ വ്യക്തി ജീവിതം കൊണ്ടും ടൊവിനോ എപ്പോഴും കൈയ്യടി നേടാറുണ്ട്. സാമൂഹിക വിഷയങ്ങളിലുള്ള നിലപാടുകളും ഇടപെടലുകളുമാണ് ടൊവിനോയെ അഭിനന്ദനങ്ങൾക്കും ജനപ്രീതിയ്ക്കും ഇടയാക്കുന്നത്.

ഇപ്പോഴിതാ കള സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തില്‍ നിന്നുമള്ള ടൊവിനോയുടെ വാക്കുകള്‍ ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുകയാണ്. വയലന്‍സ് രംഗങ്ങള്‍ക്ക് കൈയ്യടിക്കുന്നവര്‍ ഉമ്മ വെക്കുമ്പോള്‍ മുഖം മൂടുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നാണ് താരം പറയുന്നത്.

അത്തരം രംഗങ്ങളില്‍ നായകനേയും നായികയേയും ഒരുമുറിക്കുള്ളിലാക്കി സംവിധായകൻ ഓടുകയല്ല. പത്തമ്പത് പേരുടെ മുന്നിലായാണ് റൊമാന്റിക് രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. ആ സമയത്ത് പ്രത്യേക വികാരമൊന്നുംതോന്നുകയില്ലെന്നും താരം പറഞ്ഞു.

ലിപ് ലോക്ക് രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ ഭാര്യയ്ക്ക് പരാതിയുണ്ടോയെന്ന് അഭിമുഖങ്ങളില്‍ ചോദിക്കുന്നത് വിഡ്ഡിത്തമാണെന്നും ടൊവിനോ വ്യക്തമാക്കുന്നുണ്ട്. മനസ്സില്‍ കൃത്യമായ രാഷ്ട്രീയ നിലപാടുണ്ടെങ്കിലും വ്യക്തികളെ നോക്കിയാണ് താൻ വോട്ട് ചെയ്യാറുള്ളത്. പ്രത്യേകമായൊരു സ്‌നേഹമോ അടുപ്പമോ ഒരു പാര്‍ട്ടിയോടുമില്ല. സംസ്ഥാനത്ത് തുടര്‍ഭരണം ഉണ്ടാവാനും ഉണ്ടാവാതിരിക്കാനും സാധ്യതയുണ്ടെന്നായിരുന്നു ടൊവിനോ മറുപടി നൽകി.

കളയില്‍ സംഘട്ടന രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. സുഹൃത്ത് കൂടിയായ സംവിധായകന്‍ അഖിലിന്റെ വോയ്‌സ് മെസ്സേജ് കേട്ടാണ് ഈ ചിത്രത്തില്‍ അഭിനയിക്കാനായി തീരുമാനിയ്ക്കുന്നത്. പരിക്ക് ഭേദമായതിന് ശേഷമാണ് കൂടുതല്‍ തീവ്രമായ രംഗങ്ങളിൽ അഭിനയിച്ചത്. സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാരണം ലൈംഗികതയല്ലെന്നും ടോവിനോ പറഞ്ഞു. വയലന്‍സ് സെക്‌സ് രംഗങ്ങളുണ്ടെങ്കിലും പൂര്‍ണ്ണമായും കുടുംബ ചിത്രമാണ് കള.

കള എ സര്‍ട്ടിഫിക്കറ്റാണെന്നുള്ള അമിത പ്രതീക്ഷയില്‍ സിനിമയെ സമീപിച്ചാല്‍ തന്റെ കാലും തുടയും കണ്ട് മടങ്ങേണ്ടി വരുമെന്നും ടൊവിനോ കൂട്ടിച്ചേർക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (16 minutes ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (10 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (10 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (10 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (11 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (12 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (14 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (14 hours ago)

Malayali Vartha Recommends