Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഹന്‍ലാലിനെക്കുറിച്ച് ഉള്ളുതൊടുന്ന വാക്കുകളുമായി സുചിത്ര; ‘വെറുപ്പില്‍ നിന്നും ഇഷ്ടത്തിലേക്ക്, ഇന്ന് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നടന്‍’

25 MARCH 2021 04:44 PM IST
മലയാളി വാര്‍ത്ത

 

ബറോസ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച മോഹന്‍ലാലിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ബറോസിന്റെ ചിത്രീകരണത്തിന് ഇന്നലെ മുതല്‍ തുടക്കം കുറിച്ചു. നിരവധിപ്പേര്‍ പൂജാ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. എന്നാൽ, ഇപ്പോൾ ശ്രദ്ധ നേടുന്നത് ചടങ്ങിനിടെ മോഹന്‍ലാലിനെക്കുറിച്ച് ഭാര്യ സുചിത്ര പറഞ്ഞതാണ്.

സാധാരണ പൊതുവേദികളില്‍ അധികം സംസാരിക്കാത്ത വ്യക്തിയാണ് സുചിത്ര. എന്നാല്‍ സംവിധാന രംഗത്തേക്കുള്ള മോഹന്‍ലാലിന്റെ ആദ്യ ചുവടുവയ്പ്പിന് സാക്ഷിയായി സുചിത്രയും ഇന്നലെ രംഗത്ത് എത്തി. ഉള്ളുതൊടുന്ന വാക്കുകളാണ് താരത്തെക്കുറിച്ച് സുചിത്ര വേദിയില്‍ പങ്കുവെച്ചതും.

 

ചടങ്ങില്‍ സംസാരിക്കുമോ എന്ന് ആന്റണി ചോദിച്ചപ്പോള്‍ ആദ്യം ‘പ്ലീസ് വിളിക്കല്ലേ’ എന്നായിരുന്നു സുചിത്ര നല്‍കിയ മറുപടി. പിന്നെയാണ് സംസാരിക്കാന്‍ തയാറായതും. ‘സാധാരണ എപ്പോഴും ഞാന്‍ ബാക്ക് സീറ്റില്‍ മാറിയിരിക്കാറായിരുന്നു പതിവ്. എന്നാല്‍ അപ്പുവിന്റെ (പ്രണവ് മോഹന്‍ലാല്‍) ആദ്യ ചിത്രവുമായി ബന്ധപ്പെട്ട് ഒരു വേദിയില്‍ സംസാരിച്ചിരുന്നു. ചേട്ടന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലൊന്നാണ് ഈ നിമിഷം. അതുകൊണ്ടാണ് സംസാരിക്കാന്‍ തീരുമാനിച്ചത്’- എന്നും സുചിത്ര മോഹന്‍ലാല്‍ പറയുകയുണ്ടായി.

‘നവോദയയുടെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. ആ കഥാപാത്രത്തെ എനിക്ക് വെറുപ്പായിരുന്നു. വില്ലനായി അഭിനയിച്ച എല്ലാ ചിത്രങ്ങളിലും അദ്ദേഹത്തോട് വെറുപ്പായിരുന്നു. ചെയ്യുന്ന ജോലിയിലെ മികവ് തെളിയിക്കുന്നതാണ് അതൊക്ക. നവോദയയുടെ തന്നെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലാണ് അദ്ദേഹത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ആ ഇഷ്ടം അവസാനിച്ചില്ല. ഞങ്ങള്‍ വിവാഹിതരായി. ഇന്ന് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടനും അദ്ദേഹമാണ്.’ സുചിത്ര കൂട്ടിച്ചേര്‍ത്തു.

 

 

അതേസമയം 2019-ലാണ് ബറോസ് എന്ന ചിത്രത്തെക്കുറിച്ച് മോഹന്‍ലാലിന്റെ ഔദ്യോഗിക പ്രഖ്യാപനം. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന്‍ ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം നിർവഹിക്കുന്നത്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends