Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടി സീനത്തിന്റെ ജീവിത പങ്കാളിയും ഗുരുവും ആയിരുന്ന കെ.ടി; വിവാഹമോചനം ഒരു പ്രത്യേക സാഹചര്യത്തിൽ...ആരോടും പറയാന്‍ ഇഷ്ടമില്ലാത്ത കാരണം കൊണ്ട് അന്ന് അങ്ങനെ സംഭവിച്ചു...സീനത്ത് മനസ്സ് തുറക്കുന്നു...

27 MARCH 2021 02:51 PM IST
മലയാളി വാര്‍ത്ത

അമ്മയായും വില്ലത്തി അമ്മായിയമ്മയായും സഹനടിയായും മലയാള സിനിമയിൽ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെയായിരുന്നു സീനത്തിന്റെ തുടക്കം.

പിന്നീട് 1978 ല്‍ ‘ചുവന്ന വിത്തുകള്‍’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. സീരിയലുകളിലും താരം അഭിനയിക്കാറുണ്ട്.

പരദേശി, പെണ്‍പട്ടണം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തുടങ്ങിയ സിനിമകളില്‍ ശ്വേത മേനോന് ശബ്ദം നല്‍കിയത് സീനത്തായിരുന്നു.

.ടി മുഹമ്മദ് എന്ന പ്രശ്‌സത നാടക്കാരന്‍ പരിചയപ്പെടുത്തിയ സീനത്ത് പിന്നീട് അദ്ദേഹത്തിന്റെ ജീവിത പങ്കാളിയായി മാറി.

ആരോടും പറയാന്‍ ഇഷ്ടമില്ലാത്ത കാരണം കൊണ്ട് വേര്‍പിരിയുകയും ചെയ്തു. ഇപ്പോള്‍ മകന്‍ ജിതിനൊപ്പം കഴിയുന്ന സീനത്ത് ഭര്‍ത്താവായിരുന്ന കെ.ടി മുഹമ്മദിനെ പറ്റി തുറന്ന് സംസാരിക്കുകയാണ്.

എന്ത് കൊണ്ടാണ് ഇരുവരും വേര്‍പിരിഞ്ഞതെന്നും മറുപടി പറയാന്‍ അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ സീനത്ത് പറയുന്നു.

ഗുരു ആയിരുന്ന കെ.ടി നാടക റിഹേഴ്‌സല്‍ നടക്കുമ്പോള്‍ ക്ഷീണം മറന്ന് ഞങ്ങള്‍ക്ക് അഭിനയിച്ച് കാണിച്ച് തരും. സമയത്തിന്റെ കാര്യത്തില്‍ കൃത്യനിഷ്ഠ പാലിക്കുന്ന ആളായിരുന്നു.

കെ.ടി യ്ക്ക് വേണ്ടി ആരും കാത്തിരിക്കുന്നതും കെ.ടി ആര്‍ക്ക് വേണ്ടിയും കാത്തിരിക്കുന്നതും ഇഷ്ടപ്പെട്ടിരുന്നില്ല.

പുതിയ നാടകം അരങ്ങേറുമ്പോള്‍ അവസാന നിമിഷം വരെ ശ്വാസം അടക്കി പിടിച്ച് ഒരു കുട്ടിയുടെ ആകാംഷയോടെ സ്‌റ്റേജിന് പിന്നില്‍ കാത്തിരിക്കും.

ജനങ്ങളുടെ കൈയ്യടി വീണാല്‍ ആ മുഖം വികസിക്കും. കെ.ടി ജീവിത പങ്കാളിയായപ്പോളും എന്റെ മനസില്‍ ഗുരു തന്നെ ആയിരുന്നു എന്ന് തോന്നുന്നു.

അല്ലെങ്കില്‍ വീട്ടില്‍ എല്ലാവരും ബഹുമാനിക്കുന്ന തെറ്റ് കണ്ടാല്‍ വഴക്ക് പറയുന്ന അങ്ങനെ ഒരാളായിരുന്നു. കെ.ടി യുടെ മഹത്വം എന്നെക്കാളും നന്നായി നാടകം ഇഷ്ടപ്പെടുന്ന ഏതൊരു മലയാളിക്കും അറിയാം.

അത് കെ.ടി എഴുതിയ ഓരോ കൃതികളിലും തെളിഞ്ഞ് കാണാം. വിവാഹമോചനം ഒരു പ്രത്യേക സാഹചര്യത്തിലാണെന്ന് മുന്‍പ് താന്‍ പറഞ്ഞിരുന്നു. ഇനി വീണ്ടും വീണ്ടും അത് പറയുന്നതില്‍ അര്‍ഥമില്ല.

മാത്രമല്ല മറുപടി പറയാന്‍ ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല. ഞാന്‍ എന്റേതായ വഴി തിരഞ്ഞെടുക്കുകയും ചെയ്തു.

 

 

ഒന്ന് മാത്രം പറയാം, ജീവിക്കാന്‍ മറന്ന് പോയ, കുടുംബത്തെ ഒരുപാട് സ്‌നേഹിച്ച, അനുജനെ, സഹോദരിമാരെ അവരുടെ മക്കളെ എല്ലാവരെയും ഒത്തിരി സ്‌നേഹിച്ച കള്ളത്തരങ്ങളും കപടതയും ഇല്ലാത്ത സാധാരണക്കാരോട് കൂട്ടുകൂടാന്‍ ഇഷ്ടമുള്ള കുട്ടികളുടെ മനസുള്ള ഒരു വലിയ കലാകാരനും നാടകാചരന്യനുമായിരുന്നു കെ.ടി.

അവസാന നാളുകളില്‍ ഒറ്റപ്പെട്ട് പോയ കെ.ടി യെ കുറിച്ച് നോക്കുമ്പോള്‍ നല്ല വിഷമം ഉണ്ട്. ജീവിതമല്ലേ ആര്‍ക്കും അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.

ഒരുമിച്ച് ജീവിക്കാന്‍ പറ്റാത്തവര്‍ പിരിയും. കാര്യം അറിയാതെ കുറ്റം പറയുന്നവര്‍ ധാരാളം ഉണ്ടാകും. അതിനൊന്നും ഞാന്‍ ഉത്തരം പറയാറില്ല.

പക്ഷേ സഹോദരിയുടെ മരണം ശരിക്കും കെ.ടിയെ തളര്‍ത്തിയിരുന്നു. എന്നാല്‍ മോന്‍ അവന്‍ അവന്റെ ഉപ്പച്ചിയെ കുഞ്ഞുങ്ങളെ പോലെ നോക്കി.

ആ ഭാഗ്യം കെ.ടിയ്ക്ക് കിട്ടി. കെ.ടിയുടെ ജീവിതത്തിലേക്ക് തിരികെ വരാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ എന്റെ മകനിലൂടെ ഞാന്‍ കൂടെ തന്നെ ഉണ്ടായിരുന്നു.

അവനിലൂടെ എല്ലാം ഞാന്‍ അറിയുന്നുണ്ടായിരുന്നു. എന്നും എപ്പോഴും അവന് ഒരു ശക്തിയായി കൂടെ നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.

കെ.ടി യോട് തീര്‍ച്ചയായും കടപ്പാടുണ്ട്. കലയെ ഇത്രയും ഗൗരവ്വത്തോടെ കാണആന്‍ കഴിയുന്നത് തുടക്കം കെ.ടി യുടെ കൂടെയുള്ള ജീവിതം തന്നെയാണ്.

എന്റെ കലാജീവിതത്തിലെ അടുക്കും ചിട്ടയും അത് തന്നെയാണ്. ആരുടെ മുന്നിലും തല കുനിക്കാനുള്ളതല്ല നമ്മുടെ ജീവിതം എന്ന് തിരിച്ചറിഞ്ഞ് ആര്‍ക്കും വിട്ട് കൊടുക്കാതെ ഞാന്‍ ജീവിക്കുന്നതും അത് തന്നെ ആവാം.

കെ.ടി യ്ക്ക് വേണ്ടി എന്ന് ചെയ്തുവെന്ന് ചോദിച്ചാല്‍ ആരും ആര്‍ക്ക് വേണ്ടും ഒന്നും ചെയ്തിട്ടില്ല. എന്നാല്‍ കെ.ടി യ്ക്ക് ശേഷം കെ.ടി യുടെ ഒരു പിന്‍തലമുറ.

കെ.ടി യുടെ മകന്‍ ഇതാ എന്ന് ലോകത്തോട് പറയാന്‍ ഞാന്‍ ഒരു സമ്മാനം കൊടുത്തു. ജിതിന്‍ മുഹമ്മദ് എന്ന സ്‌നേഹ സമ്പന്നനായ മകന്‍. അത് പോരെ? എന്നും സീനത്ത് ചോദിക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends