Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'മകളെ അച്ഛൻ്റെ കയ്യിലേൽപ്പിച്ച് ഇറങ്ങിപ്പോന്ന് തനിക്ക് വേണ്ടി ജീവ്ക്കാൻ ഒരു സ്ത്രീക്ക് കഴിയുമെന്നും, അതു കൊണ്ട് ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും മഞ്ജു വാരിയർ മലയാളികൾക്ക് കാണിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു...' വൈറലായി കുറിപ്പ്

30 MARCH 2021 11:17 AM IST
മലയാളി വാര്‍ത്ത

ജീവിതം വസാനിച്ചെന്ന് കരുത്തുന്നിടത്തുനിന്ന് തുടങ്ങുന്നിടത്താണ് നമ്മുടെ വിജയം. അത്തരത്തിൽ നമുക്ക് മുന്നിൽ വഴിവിളക്കാണ് മഞ്ജുവാരിയർ. നടിയുടെ തിരിച്ചു വരവും വിജയവും ഇന്ന് ഏവരും ആഘോഷമാക്കിയിരിക്കുകയാണ്. മഞ്ജുവിന്റെ പുതിയ ചിത്രത്തെ ചുറ്റിപ്പറ്റി ചർച്ചകൾ പുരോഗമിക്കുമ്പോൾ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് രേണു രാമനാഥ് എന്ന യുവതി. സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ‘അട്ടിമറി‘കളിൽ ഒന്നായിരിക്കും മഞ്ജു വാരിയരുടെ ‘സ്പെക്റ്റാക്കുലർ റിട്ടേൺ.‘


ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

‘കന്മദം‘ കാണുന്നതു വരെ സത്യത്തിൽ മഞ്ജു വാരിയരെപ്പറ്റി വലിയ അഭിപ്രായമൊന്നും ഇല്ലായിരുന്നു. ശ്രീവിദ്യയും ശോഭനയും ഉർവ്വശിയും ഗൗതമിയുമൊക്കെ ആയിരുന്നല്ലോ ആ തൊണ്ണൂറുകളിലെ മുതിർന്ന അഭിനേത്രികൾ. മഞ്ജു വാരിയർ, ചിപ്പി, ആനി തുടങ്ങിയ കിലുകിലപ്പെമ്പിള്ളേരെ സീരിയസ് ആക്റ്റേഴ്സ് ആയി കണ്ടു തുടങ്ങിയിരുന്നില്ല അന്നൊന്നും. പക്ഷെ, ‘കന്മദ‘ത്തിലും ‘പത്ര‘ത്തിലുമൊക്കെ കണ്ടപ്പോൾ, കൊള്ളാലോ എന്ന് തോന്നിത്തുടങ്ങി. അപ്പോഴേക്കും പക്ഷെ, മഞ്ജു ദിലീപിനെ കല്യാണം കഴിച്ച് രംഗം വിട്ടിരുന്നു. അത് കഷ്ടായീലോ എന്നും ‘പത്രം‘ കണ്ടപ്പോൾ തോന്നാതിരുന്നില്ല. പാവം, ഒന്ന് അഭിനയിച്ച് തുടങ്ങീതേ ഉണ്ടായിരുന്നുള്ളൂ എന്നും.

ഒരുപക്ഷെ, മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ‘അട്ടിമറി‘കളിൽ ഒന്നായിരിക്കും മഞ്ജു വാരിയരുടെ ‘സ്പെക്റ്റാക്കുലർ റിട്ടേൺ.‘ വിവാഹിതയായി രംഗം വിട്ട നടി വർഷങ്ങൾക്കു ശേഷം വിവാഹമോചിതയായി അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നത് അപൂർവസംഭവമൊന്നുമല്ലെങ്കിലും, ആ വരവ് മിക്കവാറും അമ്മ റോളുകളിലോ അല്ലെങ്കിൽ പരമാവധി ചേച്ചി റോളുകളിലോ മാത്രമാവാറാണു പതിവ്. ആ പതിവിനെയൊക്കെ അട്ടിമറിച്ചു കൊണ്ടാണല്ലോ മഞ്ജു വാരിയർ തിരിച്ചെത്തിയത്.

കുടുംബം എന്ന സ്ഥാപനത്തെയും നന്മ നിറഞ്ഞ, ത്യാഗരൂപിണിയായ, മാതൃസ്നേഹം വാർന്നൊഴുകുന്ന കുടുംബിനി എന്ന സ്റ്റീരിയോടൈപ്പിനേയും എത്ര നൈസായിട്ടാണു മഞ്ജു വാരിയർ എടുത്ത് ദൂരെക്കളഞ്ഞത് എന്നതിലാണു ഇപ്പോൾ എനിക്ക് അവരോടുള്ള ആരാധന. അജ്ജാതി ഒരു വെച്ചു കെട്ടും ഇല്ലാതെ തന്നെ, മകളെ അച്ഛൻ്റെ കയ്യിലേൽപ്പിച്ച് ഇറങ്ങിപ്പോന്ന് തനിക്ക് വേണ്ടി ജീവ്ക്കാൻ ഒരു സ്ത്രീക്ക് കഴിയുമെന്നും, അതു കൊണ്ട് ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും മഞ്ജു വാരിയർ മലയാളികൾക്ക് കാണിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു.

മമ്മൂട്ടിക്ക് എഴുപതാം വയസ്സിലും യുവത്വം നിലനിർത്തിക്കൊണ്ട് പ്രത്യക്ഷപ്പെടാൻ കുടുംബം തടസ്സമാകില്ല. ഇയാൾ എന്തൊരച്ഛനാണു എന്ന് ഓഡിറ്റിംഗ് ഉണ്ടാവില്ല. പക്ഷെ, ഇത്തരം എല്ലാ ഓഡിറ്റിംഗിനെയും പ്രതീക്ഷിച്ചു കൊണ്ടും അവഗണിച്ചു കൊണ്ടും മാത്രമേ മഞ്ജു വാരിയർക്ക് മിഡിയും ടോപ്പുമിട്ട് സ്കൂൾ കുട്ടീയുടെ പ്രസരിപ്പോടെ പ്രത്യക്ഷപ്പെടാൻ സാധിക്കൂ. ഓഡിറ്റിംഗുകളെ അവഗണിക്കാനുള്ള ആ തൻ്റേടത്തിനാണു എൻ്റെ മാർക്ക്. ജീവിതം കോഞ്ഞാട്ടയായി, എല്ലാം തീർന്നു എന്നു വിചാരിച്ചിരിക്കുന്ന സ്ത്രീകളേ.... ദേ ഇങ്ങോട്ട് നോക്ക്യേ.....
രേണു രാമനാഥ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends