പ്രേമത്തിലെ സൂപ്പഹിറ്റ് ഗാനം മലരേ...വീഡിയോ യൂട്യൂബ് നീക്കം ചെയ്തു
മലയാള സിനിമയില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിക്കൊണ്ടിരിക്കുകയാണ് പ്രേമം എന്ന സിനിമ. അതിനെ സംബന്ധിക്കുന്ന എന്തും ഇന്ന് വാര്‍ത്തയാണ്. പ്രേമത്തിലെ ഹിറ്റായ ഗാനമാണ് മലരേ.. എന്നത്. സിനിമ റിലീസ് ചെയ്ത ശേഷം വന്‍ഹിറ്റായി മാറിയ ഈ ഗാനം സോഷ്യല്‍ മീഡിയയിലും വന്‍തോതിലാണ് സ്വീകരിക്കപ്പെട്ടത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഗാനത്തിന്റെ വീഡിയോ രൂപം ഒടുവില്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഗാനം യുട്യൂബ് നീക്കം ചെയ്തു. കോപ്പി റൈറ്റ് ക്ലെയിമുകളെ തുടര്‍ന്നാണ് യൂട്യൂബ് നീക്കം ചെയ്തത്.
മ്യൂസിക് 247 ന്റെ കോപ്പിറൈറ്റ് ക്ലെയിമുകളെ തുടര്‍ന്ന് വീഡിയോ നീക്കം ചെയ്തെന്നാണ് യൂട്യൂബിലെ മെസേജില്‍ കാണിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്ന വീഡിയോയാണ് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്നത്. അപ്ലോഡ് ചെയ്ത് രണ്ട് ദിവസമാകും മുന്‍പെ അഞ്ച് ലക്ഷത്തിലേറെ വ്യൂ കിട്ടിയ വീഡിയോയാണിത്.
സിനിമ ഇറങ്ങിയിട്ടും ഏറെ നാളുകള്‍ക്ക് ശേഷമാണ് അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് മലരേ എന്ന പാട്ട് പുറത്തുവിട്ടത്. പുറത്തുവിട്ട് രണ്ടാം ദിവസമായപ്പോഴേക്കുമാണ് യൂട്യൂബ് ഈ വീഡിയോ നീക്കം ചെയ്തിരിക്കുന്നത്. ഇതേക്കുറിച്ച് അന്‍വര്‍ റഷീദ് എന്റര്ടെയിന്മെന്റോ പ്രേമം സിനിമയുടെ അണിയറ പ്രവര്‍ത്തകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. പാവം ആരാധകര്‍ നിരാശയിലുമായി. അതുകൊണ്ട് കണ്ടവര്‍ തന്നെ വീണ്ടും സിനിമ കാണാന്‍ കയറുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha