Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ കുട്ടിയുടെ ഫോട്ടോ കണ്ടാൽ എന്നെപ്പോലെ ഇരിക്കും, വിഡിയോ കണ്ടതോടെ എന്റെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി; എന്തു ചെയ്യണം ആരെ വിളിക്കണം എന്നറിയില്ല.... തുറന്ന് പറഞ്ഞ് നടി രമ്യ സുരേഷ്

02 JUNE 2021 11:55 AM IST
മലയാളി വാര്‍ത്ത

 നടി രമ്യ സുരേഷിന്റെ മുഖത്തോട് ഏറെ സാദൃശ്യം തോന്നുന്ന പെൺകുട്ടിയുടെ നഗ്ന വിഡിയോ രമ്യ സുരേഷിന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വിഡിയോയിൽ കേസ് കൊടുത്തിരിക്കുകയാണ് രമ്യ സുരേഷ്. ആലപ്പുഴ സൈബർ സെല്ലിനാണ് നടി പരാതി നൽകിയത്.

സംഭവത്തിൽ വിശദീകരണവുമായി രമ്യ തന്നെ രംഗത്തുവരുകയും ചെയ്തു. കുട്ടൻപിള്ളയുടെ ശിവരാത്രി, ഞാൻ പ്രകാശൻ, നിഴൽ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് രമ്യ.

രമ്യ സുരേഷിന്റെ വാക്കുകൾ:

ഞാൻ രമ്യ സുരേഷ്. അത്യാവശ്യം കുറച്ച് സിനിമകൾ ചെയ്തു വരുകയാണ്. ഇപ്പോൾ ഇങ്ങനെയൊരു വിഡിയോ ഇടാൻ കാരണം ഞാൻ എന്നെപറ്റി തന്നെ കണ്ടൊരു വിഡിയോയുടെ അടിസ്ഥാനത്തിലാണ്. എന്നെ പരിചയമുള്ള ഒരാൾ ആണ് രാവിലെ ഈ വിഡിയോയുടെ കാര്യത്തെപറ്റി പറയുന്നത്. അദ്ദേഹം എന്റെ ഫോണിലേയ്ക്ക് ആ ഫോട്ടോയും വിഡിയോയും അയച്ചു തന്നു. എന്റെ ഫെയ്സ്ബുക്ക് പേജിലുള്ള രണ്ട് ഫോട്ടോയും വേറൊരു കുട്ടിയുടെ വിഡിയോസുമാണ് അതിൽ ഉണ്ടായിരുന്നത്.

ആ കുട്ടിയുടെ ഫോട്ടോ കണ്ടാൽ എന്നെപ്പോലെ തന്നെ ഇരിക്കും എന്നതാണ് ഞെട്ടിക്കുന്ന സത്യം. ആ വിഡിയോ കണ്ടതോടെ എന്റെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി. എന്തു ചെയ്യണം ആരെ വിളിക്കണം എന്നറിയില്ല. കുറച്ചു സമയം കഴിഞ്ഞ് എന്റെ നാട്ടിൽ തന്നെയുള്ള പൊലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യം തിരക്കി. ആലപ്പുഴ എസ്പി ഓഫിസിൽ ചെന്ന് ഇന്ന് തന്നെ പരാതി എഴുതി കൊടുക്കാൻ പറഞ്ഞു. ഉച്ചയ്ക്ക് ഒരു വകപോലും കഴിക്കാതെ അപ്പോൾ തന്നെ എസ്പി ഓഫിസിൽ പോയി പരാതി കൊടുത്തു.

ഇതുപോലുള്ള അമ്പത്തിയാറാമത്തെ േകസ് ആയിരുന്നു അന്ന് എന്റേത്. േകസ് ഉടൻ ഫയൽ ചെയ്തു. വിഡിയോ വന്ന ഗ്രൂപ്പിന്റെയും ഗ്രൂപ്പ് അഡ്മിന്റെയും അത് പങ്കുവച്ച ആളുടെയും വിവരങ്ങൾ എടുത്തു. വേണ്ട നടപടികൾ ഉടനടി ചെയ്യുമെന്നും അവർ അറിയിച്ചു. നമുക്ക് ധൈര്യവും സമാധാനവും നൽകുന്ന വാക്കുകളാണ് സൈബർസെല്ലിലെ ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞത്.

പക്ഷേ, ഈ വിഡിയോ എത്രത്തോളം പേർ കണ്ടുവെന്നോ പ്രചരിച്ചെന്നോ അറിയില്ല. നമുക്ക് എത്രപേരോട് ഇത് ഞാനല്ല എന്ന് പറയാന്‍ പറ്റും. ഈ വിഡിയോ പ്രചരിക്കുന്നവർ ഇത് സത്യമാണോ എന്നുപോലും നോക്കാതെയാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിലെ യഥാർഥ വ്യക്തിക്ക് ഇതുമൂലം എന്തുമാത്രം വിഷമം ഉണ്ടാകും. അവർക്കും ഇല്ലെ കുടുംബം. നമ്മുടേതല്ലാത്തൊരു വിഡിയോ എടുത്ത് സാമ്യം തോന്നിയതിന്റെ പേരിൽ ഫോട്ടോസ് വച്ച് പ്രചരിക്കുന്നത് എന്ത് മനോവിഷമം കൊണ്ടാണ്.

സത്യത്തിൽ ‍ഞാനിപ്പോൾ തകർന്ന് തരിപ്പണം ആകേണ്ടതാണ്. ആ വിഡിയോ എന്റേതല്ലെന്ന പൂർണബോധ്യവും എന്തിന് പേടിക്കണം എന്ന വിശ്വാസവും ഉള്ളതുകൊണ്ടാണ് ഇങ്ങനെ നിൽക്കുന്നത്. അല്ലെങ്കിൽ ഒരു ചെറിയ കാര്യത്തിൽ വിഷമം വരുന്ന ആളാണ് ഞാൻ. സിനിമയിൽ വരുന്നതിനു മുമ്പ് പാട്ടുപാടുന്ന എന്റെ വിഡിയോ വൈറലായപ്പോൾ തകർന്നുപോയിട്ടുണ്ട്. അന്നൊക്കെ എന്നെ പിന്തുണച്ച് ധൈര്യം തന്ന ഒരുപാട് പേരുണ്ട്. എന്റെ ഭർത്താവ് ഗൾഫിലാണ്. അദ്ദേഹം എന്നെ എപ്പോഴും ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുന്നുണ്ട്.

ഈ വിഡിയോ വന്നതോടെ എന്റെ പേജിലും മോശം കമന്റുകൾ വന്നു തുടങ്ങി. നിങ്ങളൊരു കാര്യം മനസിലാക്കണം, നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല ഞാൻ. എന്റെ ജീവിതാവസാനം വരെ സിനിമയിൽ നിന്നോളാമെന്ന് ഞാൻ ആർക്കും വാക്ക് കൊടുത്തിട്ടില്ല. സിനിമ ഇല്ലെങ്കിൽ ജീവിക്കാൻ പറ്റില്ലെന്ന അവസ്ഥ എനിക്കില്ല. സിനിമയിൽ നിന്നും കിട്ടുന്നതുകൊണ്ടല്ല ഞാൻ ജീവിക്കുന്നതും. സിനിമയ്ക്കു വേണ്ടി എന്തും ചെയ്യാൻ തയാറുള്ള വ്യക്തി അല്ല ഞാൻ. അത് ആദ്യം മനസിലാക്കണം. എനിക്ക് മെസേജ് അയയ്ക്കും എന്നെ വേണ്ടാത്ത രീതിയിലും കാണുന്നവർ അത് മാറ്റിവയ്ക്കണം. അതെന്റെ എളിയ അപേക്ഷയാണ്. എല്ലാവരെയും ഒരേകണ്ണിലൂടെ കാണാൻ ശ്രമിക്കരുത്. സിനിമയെ പ്രൊഫഷനായി കാണുകയും, അന്തസായി ജോലി ചെയ്യുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട്.

കൂടുതൽ ഒന്നും എനിക്ക് പറയാനില്ല. ആ വിഡിയോ കണ്ടാൽ അത് ഞാനല്ലെന്ന് ആരും പറയില്ല. ആ ഫോട്ടോയിൽ കാണുന്നത് ഞാനാണ്. പക്ഷേ ആ വിഡിയോയിലെ കുട്ടിയുമായുള്ള സാമ്യമാണ് വിനയായത്. പൊലീസുകാര്‍ പോലും അത് തന്നെയാണ് പറഞ്ഞത്. ഇത് ചെയ്ത വ്യക്തിക്ക് അറിയാം അത് ഞാനല്ലെന്ന്. പക്ഷേ കണ്ടു കഴിഞ്ഞാൽ ആരും ഒന്ന് മറിച്ച് ചിന്തിക്കില്ല. ഞാൻ എന്റെ അമ്മയെ കാണിച്ചപ്പോൾ അമ്മ തന്നെ ഞെട്ടിപ്പോയി. എന്നെ വിശ്വസിക്കുന്ന എന്നെ സ്നേഹിക്കുന്ന ആളുകൾ അറിയാന്‍ വേണ്ടിയാണ് ഞാൻ ഇത്രയും പറഞ്ഞത്. അന്വേഷണം നടക്കുന്നുണ്ട്. കേസ് തെളിയും എന്നു തന്നെയാണ് വിശ്വാസം. ദയവായി ഇനിയും എന്റെ പേരിൽ ഇത് പ്രചരിക്കരുത്. അത്രയും തകർന്നൊരു മനസുമായാണ് ഞാൻ നിൽക്കുന്നത്.’–രമ്യ സുരേഷ് പറഞ്ഞു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends