Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആള്‍ക്കാര്‍ക്കിടയില്‍ എന്നെ കാണുമ്പോള്‍ എന്തെങ്കിലും വികാരങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം! പക്ഷെ ഇതുവരെ എനിക്ക് നേരെ അത്തരം പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല; പെരുമാറ്റത്തില്‍ പ്രശ്നം തോന്നിയാല്‍ ഞാന്‍ അപ്പോള്‍ തന്നെ പറയും, പിന്നെ പറയുന്നതില്‍ കാര്യമില്ലെന്ന് ശ്വേത മേനോന്‍

02 JUNE 2021 02:51 PM IST
മലയാളി വാര്‍ത്ത

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശ്വേത മേനോന്‍. സ്്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ എല്ലാ മേഖലകളിലെന്ന പോലെ സിനിമ മേഖലയിലും ഉണ്ടെന്ന് തുറന്ന് പറയുകയാണ് ശ്വേത മേനോന്‍ ഇപ്പോള്‍. എന്നാല്‍ വ്യക്തിപരമായി അത്തരം ദുരനുഭവം തനിക്ക് ഉണ്ടായിട്ടില്ല. പറയാന്‍ മീടു ഇല്ലെന്നും ഒരു അഭിമുഖത്തില്‍ പറഞ്ഞു. തനിക്കെതിരെ എന്തെങ്കിലും ആക്രമണമോ, അനീതിയോ ഉണ്ടായാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കും. അല്ലാതെ മറ്റൊരിക്കല്‍ അത് പറയുന്നതില്‍ കാര്യമില്ലെന്നും ശ്വേത വ്യക്തമാക്കി.

'എനിക്കെതിരെ എന്തെങ്കിലും രീതിയിലുള്ള അനീതിയുണ്ടായാല്‍ ഞാന്‍ അപ്പോള്‍ തന്നെ പ്രതികരിക്കും. വെറുതെ കൊട്ടിഘോഷിക്കുന്ന ആളല്ല. എനിക്ക് ആരുടെയെങ്കിലും പെരുമാറ്റത്തില്‍ പ്രശ്നം തോന്നിയാല്‍ ഞാന്‍ അപ്പോള്‍ തന്നെ പറയും. പിന്നെ പറയുന്നതില്‍ കാര്യമില്ല. ഞാന്‍ എല്ലാ സിനിമ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആള്‍ക്കാര്‍ക്കിടയില്‍ എന്നെ കാണുമ്പോള്‍ എന്തെങ്കിലും വികാരങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. പക്ഷെ ഇതുവരെ എനിക്ക് നേരെ അത്തരം പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നെ ആരും ഉപദ്രവിച്ചിട്ടില്ല.

പിന്നെ സെറ്റിലും അത്തരം പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. അതിന് ഒരു പ്രധാന കാരണം ഷൂട്ടിങ്ങ് കഴിഞ്ഞാല്‍ പിന്നെ എന്നെ ആരും കാണില്ല എന്നതായിരിക്കാം. എന്റെ മേക്കപ്പ്, ഹെയര്‍ ടീം എല്ലാം മുംബൈക്കാരാണ്. ഞാന്‍ എപ്പോഴും അവരോടൊപ്പമായിരിക്കും. ഷൂട്ടിങ്ങ് സമയത്ത് താമസിക്കുന്നത് പോലും ഒരു വീട്ടിലാണ്. നമ്മള്‍ ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കുകയെല്ലാം ചെയ്യും. എന്റെ കുക്ക് എപ്പോഴും എന്നോടൊപ്പം ഉണ്ടാവും. അതുകൊണ്ട് തന്നെ എനിക്കൊപ്പം ഈ നാല് പേര്‍ സദാസമയവും ഉണ്ടാകാറുണ്ട്.

പിന്നെ ഇത്തരം കാര്യങ്ങളെല്ലാം നമ്മള്‍ എങ്ങനെ പെരുമാറുന്നു എന്നത് അനുസരിച്ചിരിക്കും. പിന്നെ സ്ത്രീകള്‍ക്ക് ഒരാള്‍ അടുത്ത് വരുമ്പോള്‍ തന്നെ മനസിലാകും. എനിക്കും അത്തരം പ്രശ്നം ഉണ്ടായി ഞാന്‍ പ്രതികരിച്ച് കേസെല്ലാം ഉണ്ടായതാണ്. എനിക്ക് പറയാനുള്ളത് ആ സമയത്ത് തന്നെ പറയുക എന്നതാണ് ഞാന്‍ ചെയ്തിട്ടുള്ളത്. പിന്നെ ആ വിഷയത്തില്‍ എനിക്ക് സിനിമ മേഖലയില്‍ നിന്നും നല്ല പിന്തുണ ലഭിച്ചിരുന്നു. എല്ലാവര്‍ക്കും അറിയാവുന്നതാണ് ഞാന്‍ അനാവശ്യമായി സംസാരിക്കാന്‍ നില്‍ക്കില്ലെന്ന്.

ഒരാളുമായി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ തന്നെ അത് പറഞ്ഞ് തീര്‍ത്താല്‍ പിന്നെ അതെ കുറിച്ച് കൂടുതല്‍ സംസാരിക്കാനും സമയം കളയാനും നില്‍ക്കാറില്ല. പക്ഷെ സിനിമയിലും മറ്റ് എല്ലാ മേഖലകളിലും ഇത്തരം പ്രശ്നങ്ങള്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്നുണ്ട് എന്നത് സത്യമായ കാര്യമാണ്. പിന്നെ എനിക്ക് തോന്നുന്നത് നമ്മള്‍ തന്നെ നമ്മളെ സംരക്ഷിച്ചില്ലെങ്കില്‍ ആരും വരില്ല രക്ഷിക്കാന്‍ എന്നതാണ്' എന്നും ശ്വേത പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ ദിവസം നടി കെപിഎസി ലളിതയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. മീടൂവിനെ അവഹേളിച്ചു എന്നാരോപിച്ച് ആയിരുന്നു നടിയ്‌ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയത്. 'അച്ഛന്‍ എന്നെ ഡാന്‍സ് ക്ലാസില്‍ ചേര്‍ത്തപ്പോള്‍ കുടുംബക്കാരും അയല്‍വാസികളും തട്ടിക്കയറി. പെണ്‍കുട്ടികളുണ്ടെങ്കില്‍ സിനിമയില്‍ അഴിഞ്ഞാടാന്‍ വിടുന്നതിനേക്കാള്‍ കടലില്‍ കൊണ്ടുപോയി കെട്ടിതാഴ്ത്ത് എന്നാണ് പറഞ്ഞത്. കലാഹൃദയനായിരുന്ന അച്ഛന്‍ അനുകൂലിച്ചത് കൊണ്ട് മാത്രമാണ് ഞാനൊരു കലാകാരിയായത്. മീ ടൂ വുമായി നടക്കുന്ന ഇന്നത്തെ പെണ്ണുങ്ങള്‍ക്കറിയാവോ എന്റെയൊക്കെ കാലത്തെ സാഹചര്യങ്ങള്‍' എന്നാണ് നടി പറഞ്ഞത്.

ദീപ നിഷാന്ത് അടക്കം നിരവധി പേരാണ് സംഭവത്തില്‍ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. എന്തൊരു വാചകമാണിതെന്നാണ് ദീപ നിഷാന്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നത്. കൂടാതെ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനെ കേരള സംഗീത നാടക അക്കാദമി അധ്യക്ഷകൂടിയായ കെപിഎസി ലളിതയ്ക്ക് എങ്ങനെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞുവെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. നിങ്ങളുടെ സാഹചര്യങ്ങളെ, നിങ്ങളുടെ അനുഭവങ്ങളെ ആരാണ് ഇവിടെ റദ്ദ് ചെയ്തത് അവഹേളിച്ചത് നിങ്ങള്‍ ഇങ്ങനെ പ്രസ്താവന നടത്തിയത് അപമാനകരമാണ്, എന്നാണ് ഒരു വിമര്‍ശനത്തല്‍ പറയുന്നത്.

ആഗോളതലത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയതിനെ തുടര്‍ന്നാണ് മീടു മൂവ്മെന്റ് ആരംഭിക്കുന്നത്. ഇതേ തുടര്‍ന്ന് ലൈംഗിക അതിക്രമികളായ നിരവധി പേരെയാണ് വെളിച്ചത്ത് കൊണ്ട് വരാനായത്. സ്ത്രീകള്‍ക്ക് തൊഴിലിടങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള ചര്‍ച്ചകളും ഇത് സംബന്ധിച്ച് ശക്തമായി. ഇത്തരത്തില്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തിയ മൂവ്മെന്റിനെയും ലൈംഗികമായി ആക്രമിക്കപ്പെട്ട സ്ത്രീകളെയും അവഹേളിച്ചതിനാണ് കെപിഎസി ലളിതക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends