സെലിന്‍ ഇനി ദിലീപിന്റെ നായിക

പ്രേമം സിനിമയിലെ സെലിന്‍ എന്ന കഥാപാത്രം ചെയ്ത മഡോണ സെബാസ്റ്റ്യന്‍ ഇനി ദിലീപിന്റെ നായിക. സിന്ദിഖ് ലാല്‍ സംവിധാനം ചെയ്യുന്ന കിങ് ലിയറിലാണ് മഡോണ ദിലീപിന്റെ നായികയായി എത്തുന്നത്. പ്രേമം സിനിമ റിലീസായതോടെ മഡോണയ്ക്ക് നിരവധി ഓഫറുകളാണ് തേടി എത്തിയത്.
അഞ്ജലി എന്ന കഥാപാത്രത്തെയാണ് കിങ് ലിയറില്‍ മഡോണ അവതരിപ്പിക്കുന്നത്. അടുത്തമാസം ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ മലയാളത്തിലെ പ്രമുഖതാരങ്ങളും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. യൂ റ്റു ബ്രൂട്ടസിലൂടെ ഗായികയായി അരങ്ങേറിയ മഡോണ അഭിനയത്തിലേക്കു ചുവടുവയ്ക്കുന്നത്.
സംഗീതത്തിലും അഭിനയത്തിലും മഡോണ തന്റെതായ കഴിവ് തെളിയിച്ചു. സൂതുകാവും ഫെയിം നളന്‍ കുമാരസ്വാമിയുടെ പുതിയ ചിത്രത്തിലൂടെ തമിഴിലും അരങ്ങേറുകയാണ് മഡോണ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























