യാക്കൂബിന്റെ വധശിക്ഷക്കെതിരെ ആഷിഖ് അബു, കൈകളില്‍ രക്തം പുരണ്ടിരിക്കുന്നു യുവര്‍ ഓണര്‍ പോസ്റ്റില്‍ പറയുന്നു

മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷയ്‌ക്കെതിരെ സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. \'കൈകളില്‍ രക്തം പുരണ്ടിരിക്കുന്നു യുവര്‍ ഓണര്‍\' ആഷിഖ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു. വധശിക്ഷയ്‌ക്കെതിരായ നിരവധി ഫേസ്ബുക്ക് പോസ്റ്റുകളും ആഷിഖ് ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ശിക്ഷയെ അനുകൂലിച്ച് സംവിധായകന്‍ ജൂഡ് ആന്റണി രംഗത്തെത്തി.
നിരപരാധികള്‍ മരിക്കാന്‍ കാരണക്കാര്‍ ആരായാലും മരണ ശിക്ഷക്ക് അര്‍ഹരാണ്. ജാതി മത ചിന്തകള്‍ക്ക് അവിടെ സ്ഥാനമില്ല\' ജൂഡ് ഫേസ്ബുക്ക് പേജില്‍ കുറിച്ചു.മേമന്റെ വധശിക്ഷയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. യാക്കൂബിനെ അനുകൂലിച്ചാണ് ഫെയ്‌സ് ബുക്കില്‍ പല പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതിയാണ് യാക്കൂബ് അബ്ദുല്‍ റസാഖ് മേമന്‍. മേമന്റെ അന്‍പത്തിമൂന്നാം ജന്‍മദിനം കൂടിയായ ഇന്ന് നാഗ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേകം തയാറാക്കിയ കഴുമരത്തില്‍ രാവിലെ ആറരയോടെ മേമനെ തൂക്കിക്കൊല്ലുകയായിരുന്നു. വധശിക്ഷ ഒഴിവാക്കുന്നതിന് സാധ്യമായ എല്ലാ നിയമവഴികളും തേടിയ മേമന്റെ രണ്ടാമത്തെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയിരുന്നു. ഇന്ന് പുലര്‍ച്ചേ മേമന്റെ വധശിക്ഷാ ഹര്‍ജി പരിഗണിക്കുന്ന അസാധാരണ പ്രതിഭാസവും ഉണ്ടായി.
വധശിക്ഷയ്‌ക്കെതിരെ നല്‍കിയ തിരുത്തല്‍ ഹര്‍ജിയില്‍ പാളിച്ചയില്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ആദ്യ വധശിക്ഷയാണിത്. മേമന്റെ വധശിക്ഷ നടപ്പാക്കിയതോടെ ഈ ശിക്ഷാ വിധിയുടെ പേരില്‍ ഉയര്‍ന്ന സമാനതകളില്ലാത്ത രാഷ്ട്രീയ കോലാഹലത്തിനും അറുതിയായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























