അല്‍ഫോന്‍സിന്റെ വിവാഹം ആഗസ്റ്റ് 22ന്, വധു അലീന മേരി ആന്റണി

ഏറെ വിവാദം സൃഷ്ടിച്ചതും ചെറുപ്പക്കാര്‍ക്ക് ആവേശം ഉണര്‍ത്തിയ ചിത്രവുമായ പ്രേമം സംവിധാനം ചെയ്ത അല്‍ഫോന്‍സ് പുത്രന്‍ വിവാഹിതനാകുന്നു. നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകള്‍ അലീന മേരി ആന്റണിയാണ് വധു. ഓഗസ്റ്റ് 17ന് കൊച്ചിയിലാണ് വിവാഹനിശ്ചയം നടക്കുക. പ്രേമത്തിന്റെ വിജയാഘോഷത്തിെന്റ ഹരം മായും മുമ്പാണ് അല്‍ഫോന്‍സ് വിവാഹജീവിതത്തിലേക്ക് ചുവുടവയ്ക്കുന്നത്.
പോളിന്റേയും ഡെയ്‌സി ചാക്കോയുടേയും മകനാണ് ആലുവക്കാരനായ അല്‍ഫോന്‍സ് പുത്രന്‍. ഉപരിപഠനത്തിനായി ചെന്നൈയിലാണ് അലീന. ഇരുകുടുംബങ്ങളും തീരുമാനിച്ചുറപ്പിച്ച വിവാഹമാണെന്ന് ആല്‍വിന്‍ ആന്റണി പറഞ്ഞു. വിവാഹനിശ്ചയത്തില്‍ സിനിമാരംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ഓഗസ്റ്റ് 22നാണ് വിവാഹം. നേരം എന്ന സിനിമയിലൂടെ വിജയസംവിധായകനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























