മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാന്‍ ആവേശം കാണിക്കരുത്, പ്ലീസ്

മാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയുന്ന വ്യക്തികളിലൊരാളാണ് ഗായിക റിമി ടോമി. സംഗീതത്തിനായി കഷ്ടപ്പെടാന്‍ തയ്യാറല്ലെന്ന് റിമി ടോണി വ്യക്തമാക്കി. സിനിമകളില്‍ ഇതുവരെയും പാടിയത് നല്ല ഗാനങ്ങളായിരുന്നു. ഫാസ്റ്റ് നമ്പറുകള്‍ മാത്രമാണ് കിട്ടുന്നത്. അതില്‍ എനിക്ക് സങ്കടമൊന്നുമില്ല. എന്നാല്‍ ഒരു മെലഡിയ്ക്കായി കാത്തിരിക്കുന്നുവെന്നും റിമി ടോമി പറഞ്ഞു. പാട്ടിന് കൂടുതല്‍ പ്രാധാന്യം നല്‍കി കൂടുതല്‍ കഷ്ടപ്പെടാനൊന്നും തയ്യാറല്ലെന്നും റിമി പറഞ്ഞു.
സ്വന്തം വഴി വെട്ടിത്തെളിച്ച് മുമ്പോട്ട് പോകുന്നത് കൊണ്ട് മറ്റുള്ളവര്‍ എന്തു ചെയ്യുന്നുവെന്ന് ആലോചിച്ച് സമയം കളയാറില്ലെന്നും റിമി പറഞ്ഞു. അന്യഭാഷാ ഗായകര്‍ക്ക് അവസരം നല്‍കുന്നത് ഇവിടുള്ള ഗായകരെ തഴഞ്ഞു കൊണ്ടാവരുതെന്ന് റിമി പറഞ്ഞു. എല്ലാ കാര്യത്തിനും അഭിപ്രായം പറയാറില്ലെന്നും ചോദിക്കുന്ന കാര്യങ്ങള്‍ക്ക് അഭിപ്രായം പറയാറുള്ളുവെന്നും റിമി പറഞ്ഞു. കുറ്റങ്ങള്‍ കണ്ടു പിടിക്കുകയെന്നത് മനുഷ്യ സഹജമാണെന്നും മികച്ച അഭിനേത്രിയാണെന്ന് വിശ്വാസമില്ലെന്നും റിമി പറഞ്ഞു. ഈ ലോകത്ത് കുറ്റങ്ങള്‍ കണ്ട് പിടിക്കാനാണ് പലരും കൂടുതല്‍ ആവേശം കാണിക്കുന്നതെന്ന് റിമി തുറന്നടിച്ചു.
അടുത്തിടെ സംഗീത സംവിധായകന്‍ ശരത് റിമിയെ അപമാനിച്ച വാര്‍ത്തയും മാധ്യമങ്ങള്‍ ഏറെ ആവേശത്തോടെ ചര്‍ച്ച ചെയ്തു. നാലു ദിവസത്തെ റിയാലിറ്റി ഷോയുടെ റെക്കോര്‍ഡിങ്ങിന് പോയ തന്നെ വേദനിപ്പിക്കുന്ന രീതിയില്‍ ശരത് സംസാരിച്ചുവെന്നും അതിനാല്‍ രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചു പോരേണ്ടിവന്നിട്ടുണ്ടെന്നും റിമി വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























