മോഹന്‍ലാലും അപര്‍ണയും 21 വിദേശ താരങ്ങളും; പുതിയ ഫോര്‍മുലയുമായി പ്രിയന്‍

മലയാള സിനിമയ്ക്ക് പുതിയ മേല്‍വിലാസം ഉണ്ടാക്കിയ ചിത്രങ്ങളാണ് പ്രിയന്‍-ലാല്‍ കൂട്ടുകെട്ടില്‍ പിറന്നത്. ചിത്രം, മിന്നാരം പോലത്തെ കോമഡി ചിത്രങ്ങളും കാലാപാനി പോലത്തെ ക്ലാസിക്കുകളും മലയാളി ഒരിക്കലും മറക്കില്ല. എന്നാല്‍ വീണ്ടും ആ പഴയകാലം ആവര്‍ത്തിക്കാന്‍ ബ്രഹ്മാണ്ഡ ചിത്രവുമായി വീണ്ടും ഇരുവരും കൈകോര്‍ക്കുകയാണ്.
പ്രിയദര്‍ശന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലും അപര്‍ണാ ഗോപിനാഥും ദമ്പതികളായി അഭിനയിക്കും. മോഹന്‍ലാലിന്റെ അഭിനയചാതുരിക്ക് അപര്‍ണയുടെ സ്വാഭാവികാഭിനയവും പ്രിയന്റെ സംവിധാനമികവും പുതിയ ട്രീറ്റ്‌മെന്റും മികച്ച പിന്തുണ നല്‍കുമെന്ന് തന്നെ കരുതാം.
മലയാളം, അസറി, റഷ്യന്‍, ടര്‍ക്കിഷ്, ചൈനീസ് എന്നീ അഞ്ച് ഭാഷകളിലാണ് സിനിമ നിര്‍മ്മിക്കുന്നത്. അസര്‍ബൈജാനില്‍ നിന്നുളള റൗഫ് ജി മെഹ്ദിയേവും ഇന്ത്യയില്‍ നിന്നുളള ഫുള്‍ ഹൗസ് പ്ര?ഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. എന്നാല്‍ ചിത്രത്തില്‍ മോഹന്‍ലാലിനെ കൂടാതെ പ്രതാപ് പോത്തനും ശശികുമാറും മാത്രമായിരിക്കും മലയാളത്തില്‍ നിന്നുളള താരങ്ങള്‍. അതേസമയം, അസര്‍ബൈജാനില്‍ നിന്നുളള 21 താരങ്ങള്‍ ചിത്രത്തിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























