പിന്നെയും കിട്ടിയില്ല, ഭാര്യയില്‍ നിന്നും വിവാഹമോചനം വേണമെന്ന സായികുമാറിന്റെ ഹര്‍ജി കുടുംബകോടതി തള്ളി

ഭാര്യയില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് നടന്‍ സായികുമാര്‍ കൊല്ലം കുടുംബകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തളളി. ഭാര്യ പ്രസന്നകുമാരിയില്‍ നിന്ന് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടുളള സായ് കുമറിന്റെ ഹര്‍ജിയാണ് തള്ളിയത്. ഏറെക്കാലമായി താമസം നടികൂടിയായ ബിന്ദു പണിക്കര്‍ക്കൊപ്പമാണ് സായ്കുമാര്‍ താമസിക്കുന്നത്. ഇതിനിടെയാണ് ആദ്യഭാര്യ പ്രസന്നകുമാരി വിവാഹമോചന ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നതും.
കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകനായ സായ്കുമാര്‍ നാടകവേദിയില്‍ വച്ച് പ്രണയിച്ചാണ് പ്രസന്ന കുമാരിയെ വിവാഹം ചെയ്തത്. പഴയകാല നാടക നടിയായ സരസ്വതിയമ്മയുടെ മകളാണ് പ്രസന്ന കുമാരി. പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിക്കുന്ന കാലത്താണ് പ്രസന്നകുമാരിയുമായി സായ്കുമാര്‍ അടുക്കുന്നത്. ആ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു.
ഭാര്യ പ്രസന്നകുമാരിക്ക് തന്നേക്കാള്‍ ആറ് വയസ്സ് കൂടുതലുണ്ടെന്നും ഇക്കാര്യം താന്‍ വിവാഹശേഷമാണ് അറിഞ്ഞതെന്നുമായിരുന്നു സായ്കുമാറിന്റെ പറയുന്നത്. പ്രായക്കൂടുതലിനെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ക്ക് ഒടുവിലാണ് ഇവര്‍ കോടതിയിലേക്ക് നീങ്ങിയത്.
ബിന്ദു പണക്കരാണ് തന്റെ കുടുംബജീവിതം തകര്‍ത്തെന്നായിരുന്നു പ്രസന്നയുടെ ആരോപണങ്ങള്‍. ഇക്കാര്യം ഇവര്‍ കോടതിയില്‍ ഉന്നയിക്കുകയും ചെയ്തു. വൈഷ്ണവി എന്ന ഏക മകളാണ് ദമ്പതികള്‍ക്കുള്ളത്. വിവാഹ മോചനശേഷം മകള്‍ അമ്മയ്‌ക്കൊപ്പമാണ്. എന്നാല്‍ കടുത്ത മാനസിക സമ്മദര്‍ദ്ദവും സാമ്പത്തിക പ്രശ്‌നവും കാരണം മകളുടെ പഠനം പാതിയില്‍ നിര്‍ത്തേണ്ടി വന്ന അവസ്ഥയുമുണ്ടായിരുന്നു. എന്നാലിപ്പോള്‍ വൈഷണവി അച്ഛനുമായി അടുത്തുകൊണ്ടിരിക്കുകയാണെന്നും കേള്‍ക്കുന്നുണ്ട്.
തനിക്കും മകള്‍ക്കും ചെലവിനു കിട്ടണമെന്നാവശ്യപ്പെട്ട് പ്രസന്നകുമാരി നല്‍കിയ കേസില്‍ 43,000 രൂപ പ്രതിമാസ ജീവനാംശം നല്‍കാന്‍ നേരത്തെ സായ്കുമാറിനോട് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ സായികുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. അപ്പീല്‍ തീര്‍പ്പാകുന്നതുവരെ പ്രതിമാസം 33000 രൂപ നല്‍കാനായിരുന്നു കോടതി നിര്‍ദ്ദേശം. ഈ തുക സായികുമാര്‍ കോടതിയില്‍ കെട്ടിവച്ചുവരികയാണ്. ഇതിനിടെയാണ് കുടുംബകോടതിയില്‍ ഇന്നലെ വിവാഹമോചന ഹര്‍ജി നല്‍കിയത്. കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും നേരിട്ട് ഹാജരാത്തതിന്റെ പേരിലാണ് ഹര്‍ജി തള്ളിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























