അവസാനമായി അച്ഛനെ കാണാൻ മകൻ എത്തി...അച്ഛന്റെ വേർപാട് സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞ മകനെ ആശ്വസിപ്പിക്കാൻ പാടുപെട്ട് ബന്ധുക്കളും സുഹൃത്തുക്കളും; വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നടൻ രമേശ് വലിയശാലയുടെ സംസ്‌കാരം ഇന്ന് തൈയ്‌ക്കാട് ശാന്തികവാടത്തിൽ:- സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തി തമ്പാനൂർ പോലീസ്

വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നടൻ രമേശ് വലിയശാലയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. സീരിയല്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയുടെ നേതൃത്വത്തില്‍ രാവിലെ 9.30 മുതല്‍ മൃതദേഹം തൈയ്‌ക്കാട് ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വയ‌്ക്കും. 11ന് മൃതദേഹം വീട്ടിലെത്തിക്കും.
ഉച്ചയ്‌ക്ക് ഒന്നിന് തൈയ്‌ക്കാട് ശാന്തികവാടത്തിലായിരിക്കും സംസ്ക്കാരം. ആത്മഹത്യയാണെന്നാണ് പ്രാഥമിക പോസ്റ്റുമോര്ട്ടം റിപ്പോർട്ടിൽ പറയുന്നത്. അതേ സമയം സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി തമ്ബാനൂര്‍ പൊലീസ് രേഖപ്പെടുത്തി. കൂടുതല്‍ പേരില്‍ നിന്ന് വരും ദിവസങ്ങളില്‍ മൊഴിയെടുക്കുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും തമ്ബാനൂര്‍ സി.ഐ എസ്. സനോജ് പറഞ്ഞു.
തിരുവനന്തപുരം ആർട്‌സ് കോളജിൽ പഠിക്കുമ്പോൾ നാടകത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്. പിന്നീട് മിനി സ്‌ക്രീനിൽ സജീവമാകുകയായിരുന്നു. കണ്ണൻ താമരംകുളം സംവിധാനം ചെയ്യുന്ന വരാൽ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. രമേശിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെനന്നാണ് വിവരം.
മൂന്നു വര്ഷം മുമ്പേയാണ് ആദ്യ ഭാര്യ അർബുദത്തെ തുടർന്ന് മരിക്കുന്നത്. പിന്നീട് ജീവിതത്തിൽ ഒരു കൂട്ട് വേണം എന്ന് തോന്നിയപ്പോൾ രമേശ് വീണ്ടും വിവാഹതിനായിരുന്നു. ആ കുടുംബ ബന്ധം സന്തുഷ്ടകരമായി മുൻപോട്ട് പോകുന്നതിന്റെ ഇടയിലാണ് രമേശിന്റെ ആത്മഹത്യ.
ക്യാനഡയിലായിരുന്ന മകൻ അവസാനമായി അച്ഛനെ കാണാൻ നാട്ടിലെത്തി. മകന്റെയും മകളുടെയും കാര്യങ്ങൾ പറയുമ്പോൾ രമേശിന് നൂറു നവായിരുന്നുവെന്നു സുഹൃത്തുക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അച്ഛന്റെ അന്ത്യകർമ്മങ്ങൾ ചെയ്യാനെത്തിയ മകനെ സമാധാനിപ്പിക്കാനാകാതെ സുഹൃത്തുക്കളും ബന്ധുക്കളും ഇടറുന്ന കാഴ്ചയായിരുന്നു.
മരണം നടന്ന് രണ്ടു ദിവസം പിന്നിടുമ്പോഴും ഇത്രയും സന്തോഷവാനായ മനുഷ്യൻ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്നുള്ള സംശയം പ്രിയപ്പെട്ടവർ പങ്കിടുന്നു. തനിക്ക് തന്റെ ജീവനെക്കാളേറെ അമ്മയെ ഇഷ്ടമായിരുന്നുവെന്നു മുൻപൊരിക്കൽ അഭിമുഖത്തിൽ രമേശ് പറഞ്ഞിട്ടുണ്ട്.
തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ അമ്മ തന്ന പ്രചോദനം ചെറുതായിരുന്നില്ല. അമ്മയെ കുറിച്ച് തനിക്ക് പറയാൻ വാക്കുകളില്ല. അമ്മയ്ക്ക് വിദ്യാഭ്യാസം കുറവ് ആയിരുന്നുവെങ്കിലും അമ്മയുടെ ഇടപെടലുകൾ കുടുംബത്തിനും തനിക്കും ഏറെ ഗുണകരം ആയിട്ടുണ്ടെന്നും മുൻപൊരിക്കൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.
അഭിനയിച്ച് കൊണ്ടിരിക്കുമ്ബോള്‍ കാമറയ്ക്ക് മുന്നില്‍ വീണു മരിക്കണം എന്ന് പലതവണ സുഹൃത്തുക്കളോട് പലപ്പോഴും പങ്കുവച്ച ആഗ്രഹമാണ് ഇല്ലാതായത്. ആദ്യ ഭാര്യ ഗീതാകുമാരി നാലു വര്‍ഷം മുമ്പ് മരിച്ചിരുന്നു. തുടര്‍ന്നാണ് മിനിയെ വിവാഹം ചെയ്തത്. രമേശിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായതിയ അധികമാര്‍ക്കു അറിയില്ല. എല്ലാ കുടുംബത്തിലെയും പോലെ ചെറിയ തര്‍ക്കങ്ങള്‍ മാത്രമേ കുടുംബത്തില്‍ ഉണ്ടായിരുന്നുള്ളൂ. ബന്ധുക്കളില്‍ ചിലര്‍ ദാമ്പത്യ പ്രശ്‌നങ്ങളെ കുറിച്ചും അന്വേഷിക്കണമെന്ന് പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
'ബലികുടീരങ്ങളുടെ പ്രണയസംഗീതത്തി'ലൂടെയാണ് രമേശ് സീരിയില്‍ രംഗത്തേക്ക് കടന്നുവരുന്നത്. മമ്മൂട്ടി നിര്‍മ്മിച്ച 'ജ്വാലയായ്' എന്ന മെഗാ സീരിയലിലെ അലക്സ് എന്ന കഥാപാത്രമാണ് രമേശിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്. വീണ്ടും ജ്വാലയായ്, സ്വാതി നക്ഷത്രം ചോതി, വിവാഹിത, അലകള്‍, പാടാത്ത പൈങ്കിളി, താമരത്തുമ്ബി തുടങ്ങി നിരവധി ജനപ്രിയ പരമ്ബരകളില്‍ പ്രധാന വേഷം ചെയ്തു.
മകന്റെ വിവാഹം ഗംഭീരമായി നടത്തണമെന്ന് രമേശ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ കോവിഡ് കാരണം ഒരുതവണ മാറ്റിവച്ച വിവാഹം പിന്നീട് വേണ്ടപ്പെട്ടവരെ മാത്രം വിളിച്ച് ചെറിയരീതിയിലാണ് നടത്തിയത്. ഇതില്‍ രമേശ് ദുഃഖിച്ചിരുന്നുവെന്ന് സഹപ്രവര്‍ത്തകനായ പൂജപ്പുര രാധാകൃഷ്ണന്‍ പറയുന്നു.
22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ് വലിയശാല. നാടകരംഗത്തുനിന്നുമാണ് അദ്ദേഹം അഭിനയത്തിലേക്ക് എത്തിയത്. ഗവണ്‍മെന്റ് മോഡല്‍ സ്‍കൂളിലാണ് വിദ്യാഭ്യാസം.തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. കോളേജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിന്റെയും ബിഗ് സ്‌ക്രീനിന്റെയും ഭാഗമാവുകയായിരുന്നു. പൗര്‍ണമി തിങ്കളാണ് അവസാനം അഭിനയിച്ച സീരിയല്‍.
https://www.facebook.com/Malayalivartha