സിനിമയെക്കാളും ബന്ധങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നുവെന്ന് ശ്വേതാമേനോന്

നടി ശ്വേതാമേനോന്‍ സിനിമ അഭിനയം നിര്‍ത്തിയോ? ഈ ചോദ്യമാണ് മലയാളികളുടെ മനസില്‍ ഇപ്പോള്‍ കടന്ന് പോകുന്നത്. എന്നാല്‍ ശ്വേതാ തന്നെ മനസ് തുറന്ന് പറയുന്നു. \'ഞാന്‍ സിനിമ ഉപേക്ഷിച്ചിട്ടില്ല. സിനിമാലോകം എന്നെ ഉപേക്ഷിച്ചിട്ടുമില്ല. മന:പൂര്‍വ്വം സിനിമകള്‍ കുറച്ചു എന്നു മാത്രം. ഇതായിരുന്നു ശ്വേതയുടെ ഉത്തരം. സിനിമയെക്കാളും ബന്ധങ്ങള്‍ക്കാണ് ഞാന്‍ പ്രധാന്യം നല്‍കുന്നത്. കുടുംബം എന്നത് ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന ഒന്നാണെന്നും ശ്വേത പറയുന്നു.
ശ്വേതാമേനോന്‍ സിനിമ ഉപേക്ഷിച്ചോ? അതോ ശ്വേതാമേനോന് അവസരങ്ങള്‍ കുറഞ്ഞതാണോ? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് ആരാധകരുടെ മനസില്‍ കടന്ന് പോയത്. എറണാകുളത്തെ ഫഌറ്റില്‍ ഭര്‍ത്താവ് ശ്രീവല്‍സന്‍മേനോനും മകള്‍ സബൈനയ്ക്കും താമസിച്ച് വരികയാണ് താരം ഇപ്പോള്‍. അച്ഛന്‍ നാരായണന്‍കുട്ടിക്ക് തീരെ സുഖമില്ല. അമ്മ ശാരദാമേനോനെ കൊണ്ടു മാത്രം അച്ഛന്റെ കാര്യങ്ങള്‍ നോക്കാന്‍ കഴിയില്ല. അച്ഛനെ രണ്ടു ദിവസം കൂടുമ്പോള്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോകണം. കൃത്യസമയത്തു മരുന്നും ഭക്ഷണവും നല്‍കണം.
ഇതെല്ലാം ചെയ്യാന്‍ ഞാനും വേണം. അത് കൊണ്ടാണ് സിനിമ കുറച്ചതെന്നും താരം പറഞ്ഞു. ഒരു മകള്‍ ചെയേണ്ട കടമകളാണ് ഇതെല്ലാം. അച്ഛനെ സഹായിക്കാന്‍ ശ്രീയേട്ടനും തിരക്കുകള്‍ മാറ്റിവച്ചിരിക്കുകയാണെന്നും ശ്വേതാ പറഞ്ഞു. അച്ഛന്‍ തന്നെയാണ് റോള്‍ മോഡലെന്നും താരം പറയുന്നു.
എയര്‍ഫോഴ്‌സില്‍ ജോലിയുണ്ടായിരുന്ന അച്ഛന്‍ എല്ലാ പട്ടാളച്ചിട്ടയോടും കൂടി തന്നെയാണ് എന്നെ വളര്‍ത്തിയത്. ആള്‍ക്കാരോടുള്ള പെരുമാറ്റം, സംസാരം, വസ്ത്രധാരണം അതൊക്കെ ഏത് രീതിയില്‍ ആയിരിക്കണം എന്നതിനെ സംബന്ധിച്ച് അച്ഛന്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ശ്വേതാ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























