പോണ്‍ സൈറ്റുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതാപ് പോത്തന്‍ രംഗത്ത്

കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് പ്രതാപ് പോത്തന്‍. കേന്ദ്രസര്‍ക്കാര്‍ പോണ്‍ സര്‍ക്കാര്‍ നിരോധിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ചലച്ചിത്ര ലോകത്തുനിന്നും എതിര്‍പ്പിന്റെ സ്വരം. നടനും സംവിധായകനുമായ പ്രതാപ് പോത്തനാണു ഫേസ്ബുക്ക് പോസ്റ്റിലൂടെ കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ചത്.
രൂക്ഷവിമര്‍ശനമാണ് പോണ്‍ സൈറ്റുകളുടെ നിരോധനത്തിനെതിരെ പ്രതാപ് പോത്തന്‍ ഉയര്‍ത്തിയത്. രാജ്യത്തു സ്വയംഭോഗം നിരോധിച്ചെന്നും അടുത്തഘട്ടം വരിയുടയ്ക്കലാണെന്നും പ്രതാപ് പോത്തന്‍ പരിഹസിച്ചു.
ഇത്തരം നടപടികള്‍ മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും പ്രതാപ് പോത്തന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഇന്ത്യയില്‍ പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. കേന്ദ്ര ടെലികോം ആന്‍ഡ് ഐടി മന്ത്രി നേരത്തെ പോണ്‍ സൈറ്റുകള്‍ നിരോധിക്കുമെന്ന് അറിയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























