മമ്മൂക്ക തല്ലിയിട്ടില്ല, എല്ലാം മാധ്യമ സൃഷ്ടിമാത്രമാണെന്ന് നടി ജ്യുവല്‍

നടന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് നടി ജ്യുവല്‍ ഇപ്പോള്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയൊടൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അടുത്തിടെ ജ്യുവല്‍ പറഞ്ഞിരുന്നു. കമല്‍ചിത്രമായ ഉട്ടോപ്യയിലെ രാജാവിലാണ് ജ്യുവല്‍ ഇപ്പോള്‍ അഭിനയിച്ച് വരുന്നത്.
മമ്മൂക്കയോടൊപ്പം തന്നെ രണ്ട് ചിത്രങ്ങള്‍ അടുത്തടുത്ത് ചെയ്യാന്‍ സാധിച്ചത് അനുഗ്രഹമായി കരുതുന്നു. കമല്‍ സാറിന്റെ ചിത്രമാണ് ഉട്ടോപ്യയിലെ രാജാവ്. ആളുകള്‍ എങ്ങനെ ചിത്രങ്ങള്‍ സ്വീകരിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് അവര്‍ പറയുന്നത്.
അടുത്തിടെ നടന്‍ മമ്മൂട്ടി ജ്യുവലിനെ വടിയെടുത്ത് തല്ലി എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു. ആ വിഷയത്തോടും ജ്യൂവല്‍ പ്രതികരിക്കാന്‍ മറന്നില്ല. ഒരിക്കലുമില്ല, മമ്മൂക്ക എന്നെ തല്ലിയിട്ടില്ല, മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത ഉണ്ടാക്കുകയാണ് ചെയ്തതെന്നാണ് ജ്യുവല്‍ പറയുന്നത്.
മലയാള സിനിമയില്‍ ഞാനൊരു തുടക്കക്കാരിയാണ്. അതുകൊണ്ടുതന്നെ തെറ്റുകളും റീടേക്കുകളുമൊക്കെ പലപ്പോഴും സംഭവിക്കാറുണ്ട്. ഇങ്ങനെ വന്നപ്പോള്‍ ഞാന്‍ അല്‍പം ടെന്‍ഷനായിപ്പോയെന്നും ജ്യൂവല്‍ പറഞ്ഞു. ആളുകള്‍ പറഞ്ഞ് അത് നെഗറ്റീവാക്കി എടുക്കുകയാണ് ചെയ്തതു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























