അഭിനയത്തിന്റെ പാഠപുസ്തകമാണ് മുരളി സാറെന്ന് മഞ്ജു വാര്യര്‍

മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍ അന്തരിച്ച മഹാനടന്‍ മുരളിയെ കുറിച്ചുള്ള അതോടൊപ്പം അഭിനയിച്ച ചില ഓര്‍മ്മകള്‍ അദ്ദേഹത്തോടൊപ്പമുള്ള ചില അനുഭവങ്ങള്‍ കുറിച്ച് കൊണ്ടുള്ള പോസ്റ്റിട്ടു. ഇന്ന് അദ്ദേഹം നമ്മെ വിട്ടുപോയ ദിവസമാണ് കുറിച്ച് കൊണ്ടാണ് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടത്.
മഹാനടനായ മുരളി നിരവധി കഥാപാത്രങ്ങളാണ് മലയാളത്തില്‍ ചെയ്തതു. തന്റെതായ കഴിവ് കൊണ്ട് മുരളി വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തു. നടന്‍ മുരളിയൊടൊപ്പം അഭിനയിച്ചതില്‍ താന്‍ അതിയായ ഭാഗ്യവതിയാണെന്നും മഞ്ജു പോസ്റ്റില്‍ പറയുന്നു. മുരളിയുടെ അഭിനയത്തിന്റെ രസതന്ത്രം എന്നും പ്രിയപ്പെട്ട പാഠപുസ്‌കമാണെന്നും പോസ്റ്റില്‍ മഞ്ജു പറയുന്നു. മഞ്ജു ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റ് ഇങ്ങനെ:
സാക്ഷ്യം ആണ് എന്റെ ആദ്യ സിനിമ. മലയാളികള്‍ ഒരിക്കലും മറക്കാത്ത ശാലിനി എന്റെ കൂട്ടുകാരി, ഇസബെല്ല, പക്ഷെ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത മോഹന്‍ ആയിരുന്നു എന്നെ സിനിമയിലേക്ക് ആദ്യം ക്ഷണിച്ചത്. തിരക്കഥ എഴുതിയത് ഒരുപാടു ഹിറ്റ് സിനിമകള്‍ രചിച്ച ചെറിയാന്‍ കല്പകവാടി ആയിരുന്നു.
അക്ഷരമാലയ്ക്ക് വേണ്ടി രാജന്‍ മനക്കല്‍ ആണ് സാക്ഷ്യം നിര്‍മ്മിച്ചത്. ആദ്യത്തെ സിനിമയില്‍ തന്നെ മഹാനടനായ മുരളി സാറുമായി അഭിനയിക്കാനുള്ള ഭാഗ്യവും ഉണ്ടായി. എന്റെ ആദ്യത്തെ ഷോട്ട് അദ്ദേഹത്തോടൊപ്പം ആയിരുന്നു. അദ്ദേഹത്തിന്റെയും ഗൌതമിയുടെയും മകളായിട്ടായിരുന്നു എന്റെ വേഷം.
ചെറിയ മോഹങ്ങള്‍ മാത്രം ഉണ്ടായിരുന്ന ഒരു പതിനേഴുകാരിക്ക് സിനിമയിലേക്ക് അവസരം കിട്ടിയപ്പോള്‍ ലഭിച്ച മഹാഭാഗ്യം. ഇന്ന് അദ്ദേഹം നമ്മെ വിട്ടുപോയ ദിവസമാണ്. അഭിനയം മുരളി സാറിന് തപസ്യ തന്നെയായിരുന്നു. അഭിനയത്തോട് ഇഷ്ടമുള്ള എല്ലാവര്‍ക്കും വേണ്ടി അദ്ദേഹം ബാക്കി വെച്ചു പോയ അഭിനയത്തിന്റെ രസതന്ത്രം എനിക്ക് എന്നും പ്രിയപ്പെട്ട പാഠപുസ്തകം ആണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























