സായ്പല്ലവി ചോദിക്കുന്നു ഒളിച്ചോട്ടം അതല്ലേ നല്ലത്...

പ്രേമത്തിലെ മലര്‍ മലയാളത്തിന്റെ പ്രിയപ്പെട്ട സായ്പല്ലവി ഇപ്പോള്‍ ഫേസ്ബുക്ക് നോക്കാറില്ല കാരമെന്ത്?
പ്രേമത്തിന്റെ ചിത്രീകരണത്തിനുശേഷം സായ് പല്ലവി ജോര്‍ജിയയിലേക്ക് മടങ്ങിയിരുന്നു. നാടുമായുള്ള ബന്ധം ഫേസ്ബുക്കില്‍ ഒതുങ്ങി. പ്രേമത്തെ കുറിച്ച് ജനങ്ങള്‍ പറയുന്നത് പല്ലവി അറിയുന്നത് ഫേസ്ബുക്കിലൂടെയും വീട്ടില്‍ നിന്നും വരുന്ന ഫോണ്‍കോളുകളിലൂടെയും മാത്രമാണ്. ജോര്‍ജിയയിലാര്‍ക്കും പല്ലവി സിനിമയില്‍ അഭിനയിച്ച കാര്യം അറിയില്ല. കേരളം ഒന്നടങ്കം പ്രേമത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ നായിക ഒളിച്ചോടിയെന്നര്‍ത്ഥം.
ജോര്‍ജിയയില്‍ ഏതാനും മലയാളി കുടുംബങ്ങളുണ്ട്. അവര്‍ക്ക് പല്ലവി സിനിമയില്‍ അഭിനയിച്ച കാര്യം അറിയാം. എന്നാല്‍ സിനിമ ടെലിവിഷനില്‍ വരാത്തതു കാരണം മലരിനെ നേരില്‍ കാണാനാവില്ലെന്ന് മാത്രം. മലരിന്റെ വിശേഷങ്ങള്‍ അവര്‍ ചോദിച്ചറിയുന്നത് സായ്പല്ലവിയില്‍ നിന്നും നേരിട്ടാണ്.
മെഡിസിന്‍ വിദ്യാര്‍ത്ഥിനിയാണ് സായ്പല്ലവി. രണ്ടു മാസത്തെ ഇന്റേണ്‍ഷിപ്പ് പഠനത്തിന്റെ ഭാഗമായി നിര്‍വഹിക്കാനുണ്ട്. വേണമെങ്കില്‍ ഇന്റേണ്‍ഷിപ്പ് കേരളത്തില്‍ ചെയ്യാം. എന്നാല്‍ അതുവേണ്ടെന്ന് വച്ചിരിക്കുകയാണ് പല്ലവി. കാരണം കേരളത്തില്‍ വന്നാല്‍ പല്ലവിയിലെ ഡോക്ടറെയല്ല മലരിനെയായിരിക്കും മലയാളികള്‍ സ്വീകരിക്കുക.
ഫേസ്ബുക്ക് അടച്ചു വയ്ക്കാന്‍ ഒരു കാരണമുണ്ട് പല്ലവിക്ക്. തന്റെ ഫേസ് ബുക്ക് നിറയെ പ്രേമത്തെ കുറിച്ചുള്ള അഭിപ്രായങ്ങളാണ്. തന്റെ കഥാപാത്രത്തെ ഏവരും സ്‌നേഹിക്കുന്നതില്‍ സന്തോഷമുണ്ടങ്കിലും അതിരുവിട്ട പ്രശംസ തന്റെ ജീവിതക്രമത്തെ ബാധിക്കുമെന്ന് മലര്‍ കരുതുന്നു. മികച്ച അഭിപ്രായങ്ങള്‍ നിരന്തരം കേള്‍ക്കുമ്പോള്‍ താന്‍ സ്വയം അറിയാതെ ഉയര്‍ന്നു പോകുമെന്നാണ് മലരിന്റെ ഭയം. അങ്ങനെ സംഭവിച്ചാല്‍ ഒരു വ്യക്തി എന്ന നിലയിലും ഒരു കലാകാരിയെന്ന നിലയിലുമുള്ളതിന്റെ പകിട്ടിന് അപകടം സംഭവിക്കുമെന്നാണ് മലരിന്റെ വിശ്വാസം. അതിനാല്‍ ഒളിച്ചോട്ടം അതല്ലേ നല്ലത് എന്നാണ് പല്ലവി ചോദിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























