പപ്പയുടെ സ്വന്തം \'അപ്പൂസ്\' മുംബൈ ടാക്‌സിയില്‍ നായകന്‍

പപ്പയുടെ സ്വന്തം അപ്പൂസില്‍ സൂപ്പര്‍താരം മമ്മൂക്കയ്‌ക്കൊപ്പം മലയാളി സിനിമാ ആരാധകരെ കരയിച്ച കൊച്ചു കുസൃതി മാസ്റ്റര്‍ ബാദ്ഷയെ ആരും എളുപ്പം മറക്കില്ല. ആദ്യ സിനിമയിലൂടെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് നേടിയ ബാദ്ഷയെ പിന്നീട് അധികം സിനിമകളില്‍ കണ്ടില്ല. എന്നാല്‍ സിനിമയില്‍ ഭാഗ്യം തേടി ബാദ്ഷാ വീണ്ടുമെത്തി. പുതിയചിത്രം മുംബൈ ടാക്‌സിയിലൂടെയാണ് ബാദ്ഷാ വരുന്നത്.
കേവലം ഒരു ദിവസത്തെ കഥ പാറയുന്ന സിനിമയില്‍ നായകനായിട്ട് എത്തുന്ന ബാദ്ഷ ഒരു ദശകത്തിന് ശേഷമാണ് സിനിമയിലേക്ക് മടങ്ങുന്നത്. എല്ലാവരേയും പോലെ ആദ്യ ചിത്രം ഒരു വലിയ സംഭവമായി മാറണമെന്നാണ് ബാദ്ഷയുടേയും ആഗ്രഹം. മമ്മൂട്ടിക്കും സുരേഷ്‌ഗോപിക്കും ഒപ്പമുള്ള ആദ്യ സിനിമ തന്നെ വലിയ സംഭവമായി മാറിയ ബാദ്ഷ സിനിമയില്‍ ആ ഭാഗ്യം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ്.
ഫാസിലിന്റെ സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറിയ ബാദ്ഷാ തിരിച്ചുവരവ് നടത്തുന്നതും മറ്റൊരു ഫാസിലിനൊപ്പമാണ്. മുംബൈ ടാക്‌സി ഒരുക്കുന്നത് ഫാസില്‍ ബഷീര്‍ എന്ന നവാഗതനാണ്. ജെയ്‌സണ്‍ ടി ജോണ്‍ തിരക്കഥ തയ്യാറാക്കുന്നു. മറീനാ മൈക്കിളാണ് ചിത്രത്തിലെ നായിക. റിയാസ് ഫസന്‍, ശ്രീജിത് രവി, ടിനി ടോം, ശിവജി ഗുരുവായൂര്‍, സുനില്‍ സുഗത, ബാബുജോസ് എന്നിവരാണ് മറ്റ് താരങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























