ഇങ്ങനെയും നന്ദികെട്ടവരുണ്ടോ മുരളിയെ ഓര്‍ക്കാന്‍ എന്തേ മറന്നത്

മലയാളസിനിമയില്‍ നന്ദികെട്ടവരുടെ എണ്ണം ഏറിവരികയാണോ ഇന്നലെ വരെ നിറഞ്ഞാടിയവര്‍ ഇന്ന് ചിത്രത്തില്‍ നിന്നും മായുകയാണോ. നടന്‍ മുരളി മരിച്ചിട്ട് എട്ടുകൊല്ലം തികഞ്ഞ ദിവസം ആരാണ് അദ്ദേഹത്തെ ഓര്‍ത്തത്. മലയാള സിനിമയില്‍ ആത്മാര്‍ത്ഥതയുടെ അംശം ഇനിയും വറ്റിയിട്ടില്ലാത്ത മഞ്ജുവാര്യര്‍ ഒഴിച്ച് ആരും മുരളിയെ ഓര്‍ത്തില്ല.
അഭിനയത്തിന്റെ മറുകര കണ്ട താരമാണ് മുരളി. അദ്ദേഹത്തിന്റെ അഭിനയ സിദ്ധിക്ക് മുമ്പില്‍ എത്ര പേര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്നും കാലം രേഖപ്പെടുത്തട്ടെ.
മഞ്ജുവാര്യര്‍ തന്റെ ഫെയ്‌സ്ബുക്കിലാണ് മുരളിയെ ഓര്‍ത്തത്. അതിനു നിരവധി ലൈക്കുകള്‍ ലഭിച്ചു. സാക്ഷ്യമാണ് മഞ്ജുവിന്റെ ആദ്യചിത്രം. അതില്‍ മുരളിയുടെയും ഗൗതമിയുടെയും മകളായിട്ടാണ് മഞ്ജു അഭിനയിച്ചത്. പതിനേഴുകാരിയായിരുന്നു അന്ന് മഞ്ജു. മഞ്ജുവിന്റെ ആദ്യഷോട്ട് മുരളിക്കൊപ്പമായിരുന്നു.
മുരളിയെ കുറിച്ചുള്ള മഞ്ജുവിന്റെ ഓര്‍മ്മകള്‍ സ്‌നിഗ്ദ്ധമാണ്. മുരളി ഒരു കോളേജാണെന്നാണ് മഞ്ജുവിന്റെ അഭിപ്രായം ആര്‍ക്കും അവിടെ ചേര്‍ന്നു പഠിക്കാം. എല്ലാവര്‍ക്കും ഗുണപാഠമാകുന്ന ഒരുപാട് കാര്യങ്ങള്‍ മഞ്ജു പറഞ്ഞു തരും. മുരളി ബാക്കി വച്ചു പോയ അഭിനയത്തിന്റെ രസതന്ത്രം എന്നും മലയാളികള്‍ ഓര്‍ക്കുമെന്നും മഞ്ജു കുറിച്ചിട്ടു.
തിലകന്‍ ഉള്‍പ്പെടെ മണ്‍മറഞ്ഞ നിരവധി പേരുണ്ട് സിനിമയില്‍. ആരെയാണ് നമ്മുടെ സിനിമ ഓര്‍ക്കുന്നത്. ജീവിച്ചിരിക്കുമ്പോള്‍ ഇവരൊക്കെ നിറഞ്ഞാടിയവരാണ്. ജീവിക്കുന്നവര്‍ക്ക് ഒരു തെറ്റിദ്ധാരണയുണ്ട് അവര്‍ ഒരിക്കലും മരിക്കില്ലെന്ന്. അതുകൊണ്ടു കൂടിയാണ് മരിക്കുന്നവരെ അനുസ്മരിക്കാന്‍ ജീവിച്ചിരിക്കുന്നവര്‍ തയ്യാറാകാത്തത്.
ഏതായാലും മഞ്ജുവാര്യര്‍ക്ക് നന്ദി പറയാം. മഞ്ജുവും എഫ്എം ചാനലുകളും ഇല്ലായിരുന്നെങ്കില്‍ ആരും നമ്മുടെ മുരളിയെ ഓര്‍ക്കുക പോലുമില്ലായിരുന്നു. മലയാള സിനിമയില്‍ പലര്‍ക്കും ഫെയ്‌സ് ബുക്ക് അക്കൗണ്ടുണ്ടെന്ന കാര്യം ഓര്‍ക്കുന്നതും നല്ലതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























