പനിച്ചു കിടക്കുന്ന ഋഷിയുടെ അരികിൽ സൂര്യ;ഋഷിയുടെ കവിളിലേക്ക് മെല്ലെ കൈ വച്ച് സൂര്യ അരികിൽ തന്നെ ഇരിക്കുമ്പോൾ അവർക്കിടയിലേക്ക് ഞെട്ടിച്ചുകൊണ്ട് മിത്രയുടെ കടന്നു വരവ്; നയനയുടെ ഋഷ്യം PART 22, കൂടെവിടെ ആരാധികയുടെ വൈറലാകുന്ന എഴുത്തുകൾ !

മലയാളി കുടുംബ പ്രേക്ഷകരുടെയും യൂത്തിന്റെയും പ്രിയപ്പെട്ട പരമ്പര കൂടെവിടെ സംഭവ ബഹുലമായ കഥാ മുഹൂർത്തത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ, ഋഷിയുടെയും സൂര്യയുടെയും ഒന്നിച്ചുള്ള പ്രണയ നിമിഷങ്ങൾ നഷ്ടമായതോടെ ആരാധകർ ഏറെ നിരാശയിലായിരുന്നു. തുടർന്ന് നിരാശ അകറ്റിക്കൊണ്ട് കൂടെവിടെ ആരാധിക നയന താര ഇരുവരെയും ചേർത്ത് ഒരു പ്രണയ കഥ എഴുതാൻ തുടങ്ങി.
തുടർച്ചയായുള്ള എഴുത്തുകളുടെ ഇരുപത്തിരണ്ടാം ഭാഗമാണ് ഇത്, ഋഷിയുടെ അടുത്ത് സൂര്യ ഇരിക്കുകയാണ്. ഋഷിയുടെ നെറ്റിയിലേക്ക് സൂര്യ കൈ വെച്ചപ്പോൾ ആ കൈ ഋഷി തന്റെ കവിളിലേക്ക് ചേർത്തുപിടിച്ചു. കലിപ്പൻ ഋഷിയ്ക്ക് ഇങ്ങനെ ഒരു മുഖമുണ്ടോ! സൂര്യയ്ക്ക് ചിരി വന്നു; ഒപ്പം പാവം തോന്നി. കൈ വിടുവിക്കാൻ ശ്രമിക്കാതെ അവൾ അവിടെ തന്നെ ഇരുന്നു.
"സാർ... നമുക്ക് ഡോക്ടറെ കാണണ്ടേ?" ഋഷി വേണ്ടെന്ന അർത്ഥത്തിൽ മൂളി.."എനിക്കൊരു വയ്യായ്ക വന്നപ്പോൾ ഹോസ്പിറ്റലിൽ കൊണ്ടുപോയ ആളാണോ ഈ പറയുന്നെ? അതൊന്നും പറ്റില്ല.. നമുക്ക് ഹോസ്പിറ്റലിൽ പോവാം..""വാ.. എഴുന്നേൽക്ക് സാർ.." അവൾ ശാട്യം പിടിച്ചു,
സൂര്യ കൈയെടുത്തപ്പോൾ, ഋഷി കട്ടിലിൽ ചാരി ഇരുന്നു.."ഇവിടെ ഡോക്ടർ ഓൺ കാൾ ഉണ്ടാവും..റിസപ്ഷനിൽ വിളിച്ചാൽ അറിയാം." കേൾക്കേണ്ട താമസം അവൾ ഫോൺ എടുത്ത് റിസപ്‌ഷനിലേക്ക് വിളിച്ചു..
പൂർണമായി കഥ ആസ്വദിക്കാം വീഡിയോയിലൂടെ!
https://www.facebook.com/Malayalivartha