നിവിന് പോളി സന്തോഷ് ശിവന്‍ ചിത്രം എന്തിന് ഉപേക്ഷിച്ചു

മഞ്ജുവാര്യര്‍ക്കൊപ്പം അഭിനയിക്കാന്‍ നിവിന് വിമുഖത. മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരെയും യുവ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സന്തോഷ് ശിവന്റെ സംവിധാനം ചെയ്യാന്‍ പദ്ധതിയിട്ടിരുന്ന ചിത്രത്തില്‍നിന്നും നിവിന്‍ പോളി ഒഴിവായത് സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നു. കണ്ണിനു സുഖമില്ല എന്ന കാരണം ചൂണ്ടിക്കാട്ടി സിനിമയില്‍നിന്നും പിന്‍മാറുന്നതായാണ് നിവിന്‍ പോളി അറിയിച്ചതെന്ന് ചിത്രവുമായി ബന്ധപ്പെട്ടവര്‍ പറയുമ്പോഴും മഞ്ജു വാര്യരെ പോലുള്ള ഒരു താരത്തിനൊപ്പമുള്ള ചിത്രം നിസാര കാരണം നിരത്തി നിവിന്‍ പോളി തള്ളിക്കളയാന്‍ ഇടയില്ലെന്നാണ് മറ്റുചിലരുടെ വാദം.
മഞ്ജുവിന് തിരിച്ചുവരവിന് കളമൊരുക്കിയ \'ഹൗ ഓള്‍ഡ് ആര്‍ യു\' എന്ന ചിത്രത്തിനോട് കിടപിടിക്കുന്ന സ്ത്രീ പക്ഷ സിനിമയാണ് സന്തോഷ് ശിവനും ഒരുക്കുന്നതെന്നും സൂചനയുണ്ട്. ഇതിനാല്‍ തന്റെ കഥാപാത്രത്തിന് പ്രാധാന്യം നഷ്ടപ്പെടുമെന്ന ചിന്തയാണ് നിവിന്‍ പോളി ചിത്രം ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ഗോസിപ്പുകള്‍ ഉയരുന്നത്. തുടര്‍ച്ചയായി ഹിറ്റു ചിത്രങ്ങളൊരുക്കി മേഖലയില്‍ ചുവടുറപ്പിച്ചശേഷം മഞ്ജുവാര്യരുടെ പുതിയ ചിത്രത്തില്‍ സഹതാരമായി തള്ളപ്പെടുന്നത് താരം ഇഷ്ടപ്പെടുന്നില്ലത്രെ.
എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ വെറും പൊള്ളത്തരമാണെന്നാണ് താരത്തിന്റെ ആരാധകരുടെ വാദം. ഇത്തരമൊരു ചിന്ത നിവിന്റെ മനസില്‍ ഉണ്ടായിരുന്നുവെങ്കില്‍ മുമ്പ് \'മിലി\' എന്ന ചിത്രത്തില്‍ താരം അഭിനയിക്കില്ലായിരുന്നുവെന്നും ആരാധകര്‍ വാദിക്കുന്നു. അതേസമയം തുടര്‍ച്ചയായി ഹിറ്റുകള്‍ പിറന്നതോടെ താരത്തിന് ഡേറ്റ് ഇല്ലാതായതാണ് മഞ്ജുവിനൊപ്പമുള്ള ചിത്രം ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേ സമയം ഉടന്‍ തന്നെ താരം തമിഴില്‍ ഒരു ത്രില്ലര്‍ സിനിമ ചെയ്‌തേക്കുമെന്നാണ് അറിയുന്നത്. അല്‍ഫോണ്‍സ് പുത്രന്റെ നേരത്തിന് ശേഷം തമിഴിലേക്ക് നിവിന്‍ പോളിയ്ക്ക് പുതിയ പാതയൊരുക്കി സംവിധായകനും നിര്‍മ്മാതാവുമായ സിവി കുമാര്‍ ഒരു തിരക്കഥയുമായി താരത്തെ സമീപിച്ചിട്ടുണ്ടെന്നാണ് കോളിവുഡ് വര്‍ത്തമാനങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























