മലയാള സിനിമയില്‍ മോഹന്‍ലാലിന്റെ പ്രതിഫലം മൂന്ന് കോടി

സിനിമകള്‍ എന്നും കോടികള്‍ക്കൊണ്ടുള്ള കളി തന്നെ. കോടികള്‍ വിതച്ച് കോടികള്‍ കൊയ്യുന്ന മേഖല. താരങ്ങളുടെ പ്രതിഫലമാണ് ഇവയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. എന്നാല്‍ ഇന്ന് മലയാള സിനിമയില്‍
മലയാളത്തിലെ ഒന്നാം നമ്പറുകാരനായ മോഹന്‍ലാലിന്റെ പ്രതിഫലം മൂന്ന് കോടി രൂപ വരെയാണ്. ചിത്രങ്ങള്‍ അനുസരിച്ച് 2.25 കോടി മുതല്‍ മൂന്ന് കോടി വരെയാണ് മോഹന്‍ലാല്‍ പ്രതിഫലമായി ഈടാക്കുന്നത്. രണ്ട് കോടിവരെ പ്രതിഫലം വാങ്ങിയിരുന്ന മോഹന്‍ലാല്‍ ദൃശ്യത്തിന്റെ വിജയത്തോടെയാണ് പ്രതിഫലം വീണ്ടും ഉയര്‍ത്തിയത്. സിനിമാ നിര്‍മ്മാണ രംഗത്തും സജീവമാണ് മോഹന്‍ലാല്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറിലാണ് മോഹന്‍ലാല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടാറ്. ഓണത്തിന് പുറത്തിറങ്ങാനിരിക്കുന്ന ലോഹം എന്ന ചിത്രം ലാല്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. രഞ്ജിത്ത് ഒരുക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ മീശപിരിക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത.
മമ്മൂട്ടിയും ദിലീപും പ്രതിഫലമായി കോടികള്‍ വാങ്ങുന്നതില്‍ ഒട്ടും പിന്നിലല്ല. മമ്മൂട്ടിക്ക് രണ്ടര കോടിയും ദിലീപിന് രണ്ടു കോടിയുമാണ് പ്രതിഫലം ഇപ്പോള്‍ നിവിന്‍ പോളിയും കോടികള്‍ വാങ്ങുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























