അര്‍ച്ചനാ കവിക്ക് മംഗല്ല്യം: വരന്‍ സ്‌റ്റേജ് ഷോ ആര്‍ട്ടിസ്റ്റ് അബീഷ് മാത്യു

നീലത്താമരയും വിവാഹപന്തലിലേക്ക്. കളിക്കൂട്ടുകാരനായ അബീഷ് മാത്യുവുമായുള്ള അര്‍ച്ചനാ കവിയുടെ വിവാഹം ഉടന്‍ നടക്കും. സോളോ കോമഡി സ്‌റ്റേജ് ഷോകളിലൂടെ പ്രശസ്തനായ അബീഷ് മാത്യുവാമായുള്ള ഏറെ നാളത്തെ പ്രണയമാണ് വിവാഹത്തിലേക്ക് എത്തുന്നത്.
ഡിസംബറില്‍ വിവാഹ നിശ്ചയവും ജനുവരിയില്‍ വിവാഹവും നടത്താനാണ് തീരുമാനം. എന്നാല്‍ വിവാഹ ദിവസം വീട്ടുകാര്‍ തത്ക്കാലം രഹസ്യമായി വച്ചിരിക്കുകയാണ്. കേരളത്തിലാകും വിവാഹമെന്നാണ് സൂചന. എന്നാല്‍ സ്വകാര്യത നിലനിര്‍ത്തുന്ന തരത്തിലേക്ക് ചടങ്ങ് സംഘടിപ്പിക്കുമെന്നാണ് സൂചന. വിവാഹ ശേഷവും അഭിനയ രംഗത്ത് അര്‍ച്ചന ഉണ്ടാകുമോ എന്നതില്‍ വ്യക്തതയില്ല. നീലത്താമരയെന്ന സൂപ്പര്‍ ഹിറ്റില്‍ അഭിനയിച്ച ശേഷം ഒരു വര്‍ഷത്തോളം അര്‍ച്ചനാ സിനിമയില്‍ സജീവമായിരുന്നില്ല. ഈയിടെയാണ് വീണ്ടും വെള്ളിത്തിരിയില്‍ മടങ്ങിയെത്തിയത്.
അര്‍ച്ചനയെപ്പോലെ ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്നയാളാണ് അബീഷ് മാത്യുവും. കോട്ടയം സ്വദേശിയാണ്. റേഡിയോ ജോക്കിയായി കരിയര്‍ തുടങ്ങിയ അബീഷ് കോമഡി ഷോകളിലൂടെയാണ് പ്രശസ്തനായത്. ഗായകന്‍, നടന്‍ എന്ന നിലയിലും തിളങ്ങിയ അബീഷ് ചില ബോളിവുഡ് സിനിമകളിലും അഭിനയിച്ചു. മുംബയിലാണ് താമസം. അര്‍ച്ചനയും അബീഷും തമ്മില്‍ ഏറെ നാളത്തെ പരിചയമുണ്ട്. പരിചയം പ്രണയത്തിന് വഴിമാറുകയായിരുന്നു. ഇത് കുടുംബങ്ങളും അംഗീകരിച്ചതോടെ വിവാഹത്തിലേക്ക് കാര്യങ്ങളെത്തി.
കോട്ടയം രാമപുരം സ്വദേശിയും മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനുമായ ജോസ് കവിയിലിന്റെയും റോസമ്മയുടെയും മകളായ അര്‍ച്ചന പഠിച്ചത് ഡല്‍ഹിയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























