മീശ പിരിച്ച് പുതിയ അംഗത്തിന്: ലോഹത്തിന്റെ ആദ്യ ട്രീസറെത്തി

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം ലോഹത്തിന്റെ ആദ്യ ട്രീസര്‍ പുറത്തിറങ്ങി. ചിത്രം ആഗസ്റ്റ് 20ന് തിയേറ്ററുകളിലെത്തും. തമിഴ്‌നടി ആന്‍ഡ്രിയയാണ് ഈ ആക്ഷന്‍ ത്രില്ലറിലെ നായിക.
മോഹന്‍ലാലിന്റെ സ്‌റ്റൈലന്‍ ചിത്രങ്ങളുടെ പരമ്പരയില്‍ ഇടം പിടിക്കുമെന്നു വിശ്വസിക്കുന്ന ചിത്രത്തില്‍ സ്വഭാവത്തിലും പെരുമാറ്റത്തിലും ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ച ഒരു ടാക്‌സി െ്രെഡവറുടെ വേഷത്തിലാവും താരം പ്രത്യക്ഷപ്പെടുക. ഏറെ ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രത്തില്‍ ജയന്തിയെന്ന കഥാപാത്രത്തെയാവും ആന്‍ഡ്രിയ അവതരിപ്പിക്കുക.
മൈഥിലിയാണ് ലോഹത്തിലെ സഹസംവിധായിക. ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയും താരം അവതരിപ്പിക്കുന്നുണ്ട്. വിജയ രാഘവന്‍, മണിക്കുട്ടിന്‍, അജു വര്‍ഗീസ്, രഞ്ജി പണിക്കര്‍, ഇര്‍ഷാദ്, ഹരീഷ്, അബു സലിം, സിദ്ദിഖ്, അജ്മല്‍ അമീര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
https://youtu.be/7__CGZ9zf3w
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























