മൂന്ന് ഓണ ചിത്രങ്ങള്‍ മാറ്റി

ഓണം റിലീസിനായി തീരുമാനിച്ചിരുന്ന മൂന്ന് ചിത്രങ്ങള്‍ മാറ്റിവെച്ചു. ലൈഫ് ഓഫ് ജോസൂട്ടി, അമര്‍ അക്ബര്‍ ആന്റണി, ലോഡ് ലിവിംഗ് സ്റ്റണ്‍ എന്നീ ചിത്രങ്ങളാണ് മാറ്റിവെച്ചത്. ഇതോടെ ലോഹവും ഉട്ടോപ്യയിലെ രാജാവും തമ്മിലായിരിക്കും പ്രധാന മല്‍സരം. പൃഥ്വിരാജിന്റെ ഡബിള്‍ ബാരല്‍ ഉള്ളതിനാലാണ് അമര്‍ അക്ബര്‍ ആന്റണി മാറ്റിവെച്ചത്. രഞ്ജിത്തിന്റെ ലോഹം ആക്ഷന്‍ ത്രില്ലറായ മാസ് സിനിമയായിരിക്കും ഉട്ടോപ്യയിലെ രാജാവ് ആക്ഷേപഹാസ്യമാണ്. ലോഹത്തിന്റെ സെന്‍സറിംഗ് വ്യാഴാഴ്ച തിരുവനന്തപുരത്ത് നടന്നു.
ദീലീപിന് ഓണചിത്രം ഇല്ല. എന്നാല്‍ ലൈഫ് ഓഫ് ജോസൂട്ടി വിജയദശമിക്ക് തിയറ്ററുകളിലെത്തും. റമസാന് റിലീസായ ലവ് 24 പ്രതീക്ഷയ്ക്ക് ഒത്തുയര്‍ന്നില്ല. വിജയദശമിക്ക് ലോഡ് ലിവിംഗ്‌സ്റ്റണും മോഹന്‍ലാലിന്റെ കനലും ഉണ്ടാകും. അതേസമയം വിനീത് ശ്രീനിവാസന്റെ കുഞ്ഞിരാമായണം ഓണത്തിന് തിയറ്ററുകളിലെത്തും. ഓണം കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പൃഥ്വിരാജിന്റെ എന്ന് നിന്റെ മൊയ്തീന്‍ പ്രദര്‍ശനത്തിനെത്തും. ഒപ്പം എം.മോഹനന്റെ മൈ ഗോഡും. സുരേഷ് ഗോപിയാണ് ചിത്രത്തിലെ നായകന്‍.
റമസാനും അതിന് ശേഷവും ഇറങ്ങിയ ചിത്രങ്ങളെല്ലാം വലിയ പരാജയമായിരുന്നതിനാല്‍ ഓണച്ചിത്രങ്ങളില്‍ ഏതെങ്കിലും ഹിറ്റ് ആകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം. കഴിഞ്ഞ തവണ സപ്തമശ്രീ തസമകര വിജയമായിരുന്നു. രാജാധിരാജ രക്ഷപെട്ടു. മോഹന്‍ലാലിന് ഓണ ചിത്രം ഇല്ലായിരുന്നു. ഇത്തവണ നിവിന്‍ പോളിക്കും ഓണ സിനിമ ഇല്ല. എന്നാല്‍ പ്രേമം പലയിടത്തും കളിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























