Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെൽഫി എടുക്കാൻ വിസമ്മതിച്ചു; വിമാനത്താവളത്തിൽ വെച്ച് വിജയ് സേതുപതിയെ ആക്രമിച്ചത് മലയാളി യുവാവ്! പിന്നാലെ തൂക്കിയെടുത്തു! അക്രമത്തിന് പിന്നിലെ കാരണം നടുക്കുന്നത്…. പ്രതിയെ പിടിച്ചതോടെ സംഭവം മാറിമറിഞ്ഞു

04 NOVEMBER 2021 10:37 AM IST
മലയാളി വാര്‍ത്ത

ഏറെ ആരാധകരുള്ള തമിഴ് നടൻ വിജയ് സേതുപതിയ്ക്ക് നേരെ വിമാനത്താവളത്തിൽ വെച്ച് ആക്രമണശ്രമം നടന്നതായി റിപ്പോർട്ട്. സോഷ്യൽ മീഡിയായിൽ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത അമര്ഷത്തിലാണ് ആരാധകർ. വിജയ് സേതുപതിക്കും സംഘത്തിനും ബെംഗളൂരു വിമാനത്താവളത്തിലായിരുന്നു അജ്ഞാതന്റെ ആക്രമണം നേരിടേണ്ടിവന്നത്. വിജയ് സേതുപതിയെ ആക്രമിക്കാന്‍ ശ്രമിക്കുന്നയാളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നത്.

കഴിഞ്ഞ ദിവസം അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന് ആദരാജ്ഞലി അർപ്പിക്കാനാണ് വിജയ് സേതുപതി കഴിഞ്ഞ ദിവസം രാത്രിയോടെ ബംഗളുരുവിൽ എത്തിയത്. പിന്നാലെ ഓടിയെത്തിയ ഒരാൾ വിജയ് സേതുപതിയെ പിന്നിൽനിന്ന് ചവിട്ടി വീഴ്ത്താൻ ശ്രമിക്കുന്നതായിരുന്നു ദൃശ്യങ്ങളിൽ കാണാൻ സാധിച്ചത്

അതേസമയം നടന് നേരെ ആക്രമണം നടന്ന സംഭവത്തിൽ പ്രതിയെ പിടികൂടിയിരിക്കുകയാണ്. ബെംഗളൂരു മലയാളിയായ ജോൺസൺ എന്നയാളാണ് താരത്തെ അക്രമിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തിൽ വച്ചുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. അംഗരക്ഷകർ തടഞ്ഞ് മാറ്റിയതുകൊണ്ടാണ് താരത്തിന് മർദ്ദനം ഏൽക്കാതിരുന്നത്. വിജയ് സേതുപതിയുടെ ഒപ്പമുണ്ടായിരുന്ന നടൻ മഹാഗാന്ധിക്ക് മർദ്ദനമേൽക്കുകയുണ്ടായി. ജോൺസൺ മദ്യപിച്ചിരുന്നതായാണ് റിപ്പോർട്ട്. ഇയാളെ സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറിയിട്ടുണ്ട്. കേസിന് താൽപ്പര്യമില്ലെന്ന് വിജയ് സേതുപതി പൊലീസിനെ അറിയിച്ചു. എന്നാൽ സ്വമേധയാ കേസെടുക്കുമെന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കി.

അതോടൊപ്പം തന്നെ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തില്‍ നിന്നിറങ്ങിയ താരം എക്‌സിറ്റ് കവാടത്തിന് സമീപത്തേക്ക് നടക്കുന്നതിനിടെയാണ് പിന്നില്‍ നിന്നും ഒരാള്‍ ഓടിയെത്തി താരത്തെ ആക്രമിച്ചത്. നടന്റെ ഒപ്പമുള്ള ആളുകളും വിമാനത്താവളത്തിലെ സുരക്ഷാജീവനക്കാരും ചേര്‍ന്ന് ഉടന്‍ ആക്രമിയെ പിടിച്ചുമാറ്റുകയുണ്ടായി.

 

താരത്തിന് പോകാനായി അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആളുകളെ മാറ്റി വഴിയൊരുക്കുന്നതിനിടെയാണ് ഒരാള്‍ പിന്നില്‍ നിന്ന് ഓടിവന്ന് ആക്രമിച്ചത്. താരത്തെ ചവിട്ടുകയാണുണ്ടായത്. അപ്രതീക്ഷിത ആക്രമണത്തിനിടെയുണ്ടായ തിക്കുതിരക്കുകൾക്കിടയിൽ വിജയ് മുന്നോട്ട് ആഞ്ഞ് പോകുന്നതും ദൃശ്യങ്ങളിൽ കാണാം.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമല്‍ഹാസന്‍ നായകനായ ‘വിക്രം’, വെട്രിമാരന്റെ ‘വിടുതലൈ’, സാമന്തയും നയന്‍താരയും അഭിനയിക്കുന്ന ‘കതുവക്കുള രണ്ടു കാതല്‍’ എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ വിജയ് സേതുപതി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (15 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (21 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (39 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (14 hours ago)

Malayali Vartha Recommends