Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാ സത്യങ്ങളും റാണിയമ്മയോട് തുറന്നു പറയാനൊരുങ്ങി ജഗൻ!! അമ്മയെ കൂടെകൂട്ടാനൊരുങ്ങി ഋഷി: ശത്രുക്കൾ ഒന്നിക്കുമ്പോൾ, സൂര്യക്ക് കാവലാളായി ഋഷി

06 NOVEMBER 2021 01:40 PM IST
മലയാളി വാര്‍ത്ത

അന്യഭാഷകളിൽ നിന്നുള്ള നിരവധി സീരിയലുകൾ മലയാളത്തിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ മൊഹൊര്‍ എന്ന ബംഗാളി സീരിയൽ റീമേക്ക് ചെയ്താണ് അതിനെ കൂടെവിടെ എന്ന പരമ്പരയായി മലയാളത്തിൽ അവതരിപ്പിച്ചത്. പ്രായഭേദമന്യേ എല്ലാവരേയും പിടിച്ചിരുത്തുന്ന സീരിയലാണ് കൂടെവിടെ. പ്രണയവും കുടുംബബന്ധവുമെല്ലാമാണ് സീരിയലിന്റെ പ്രമേയം. ശ്രീധന്യ, കൃഷ്ണകുമാർ, സുന്ദര പാണ്ഡ്യൻ, ബിപിൻ ജോസ്, ഡോ.ഷാജു, സന്തോഷ് സഞ്ജയ്, ദേവേന്ദ്ര നാഥ്, സുദർശനൻ, അൻഷിത, ചിലങ്ക, സിന്ധു വർമ, ശ്രുതി, മിഥുൻ, രതിഷ് സുന്ദർ, അർച്ചന തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ സീരിയലിൽ കൈകാര്യം ചെയ്യുന്നത്.


2020ൽ ആണ് സീരിയലിന്റെ സംപ്രേഷണം ആരംഭിച്ചത്. സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥയാണ് ഈ സീരിയലിന്റെ ഇതിവൃത്തം. അൻഷിതയാണ് സൂര്യയുടെ വേഷം കൈകാര്യം ചെയ്യുന്നത്. സൂര്യയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും അവളുടെ പോരാട്ടവീര്യവും കുടുംബബന്ധങ്ങളുടെ തീഷ്ണതയും പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന പരമ്പരയുടെ ഓണ്‍ലൈന്‍ വീഡിയോകള്‍ സ്ട്രീം ചെയ്യുന്ന ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ ആപ്പില്‍ കൂടിയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്.

കോളജിൽ വെച്ച് സൂര്യയോട് അധ്യാപകനായ ഋഷികേശിന് തോന്നിയ പ്രണയം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ഇഷ്ടപ്പെട്ടിട്ടില്ല. അതിനാൽ തന്നെ എപ്പോഴും സൂര്യയ്ക്ക് നേരെ ആക്രമണങ്ങളും അപായപ്പെടുത്താനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരുന്നു. അത്തരം ഒരു സാഹചര്യത്തിൽ നിന്ന് സൂര്യയെ രക്ഷിച്ചതിന് ശേഷം സുര്യയെയും കൊണ്ട് അമ്മ അതിഥിയുടെ അറിവോടെ ഒളിച്ച് താമസിക്കുകയാണ് ഋഷികേശ്. ഋഷിയുടെ വളർത്തമ്മയായ റാണിയമ്മ അടക്കമുള്ളവർ ഋഷിയെ കണ്ടെത്താനും സൂര്യയെ ഇല്ലാതാക്കാനും ശ്രമിച്ച് കൊണ്ടിരിക്കുകയാണ്ഇതുവരേയും ഇരുവരും ഒളിവിൽ കഴിയുന്ന സ്ഥലം ആർക്കും കണ്ടെത്താൻ സാധിച്ചിട്ടില്ല.

സൂര്യയോട് അടങ്ങാത്ത പ്രണയമുള്ളതിനാൽ ബന്ധുവായ മിത്രയുമായി നിശ്ചയിച്ച് ഉറപ്പിച്ചിരുന്ന വിവാഹത്തിൽ നിന്ന് പിന്മാറിയാണ് ഋഷി സൂര്യയ്ക്ക് അരികിലേക്ക് എത്തിയത്. ഇരുവരും ശത്രുക്കളിൽ നിന്നും അഭയംതേടി ഇപ്പോൾ താമസിക്കുന്നത് അതിഥി ടീച്ചറുടെ ഉടമസ്ഥതയിലുള്ള പഴയൊരു തറവാട്ടിലാണ്. അവിടേയും പല വിധ പ്രതിസന്ധികൾ തരണം ചെയ്താണ് ഋഷിയും സൂര്യയും കഴിയുന്നത്... ഇപ്പോൾ പുതിയ പ്രതിസന്ധി ജഗൻ എന്ന വ്യക്തിയാണ്.. ഈ തറവാട് തട്ടിയെടുക്കുന്നതിനായി പുതിയ തന്ത്രങ്ങൾ മെനയുകയാണ് ഇയാൾ... അതുമായി ബന്ധപ്പെട്ട സീനുകളാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ കഴിയുന്നത്.

ഇന്നത്തെ എപ്പിസോഡിനായി വീഡിയോ കാണൂ....

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (15 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (21 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (39 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (14 hours ago)

Malayali Vartha Recommends