മോഹന്‍ലാല്‍ ചിത്രം ലോഹത്തിന്റെ സെന്‍സര്‍ കോപ്പി ചോര്‍ന്നെന്ന് അഭ്യൂഹം

മോഹന്‍ലാല്‍ ചിത്രം ലോഹത്തിന്റെ സെന്‍സര്‍ കോപ്പി ചോര്‍ന്നെന്ന് അഭ്യൂഹം. സെന്‍സര്‍ കോപ്പി എന്ന വാട്ടര്‍മാര്‍ക്കോടെ സോഷ്യല്‍ മീഡിയായിലും വാട്‌സ്ആപ്പിലും ലോഹത്തിന്റെ ചില സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചതോടെയാണ് അഭ്യൂഹം ശക്തമായത്.
പ്രേമം സെന്‍സര്‍കോപ്പി ലീക്കായതിന് പിന്നാലെയാണ് പുതിയവിവാദവുമെത്തുന്നത്.എന്നാല്‍ ചോര്‍ന്നോ എന്നതിനെക്കുറിച്ച് ചിത്രത്തിന്റെ സംവിധായകനോ അണിയറ പ്രവര്‍ത്തകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. രഞ്ജിത്താണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ ജെറാമിയയാണ് നായിക. ഈ വരുന്ന വ്യാഴാഴ്ച ചിത്രം റിലീസിനിരിക്കെയാണ് ചിത്രം ചോര്‍ന്നതെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്.
പ്രേമത്തിന്റെ സെന്‍സര്‍കോപ്പി ചോര്‍ന്നത് വലിയ വിവാദങ്ങളുണ്ടാക്കിയെങ്കിലും ചോര്‍ത്തിയ യഥാര്‍ഥ പ്രതികളെ പിടിച്ചില്ലെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. ലോഹം കൂടി ഇന്റര്‍നെറ്റിലായാല്‍ അത് പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























