വാപ്പച്ചിയെ 'കുറുപ്പ്' താന്‍ നിര്‍ബന്ധിച്ച് കാണിക്കുകയായിരുന്നു, എത്രയോ രാത്രി എനിക്ക് ഉറക്കം വരാതിരുന്നിട്ടുണ്ട്, മനസുതുറന്ന് ദുല്‍ഖര്‍

ആദ്യ ദിനം മികച്ച കളക്ഷൻ നേടി മുന്നേറുകയാണ് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്ന ചിത്രം. ചിത്രത്തിന്റെ തീയേറ്റര്‍ റിലീസിന് വഴിയൊരുക്കിയത് മമ്മൂട്ടിയാണെന്ന് നേരത്തെ ഫിയോക് പറഞ്ഞിരുന്നു. ദുല്‍ഖറും അത്തരത്തിലുള്ള സൂചനകള്‍ നല്‍കിയിരുന്നു.
നേരത്തെ തന്നെ മമ്മൂട്ടി ചിത്രം കണ്ടുവെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ മലയാള സിനിമയെ ലോകത്തെല്ലായിടത്തും വലിയൊരു കുതിപ്പിലേക്ക് നയിച്ച തീരുമാനത്തെ കുറിച്ചും എന്തൊക്കെ പ്രതിസന്ധികള്‍ ചിത്രം നേരിട്ടുവെന്നും പറയുകയാണ് ദുല്‍ഖര്‍ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
തന്റെ റിലീസ് ചെയ്ത ശേഷമാണ് വാപ്പച്ചിയും ഉമ്മച്ചിയും സിനിമ കാണാറുള്ളത്. കുറുപ്പ് താന്‍ നിര്‍ബന്ധിച്ച് കാണിക്കുകയായിരുന്നു. അതിന് കാരണമുണ്ട്. ചിത്രത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ വേണ്ടിയായിരുന്നു കാണാന്‍ പറഞ്ഞത്. അവരോടൊപ്പം ചിത്രം കാണാന്‍ എനിക്ക് കഴിഞ്ഞില്ല.
പക്ഷേ സിനിമ കണ്ട് കഴിഞ്ഞ ഉടനെ വാപ്പച്ചി എന്നെ വിളിച്ചു. ഇത് വലിയ സ്‌ക്രീനില്‍ കാണിക്കാന്‍ നോക്ക് എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ആ ശബ്ദത്തില്‍ വാപ്പച്ചിയുടെ മനസ്സ് എനിക്ക് കാണാമായിരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു.
കുറുപ്പ് റിലീസാവുന്നതിന് മുമ്ബ് എത്രയോ രാത്രി എനിക്ക് ഉറക്കം വരാതിരുന്നിട്ടുണ്ട്. കുറുപ്പ് എന്ന സിനിമ റിലീസ് ചെയ്യാതെ ആരും കാണാതെ എവിടെയോ പോയി ഇല്ലാതാകുമെന്ന് വരെ ദു:സ്വപ്‌നങ്ങള്‍ കണ്ടിട്ടുണ്ട്. കൊവിഡിന്റെ ലോക്ഡൗണ്‍ നീണ്ടപ്പോഴാണ് പിരിമുറുക്കമുണ്ടായത്.
ചിത്രം ഇറങ്ങിയപ്പോള്‍ പ്രശ്‌നമെല്ലാം മാറി. ചിത്രം നല്ലതോ ചീത്തയോ എന്നത് കാണികള്‍ തീരുമാനിക്കേണ്ടതാണ്. അവരിലേക്ക് എത്തികുകയായിരുന്നു ഞങ്ങള്‍ ചെയ്യേണ്ടത്. റിലീസ് ചെയ്യുമെന്ന് ഉറപ്പായതിന് ശേഷം മൊബൈലിലെ സമയമൊന്നും നോക്കാതെ ഞാന്‍ ഉറങ്ങിയിട്ടുണ്ട്. എല്ലാം പഴയത് പോലെ തന്നെ വന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























