നൃത്തം ചെയ്യാന്‍ കാരണം അവരായിരുന്നുവെന്ന് നടി സായി പല്ലവി

പ്രേമം എന്ന ഹിറ്റ് സിനിമയിലൂടെ സായി പല്ലവി മലയാളികളുടെ പ്രിയ നടിയായി മാറി. മലര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം മലയാളികളെ കൈയിലെടുത്തത്. പ്രേമത്തില്‍ മലരിന്റെ ഡാന്‍സും ഏറെ കൈയ്യടി നേടി. തന്റെ നൃത്തത്തിന് പിന്നില്‍ ആരാണ് ഗുരു എന്ന ചോദ്യത്തിന് സായി ഒടുവില്‍ മറുപടി നല്‍കി. ബോളിവുഡിന്റെ താരസുന്ദരികളായ ഐശ്വര്യ റായിയുടേയും മാധുരി ദീക്ഷിതിന്റേയുമൊക്കെ ഡാന്‍സിന്റെ വീഡിയോ കണ്ടാണ് സായി നൃത്തം പഠിച്ചത്. താന്‍ ഒരുതരത്തിലുള്ള ഡാന്‍സും ഔപചാരികമായി പഠിച്ചിട്ടില്ലെന്ന് സായി പറഞ്ഞു. ചെറുപ്പത്തില്‍ അമ്മ, ഐശ്വര്യ റായിയുടേയും മാധുരി ദീക്ഷിതിന്റേയുമൊക്കെ ഡാന്‍സിന്റെ വീഡിയോ കാണിച്ചുതരുമായിരുന്നു. അത് വീട്ടില്‍ പരിശീലിക്കുമായിരുന്നു. അമ്മയായിരുന്നു ഡാന്‍സിലും എന്റെ ഗുരു. സ്‌കൂള്‍ തലത്തില്‍ ഡാന്‍സ് മത്സരത്തില്‍ പങ്കെടുക്കുമായിരുന്നതിനാല്‍ സ്‌റ്റേജില്‍ കയറാന്‍ പേടിയുണ്ടായിരുന്നുമില്ല. പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുമ്പോള്‍ സുഹൃത്തുക്കള്‍ വ്യത്യസ്ത ഡാന്‍സ് സ്‌റ്റെപ്പുകള്‍ പഠിപ്പിച്ചുതന്നു സഹായിക്കുമായിരുന്നു. അങ്ങനെയൊക്കെയാണ് വ്യത്യസ്ത രീതിയിലുള്ള ന്യത്ത ചുവടുകള്‍ പഠിച്ചതെന്നും സായി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























