നിവിന്‍ പോളിയ്ക്ക് ഉപദേശവുമായി പൃഥ്വി, ഓരോ സിനിമയെയും ഗൗരവമായി എടുക്കണമെന്ന് പൃഥ്വി

നടന്‍ നിവിന്‍ പോളിയെ ഉപദേശിച്ച് പൃഥ്‌വിരാജ് രംഗത്ത്. സിനിമയില്‍ പരാജയങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് കറക്ട് ചെയ്യാന്‍ നോക്കും. കുറച്ചുകൂടി കഷ്ടപ്പെടണം എന്നു തോന്നും. നമ്മള്‍ വേറെന്തെങ്കിലും പരീക്ഷണങ്ങള്‍ നടത്താന്‍ ശ്രമിക്കും. തുടര്‍ച്ചയായി വിജയങ്ങള്‍ വരുമ്പോള്‍ നമുക്കു പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ പേടിയാവും.
ആ പേടിയുടെ അടിമയാകരുത് എന്നാണ് നിവിനോടുള്ള ഉപദേശം. നിവിന്റെ സിനിമകളെല്ലാം ഓടുന്നുണ്ട്. മാത്രമല്ല അയാള്‍ വളരെ ഗൗരവമായി സിനിമയെ സമീപിക്കുന്നയാളാണ്. അതുകൊണ്ടുതന്നെ ചെയ്യുന്ന ഓരോ സിനിമയും വളരെ സമയമെടുത്തു ഡീറ്റെയിലിങ്ങില്‍ ശ്രദ്ധിച്ചൊക്കെയാണു ചെയ്യുന്നത്. ഒരു മാഗസീനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























