മേരി ഇനി ഫഹദിനോടൊപ്പം

പ്രേമത്തിലൂടെ മലയാളികളുടെ ഇഷ്ടനായികയായി മാറിയ അനുപമ പരമേശ്വരന്‍ നടന്‍ ഫഹദിനോടൊപ്പം അഭിനയിക്കുന്നു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലാണ് അനുപമ ഫഹദിനൊപ്പം അഭിനയിക്കുന്നത്. അനുശ്രീയാണ് ഫഹദിന്റെ നായിക. ഡയമണ്ട് നെക്‌ളേസ് എന്ന ചിത്രത്തിലൂടെ ഹിറ്റായ ജോഡിയാണ് ഫഹദും അനുശ്രീയും. വിദ്യാര്‍ത്ഥിയായ അനുപമ പ്രേമത്തിന്റെ കാസ്റ്റിംഗ് കോള്‍ കണ്ടാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.
പ്രേമത്തിലെ മൂന്ന് നായികമാരില്‍ ഒരാളായ മേരിയായാണ് അനുപമയ്ക്ക് അരങ്ങേറ്റം ലഭിച്ചത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പേ ശ്രദ്ധിക്കപ്പെട്ട നായികയാണ് അനുപമ. പ്രേമത്തിന്റെ പ്രമോഷന്‍ ഗാനങ്ങളില്‍ അനുപമയുടെ മുടിയായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. ചിത്രം റിലീസ് ചെയ്ത ശേഷമാണ് മറ്റ് രണ്ട് നായികമാര്‍ക്ക് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രാധാന്യം ലഭിച്ചത്. നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്ന് അനുപമ അടുത്തിടെ വ്യക്തമാക്കിയിരുന്നു. മേരി എന്ന കഥാപാത്രം തന്നെയാണ് തന്നെ വേറിട്ട വഴിയില്‍ എത്തിച്ചതെന്നും അനുപമ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























