വിവാഹത്തിന്റെ ഒന്നാം വര്‍ഷം വന്നപ്പോള്‍

മലയാളത്തിന്റെ പ്രിയതാരങ്ങായ നസ്രിയ ഫഹദ് കുടുംബ ജീവിതം തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം.
തിരുവനന്തപുരം കഴക്കൂട്ടത്ത് സ്വകാര്യ ഹാളില്‍11.30 നും 12നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ഫഹദ് ഫാസില്‍, നസ്രിയ വിവാഹം. മൈലാഞ്ചി ചോപ്പണിഞ്ഞ് ഫഹദ് ഫാസിലിന്റെ മണവാട്ടിയായി മലയാളത്തിലെ സിനിമാകുടുബത്തിന്റെ മരുമകളായി. സിനിമാലോകം ഒന്നടങ്കം ആഘോഷിച്ച താരവിവാഹത്തിന് ഒരു വയസ്സ്.
ആരാധകര്‍ക്ക് അത്ഭുതംസമ്മാനിച്ചാണ് ഫഹദ് നസ്രിയ വിവാഹവാര്‍ത്ത പോയവര്‍ഷം പുറത്തുവന്നത്. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച കല്യാണം ഫഹദിന്റെ അച്ഛനും സംവിധായകനുമായ ഫാസില്‍ തന്നെയാണ് വെളിപ്പെടുത്തിയത്. പിന്നീട് താരജോടി സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിവാഹനിശ്ചയം.
ഫഹദും നസ്‌റിയയും വിവാഹിതരാകുന്നു. കുറച്ച് ഞെട്ടലോടെയും അതിനേക്കാള്‍ ഏറെ അതിശയത്തോടെയുമായിരുന്നു പ്രേക്ഷകര്‍ വിവാഹവാര്‍ത്ത സ്വീകരിച്ചത്. ഇരു താരങ്ങളും മലയാളി പ്രേക്ഷകര്‍ക്ക് സ്വീകാര്യര്‍.
വിവാഹവാര്‍ഷികത്തിന് മുന്‍പ് നസ്രിയയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌ക്കാരവും കിട്ടി. ഇതോടെ നസ്രിയയുടെ തിരിച്ചു വരവിന് കാത്തിരിക്കുകയാണ് സിനിമാലോകം. ഫഹദിന്റെ നായികയായി തന്നെയാണ് നസ്രിയയുടെ മടങ്ങി വരവെന്ന് വാര്‍ത്തകള്‍ ഉണ്ട്. ഇരുവരും പിരിയാന്‍ പോകുന്നു എന്ന ഗോസിപ്പുവാര്‍ത്തകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ ഒട്ടും കുറവില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























