എന്നെ കുറ്റപ്പെടുത്തരുത്... ഭര്‍ത്താവിനോട് ചോദിച്ചിട്ടാണ് ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തതെന്ന് ആര്യ

നടിയും അവതാരകയുമായ ആര്യ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ അപമാനിതയായി. ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തത് അത്ര വലിയ തെറ്റൊന്നുമല്ലെന്നാണ് ആര്യ അഭിപ്രായപ്പെടുന്നത്. എന്നാല്‍ തന്റെ വിശദീകരണം ആരും വിശ്വസിക്കുന്നില്ലെന്ന് ആര്യ പറഞ്ഞു. ബംഗളുരുവില്‍ എഞ്ചിനീയറായ ഭര്‍ത്താവിനോട് ചോദിച്ച ശേഷമാണ് താന്‍ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തത്. ഷൂട്ട് സമയത്ത് അദ്ദേഹം കൂടെ ഉണ്ടായിരുന്നുവെന്നും താന്‍ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കാത്ത അവസ്ഥയാണെന്നും ആര്യ പറഞ്ഞു.
വീഡിയോ പ്രചരിച്ചതോടെ പ്രശസ്തിക്കും പണത്തിനും വേണ്ടിയാണ് താന്‍ ഫോട്ടോ ഷൂട്ടുകള്‍ നടത്തിയതെന്ന് ആരോപിച്ച് ബന്ധുക്കള്‍ കയ്യൊഴിഞ്ഞുവെന്നും ആര്യ പറയുന്നു. ഇതിനു മുമ്പും താന്‍ ഫോട്ടോ ഷൂട്ട് നടത്തിയിട്ടുണ്ട്. ആങ്കറിംഗും സിനിമയും ചെയ്യുന്നതിന് മുമ്പേ താന്‍ മോഡലിംഗ് രംഗത്തുണ്ടെന്നും താന്‍ വിവാഹിതയും ഒരു പെണ്‍കുട്ടിയുടെ മാതാവുമാണെന്ന് ആര്യ പറയുന്നു. സെക്‌സിയായ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ ലീക്കായതോടെയാണ് സംഭവങ്ങളുടെ തുടക്കം.
പണത്തിനും പ്രശസ്തിക്കും വേണ്ടി ആര്യ ഇതൊക്കെ ചെയ്‌തെന്നാണ് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വളരെ ക്രൂരമായ ആക്ഷേപങ്ങളാണ് തനിക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുന്നതെന്ന് ആര്യ പറഞ്ഞിരുന്നു. കരിയറിലെ എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്യുന്നത് ഭര്‍ത്താവിനോട് ആലോചിച്ചാണ് ചെയ്യുന്നത്. മോഡലാണെന്ന് അറിഞ്ഞാണ് ഞങ്ങളുടെ വിവാഹം നടന്നത്. ഭര്‍ത്താവിന് കംഫര്‍ട്ടബിളായ തീരുമാനങ്ങളെ എടുക്കാറുള്ളൂവെന്നും ആര്യ പറഞ്ഞു. അഞ്ച് വര്‍ഷത്തിലേറെയായി മോഡലിംഗ് തുടങ്ങിയിട്ട്. അന്നും ഇതുപോലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞിട്ടുണ്ട്. അന്നൊന്നും വിവാദമായിട്ടില്ലെന്നും ആര്യ പറഞ്ഞു.
വിവാദമായ ആ വീഡിയോ കാണാം...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























