Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സൂര്യയും നീതുവുമായാൽ കീരിയും പാമ്പും; കൂടെവിടെയിലെ നാത്തൂന്മാർ‌ റിയൽ ലൈഫിൽ ഇങ്ങനെ!! ഒത്തുകൂടിയ വീഡിയോ പങ്കുവെച്ച് അൻഷിത

19 DECEMBER 2021 07:31 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റിലെ ഏറ്റവും കിടിലം റൊമാന്റിക് സീരിയൽ ഏതാണെന്ന് ചോദിച്ചാൽ, ഒറ്റ വാക്കിൽ പറയാൻ കഴിയുന്ന ഉത്തരമാണ് കൂടെവിടെ. സീരിയലിലെ പോസിറ്റീവ് നെഗറ്റീവ് കഥാപാത്രങ്ങൾക്ക് നിരവധി ആരാധകരാണുള്ളത്. സീരിയൽ വിശേഷങ്ങളെ പോലെ തന്നെ താരങ്ങളുടെ റിയൽ ലൈഫിനെ കുറിച്ചും ആരാധകർക്ക് അറിയാൻ അതിയായ ആഗ്രഹം ഉണ്ടാകും.

സീരിയലിൽ നായകൻ ഋഷിക്കും നായിക സൂര്യയ്ക്കും ശേഷം ആരാധകർ ഏറെ ഉള്ളത് ഋഷിയുടെ ബന്ധവും സൂര്യയുടെ സഹപാഠിയുമായി സീരിയലിൽ വേഷമിടുന്ന നയന ജോസനാണ്. നീതു എന്ന കഥാപാത്രത്തെയാണ് നയന സീരിയലിൽ അവതരിപ്പിക്കുന്നത്.

നായിക സൂര്യയ്ക്ക് പണികൊടുക്കുന്ന വില്ലത്തിയാണെങ്കിലും കൂടെവിടെയിലെ കൊച്ചു മിടുക്കി നയന തന്നെയാണ്. സീരിയൽ അരോചകമായി തുടങ്ങുമ്പോൾ ആരാധകർ ആവശ്യപ്പെടുന്നത് പോലും കോളജ് കാമ്പസ് രം​ഗങ്ങളും നയനയുടെ വില്ലത്തി ഭാ​ഗങ്ങളും കൂടുതൽ ഉൾപ്പെടുത്തുവെന്നാണ്. സൂര്യയെന്ന കഥാപാത്രമായി കബനിയിലൂടെ ശ്രദ്ധേയയായ അൻഷിതയാണ് കൂടെവിടെയിൽ എത്തുന്നത്.

സീരിയലിൽ സൂര്യയും നീതുവും നേർക്കുനേർ കണ്ടാൽ കീരിയും പാമ്പുമാണെങ്കിലും റിയൽ ലൈഫിൽ അൻഷിതയും നയനയും അടുത്ത സുഹൃത്തുക്കളാണ്. ഒഴിവ് വേളകളിൽ ഇരുവരും ഒത്തുകൂടുകയും ചെയ്യാറുണ്ട്. ബാലതാരമായി സീരിയലുകളിൽ തിളങ്ങിയിട്ടുള്ള താരമാണ് നയന ജോസൻ. കുട്ടികളുടെ സീരിയലുകളിലായിരുന്നു നയന ഏറെയും അഭിനയിച്ചിരുന്നത്. കൂടാതെ ഡാൻസറെന്ന നിലയിലും നയന പ്രശസ്തയാണ്. അമൃത ടിവിയിലെ സൂപ്പർ ഡാൻസർ ജൂനിയറിലെ ഫൈനലിസ്റ്റായിരുന്നു നയന.

അമൃത ടിവിയിലെ തന്നെ കേരള ഡാൻസ് ലീ​ഗ്, സീ തമിഴിലെ ഡാൻസ് ജോഡി ഡാൻസ് 3യിലും നയന മത്സരാർഥിയായിരുന്നു. സോഷ്യൽമീഡിയകളിലും നയന സജീവമാണ്. ക്ലാസിക്ക്, സിനിമാറ്റിക്ക് തുടങ്ങി എല്ലാത്തരത്തിലുള്ള നൃത്തങ്ങളും മനോഹരമായി നയന കൈകാര്യം ചെയ്യും. നന്ദന എന്നൊരു സഹോദരി കൂടി നയനയ്ക്കുണ്ട്.

ഇപ്പോൾ നയനെ കാണാനും വിശേഷങ്ങൾ അറിയാനും താരത്തിന്റെ വീട്ടിലെത്തിയതിന്റെ വീഡിയോയാണ് അൻഷിത യുട്യൂബ് ചാനലിൽ‌ പങ്കുവെച്ചിരിക്കുന്നത്. കൂടെവിടെ ഷൂട്ട് നടക്കുമ്പോൾ പലപ്പോഴും കാണാൻ അവസരം ലഭിക്കാറില്ലെന്നും സൗങൃദം പുതുക്കുന്നത് വല്ലപ്പോഴും മാളിയേക്കൽ‌ ഷൂട്ട് നടക്കുമ്പോൾ അങ്ങോട്ട് കയറി ചെല്ലുമ്പോഴാണെന്നും അൻഷിത പറയുന്നുണ്ട്.

സീരിയലിൽ മിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാൻവിയേയും, അൻഷിതയും നയനും ചേർന്ന് വീഡിയോ കോൾ ചെയ്തു. മാൻവി ഭക്ഷണപ്രിയയാണെന്നും ഇത്രത്തോളം ഭക്ഷ‌ണത്തെ സ്നേഹിക്കുന്ന ഒരാളെ ജീവിതത്തിൽ താൻ പരിചയപ്പെട്ടിട്ടില്ലെന്നും മാൻവി കൂടി ഇപ്പോൾ ഒപ്പമുണ്ടായിരുന്നെങ്കിൽ നന്നാവുമായിരുന്നുവെന്നും അൻ‌ഷിതും നയനയും വീഡിയോയിൽ പറയുന്നുണ്ട്.

കൂടാതെ അൻഷിതയ്ക്ക് നയന നൃത്തം പഠിപ്പിച്ച് കൊടുക്കുന്നതും വീഡിയോയിൽ കാണാം. ഏറെ നേരം നയനയ്ക്കും കുടുംബത്തിനുമൊപ്പം ചിലവഴിച്ച ശേഷമാണ് അൻഷിത മടങ്ങിയത്.

യാത്ര വീഡിയോകൾ, വ്ലോഗുകൾ, പാചക പരീക്ഷണം എന്നിവയെല്ലാം ഉൾക്കൊള്ളിച്ചുള്ള വീഡിയോകളാണ് അൻഷിത പലപ്പോഴും തന്റെ യുട്യൂബ് ചാനലിൽ പങ്കുവെക്കുന്നത്. നയനയ്ക്കൊപ്പമുള്ള വീഡിയോ അൻഷിത പങ്കുവെച്ചതോടെ എന്നാണ് ഋഷിയെ ഉൾപ്പെടുത്തിയുള്ള വീഡിയോ പങ്കുവെക്കുക എന്നാണ് ആരാധകർ കമന്റ് വഴി അൻഷിതയോട് ചോദിക്കുന്നത്.

കൂടെവിടെയിലെ ഋഷി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സീത സീരിയലിലൂടെ ശ്രദ്ധേയനായ ബിപിൻ ജോസാണ്. റീൽസ് വീഡിയോകൾ ബിപിനൊപ്പം ചെയ്ത് അൻഷിത പങ്കുവെക്കാറുണ്ടെങ്കിലും യുട്യൂബ് വീഡിയോകളിൽ‌ ഇതുവരെ വന്നിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (1 hour ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (1 hour ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (1 hour ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (2 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (2 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (3 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (3 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (4 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (4 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (4 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (4 hours ago)

Malayali Vartha Recommends