Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അങ്ങനെ ആ കാത്തിരിപ്പിന് വിരാമമാകുന്നു!! അലീന-അപർണ നൃത്തം തുടങ്ങി; ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ കാണിക്കുന്ന ഈ സീരിയലിൽ സ്ത്രീകളെ താഴ്ത്തിക്കെട്ടുന്ന രീതിയിൽ സംസാരിക്കുന്ന പങ്കുണ്ണി എന്ന കഥാപാത്രത്തെ വീണ്ടും കാണിച്ച് പ്രേക്ഷകരെ വെറുപ്പിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല

21 DECEMBER 2021 07:01 PM IST
മലയാളി വാര്‍ത്ത

എല്ലവരും കാത്തിരുന്ന കോളേജ് ഡേയുടെ നൃത്തത്തിന്റെ ആട് ചുവടുകൾ ഇന്ന് കാണാൻ കഴിയും. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഉള്ള ഈ സീരിയലിൽ സ്ത്രീകളെ താഴ്ത്തിക്കെട്ടുന്ന അപമാനിക്കുന്ന രീതിയിൽ സംസാരിക്കുന്ന പങ്കുണ്ണി എന്ന കഥാപാത്രത്തെ വീണ്ടും വീണ്ടും കാണിച്ച് പ്രേക്ഷകരെ വെറുപ്പിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല

എല്ലവരും കാത്തിരുന്ന കോളേജ് ഡേയുടെ നൃത്തത്തിന്റെ ആട് ചുവടുകൾ ഇന്ന് കാണാൻ കഴിയും. പക്ഷെ, അതിന് മുൻപ് ഇപ്പോൾ എല്ലാ ദിവസവും കണ്ടു കൊണ്ടിരിക്കുന്ന ട്രാക്ക് തന്നെയാണ് കാണാൻ പോകുന്നത്.

അമ്മയും മക്കളും തമ്മിലുള്ള സംസാരവും, വിനീതിന്റെ പുശ്ച്ത്തോടുള്ള സംസാരവും, പിന്നെ സ്ത്രീകളെ മോശമായി മാത്രം കാണുകയും സംസാരിക്കുകയും ചെയ്യുന്ന ആ പങ്കുണ്ണിയുടെ സീനുമൊക്കെയാണ്. അലീനയും അപർണ്ണയും രണ്ടു ഡാൻസ് കളിക്കുന്നുണ്ടെങ്കിലും, ആദ്യത്തേതിൽ വിനീതിന്റെ പാട്ടൊന്നുമില്ല.. അതേതായാലും, നന്നായി അല്ലെ...

കോമഡി കഥാപാത്രമായി കൊണ്ട് വന്നയാളാണ് പങ്കുണ്ണി, പക്ഷെ, ഓരോ ദിവസം കഴിയുമ്പോഴും അധഃപതിച്ചുകൊണ്ടിരിക്കുകയാണ്. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഉള്ള ഈ സീരിയലിൽ സ്ത്രീകളെ താഴ്ത്തിക്കെട്ടുന്ന അപമാനിക്കുന്ന രീതിയിൽ സംസാരിക്കുന്ന പങ്കുണ്ണി എന്ന കഥാപാത്രത്തെ വീണ്ടും വീണ്ടും കാണിച്ച് പ്രേക്ഷകരെ വെറുപ്പിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.

ഇങ്ങനെ സ്വന്തം സീരിയലിന്റെ നിലവാരം നിങ്ങൾ തന്നെ ഇല്ലാതാക്കുന്നത് എന്തിനാണ്?? അയാളുടെ ഡയലോഗ്സ് കോമഡി ആയി എനിക്കിപ്പോൾ തോന്നുന്നില്ല.. നിങ്ങൾക്കോ..

വളരെ മനോഹരമായി പോയി കൊണ്ട് ഇരുന്ന ഈ സീരിയൽ ന്റെ തകർച്ച തുടങ്ങിയത്എവിടെ നിന്നാണെന്ന് നിങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?? പക്ഷെ, എനിക്ക് തോന്നുന്നത് വെറും 20 വയസ് ഉള്ള അപർണക്ക്‌ എന്ന് കല്യാണം ആലോചിച്ച് തുടങ്ങിയോ അന്നുതൊട്ട് ........ ഒരു സാധാരണ അമ്മ അറിയാതെ ആരാധകന്‌ എല്ലാം നഷ്ട്ടമായി തുടങ്ങിയത് അവിടെ നിന്ന് ആണ്... പിന്നെ അവിടെ നിന്നും വിവാഹം മുടങ്ങുന്നു, ആ സമയത്ത് ആരെയും വിഷമിപ്പിക്കാതിരിക്കാൻ വേണ്ടി, വിനീതിനെ കൊണ്ട് അപർണയുടെ സമ്മതം പോലും വാങ്ങാതെ വിവാഹം നടക്കുന്നു. പിന്നെ, എന്തൊക്കെയാണ് നടന്നത്...

വിപർണ പുരാണം ഇന്ന് തീരും അല്ലെങ്കിൽ, നാളെ തീരും എന്നുപറഞ്ഞ്കൊണ്ട്, നമ്മളൊക്കെയും ക്ഷമിച്ചതുകൊണ്ടാകും... മെയിൻ കഥാപാത്രങ്ങളെ സൈഡിലാക്കികൊണ്ട്, സപ്പോർട്ടിങ് ആയിട്ടുള്ളവർക്ക് ഇത്രയും പ്രാധാന്യം നൽകുന്നത്.

ഒരാൾ ഡിവോഴ്സ് ചെയ്യും എന്ന് പറഞ്ഞപ്പോഴേ പോയി ആത്‍മഹത്യ ചെയ്യുന്നതു വളരെ തെറ്റായ സന്ദേശമാണ് കൊടുക്കുന്നത്...ഇനി വിനീത് അപർണ ഒന്നിച്ചാൽ അടുത്ത പ്രഹസനം അപർണയുടെ പ്രസവം ആയിരിക്കും. 20 വയസ്സ് തികയാത്ത അപർണ്ണ ഗർഭിണിയാകുന്നതും അവരുടെ കൊച്ചിന്റെ നൂലുകെട്ട് ഒന്നും കാണിക്കരുത്.. അങ്ങനെയൊന്നും, കാണില്ലെന്ന് തന്നെ പ്രതീക്ഷിക്കാം. പക്ഷെ, റൈറ്റർ മാമന്റെ പോക്കനുസരിച്ച് ഒന്നും പറയാനും പറ്റില്ല.

ഒരു ജ്യോൽസ്യൻ പറഞ്ഞു എന്നുപറഞ്ഞ് അന്ധവിശ്വാസങ്ങളെ പ്രൈം ടൈമിൽ പ്രമോട്ട് ചെയ്യരുത്. കേന്ദ്രസർക്കാർ തന്നെ പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കാൻ പോകുന്ന ഈ സാഹചര്യത്തിൽ 20 വയസ്സുള്ള ഒരു പെൺകൊച്ച് പഠിത്തത്തിനിടയിൽ പ്രസവിക്കുന്നതും ആ വാർത്ത അറിഞ്ഞു മറ്റു കഥാപാത്രങ്ങൾ ആഹ്ലാദിക്കുന്നതുമൊക്കെ കാണിക്കുമോ, ആവോ...

ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന നീചമായ പ്രവൃത്തികൾക്കെതിരെ പോരാടുന്നൊരു സീരിയൽ അതായിരുന്നു തുടക്കത്തിൽ, അമ്മയറിയാതെ.. എന്നാൽ, ഇപ്പോഴോ... അതിൽ നിന്നുമൊക്കെ വ്യത്യസ്തമാകുന്നു. ഒരു, കുടുംബ മഹിമയും, സ്ത്രീകളെ താഴ്ത്തികെട്ടുന്നു.... എന്നൊരു ഫീലാണ് തോന്നുന്നത്.

അമ്മയറിയാതെ സീരിയലിന്റെ ഓരോ ദിവസത്തെയും പ്രോമോ വീഡിയോ ഇറങ്ങുമ്പോൾ, പ്രേക്ഷകർ തങ്ങളുടെ പ്രതിക്ഷേധം അറിയിക്കുകയാണ്... തങ്ങൾ, ആഗ്രഹിക്കുന്ന ട്രാക്കിലല്ല സീരിയലിന്റെ ഇപ്പോഴത്തെ പോക്ക്, അധീന സീൻ വരാതെ സീരിയൽ കാണരുതെന്നും... അമ്പാടി ട്രെയിനിങ് കഴിഞ്ഞു വന്നാൽ ഇനി എന്തെങ്കിലും പ്രതീക്ഷിക്കാം, എന്നൊക്കെയുള്ള രീതിയിൽ നിരവധി കമന്റുകളാണ് വരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (40 minutes ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (47 minutes ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (53 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (1 hour ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (1 hour ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (1 hour ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (3 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (4 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (4 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (4 hours ago)

Malayali Vartha Recommends