Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

'ഇത് നന്നായിട്ടുണ്ടല്ലേ.. നോക്കൂ.. ഇതിലെന്നെ കാണാം..! ഒരു കുഞ്ഞ് സംസാരിക്കുന്നത് പോലെയാണ് സാർ ആ ഗോട്ടിയെ കുറിച്ച് സംസാരിച്ചത്.. ഒരു പക്ഷേ ആ സമയത്ത് എന്നെ ക്യാമെറയെടുക്കാൻ പ്രേരിപ്പിച്ചതും ആ വാക്കുകളാവാം...' ബറോസ് ലൊക്കേഷനില്‍ നിന്നുള്ള മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് അനീഷ് ഉപാസന

22 DECEMBER 2021 12:20 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലിന്‍റെ ഒട്ടനവധി കൗതുകകരമായ കാന്‍ഡിഡ് ചിത്രങ്ങളും പകര്‍ത്തിയിട്ടുള്ള ഛായാഗ്രാഹകനും സംവിധായകനുമാണ് അനീഷ് ഉപാസന. അനീഷിന് ക്രെഡിറ്റ് നൽകികൊണ്ട് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ ഒരു ചിത്രം പങ്കുവച്ചിരുന്നു. ഒരു ഗോട്ടിയിലൂടെ നോക്കുന്ന മോഹന്‍ലാല്‍ ആയിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്. ആ ചിത്രം പകര്‍ത്തിയ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് അനീഷ്.

അനീഷ് ഉപാസനയുടെ കുറിപ്പ്

"ദേ ഗോട്ടിക്കുള്ളിൽ ഞാൻ.."
(ലൊക്കേഷൻ ബറോസ്)
വിഷ്ണു : അനീഷേട്ടാ ലാൽ സാർ വന്നിട്ടുണ്ട്..
ഞാൻ : ആണോ..? ശെരി ക്യാമറ താ.. ഒന്ന് പുറകെ പോയി നോക്കട്ടെ.. എന്തേലും തടഞ്ഞാലോ...
സ്റ്റാൻഡിൽ ഉറപ്പിച്ച ക്യാമെറയെടുത്ത് സാറിന്‍റെ പുറകെ പോകുന്ന ഞാൻ

ബറോസിന് വേണ്ടിയൊരുക്കിയ കൂറ്റൻ സെറ്റിനകത്ത് സഹപ്രവർത്തകർക്ക് കൃത്യമായ നിർദ്ദേശം നൽകുന്ന ലാൽ സാറിനെ ഞാൻ ക്യാമറയിൽ പകർത്താൻ തുടങ്ങി.. അല്പ നേരത്തിന് ശേഷം പുറത്തേക്കിറങ്ങിയ ലാൽ സാറിനടുത്ത് കലാസംവിധായകൻ സന്തോഷ് രാമൻ ആർട്ട് പ്രോപ്പർട്ടികൾ പലതും കാണിച്ച് തുടങ്ങി... എല്ലാം ഒന്നിനൊന്ന് മെച്ചം.. പെട്ടെന്നായിരുന്നു ഒരു ഗോട്ടി കയ്യിൽ കിട്ടിയത്.. കൂടെ നിന്നവരോടായി ലാൽ സാർ : ഇത് നന്നായിട്ടുണ്ടല്ലേ.. നോക്കൂ.. ഇതിലെന്നെ കാണാം..
(കുട്ടിത്തം തുളുമ്പുന്ന ചിരി)

ഒരു കുഞ്ഞ് സംസാരിക്കുന്നത് പോലെയാണ് സാർ ആ ഗോട്ടിയെ കുറിച്ച് സംസാരിച്ചത്.. ഒരു പക്ഷേ ആ സമയത്ത് എന്നെ ക്യാമെറയെടുക്കാൻ പ്രേരിപ്പിച്ചതും ആ വാക്കുകളാവാം.. ഈ ഒറ്റ ഫോട്ടോ മാത്രമേ എനിക്കെടുക്കാൻ കഴിഞ്ഞുള്ളു.. അതിനുള്ളിൽ സാർ മുഖത്ത് നിന്നും ഗോട്ടി മാറ്റിയിരുന്നു... ക്യാമറ കൈയിലെടുത്തപ്പോൾ തന്നെ മനസ്സിൽ കുറിച്ചതാണ് ആ ഗോട്ടിയിൽ സാറിന്‍റെ മുഖം പതിയണമെന്ന്... പതിഞ്ഞു.. മനസ്സിൽ കണ്ട ചിത്രം മനസ്സിനേക്കാൾ വേഗതയിൽ ക്യാമറയിൽ പകർത്തിയതിന്‍റെ സന്തോഷത്തിലാണ് ഞാൻ ഇപ്പൊ സാറിന്റെ വാട്സാപ്പ് ഡിപി ആണ് ഈ ചിത്രം.

അതേസമയം മോഹന്‍ലാലിന്‍റെ ആദ്യ സംവിധാന സംരംഭമാണ് ബറോസ്. കേരളത്തിലും ഗോവയിലുമായി പല ദിവസങ്ങളില്‍ നേരത്തെ ചിത്രീകരണം നടത്തിയിരുന്നെങ്കിലും ഷൂട്ട് ചെയ്‍തത് മുഴുവന്‍ ഉപേക്ഷിക്കേണ്ടിവരുമെന്ന് മരക്കാര്‍ പ്രൊമോഷനിടെ മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറയുകയുണ്ടായി.

 

 

ഷെഡ്യൂള്‍ ബ്രേക്ക് നീണ്ടുപോയതിനെത്തുടര്‍ന്നാണ് കണ്ടിന്യുവിറ്റി പ്രശ്‍നം ഉള്‍പ്പെടെ ഉണ്ടായത്. ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിദേശിയായ പെണ്‍കുട്ടിക്ക് ഉള്‍പ്പെടെ കൊവിഡ് പശ്ചാത്തലത്തില്‍ യാത്രാ തടസ്സമുണ്ടായിരുന്നു. കൂടാതെ ജീത്തു ജോസഫിന്‍റെ റാം ഉള്‍പ്പെടെ അഭിനയിക്കുന്ന മറ്റു ചില പ്രോജക്റ്റുകളും മോഹന്‍ലാലിന് പൂര്‍ത്തിയാക്കാനുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (39 minutes ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (46 minutes ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (52 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (1 hour ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (1 hour ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (1 hour ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (3 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (4 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (4 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (4 hours ago)

Malayali Vartha Recommends