ദിലീപ് പ്രേക്ഷകരെ ചിരിപ്പിച്ചു, എന്നാല്‍ ചില ചിത്രങ്ങള്‍ പരാജയത്തിലേക്കെത്തിച്ചോ?
രൂപത്തിലും ഭാവത്തിലും വ്യത്യസ്ത പുലര്‍ത്തുന്ന നടനാണ് ദിലീപ്. മലയാളി പ്രേക്ഷകര്‍ക്ക് എന്നും പ്രിയ നടനായിരുന്നു ദിലീപ്. ചിരിപ്പിക്കാന്‍ വേണ്ടി ജനിച്ച നടനാണ് ദിലീപ്. പ്രേക്ഷകരെ ചിരിയുടെ രസത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ദിലീപിന് കഴിഞ്ഞു. എന്നും വേറിട്ട കഥാപാത്രം ചെയ്ത ദിലീപിന് സിനിമയായിരുന്നു എല്ലാം. എന്നാല്‍, നിരവധി വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്തെങ്കിലും വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമായിരുന്നു പൂര്‍ണമായി വിജയിച്ചതെന്ന് വേണം പറയാന്‍. ദിലീപിന്റെ അടുത്തിടെയുണ്ടായ ചിത്രങ്ങളുടെ പരാജയം, കോമാളി എന്നു വരെ ദിലീപിനെ വിളിച്ചു. എങ്കിലും ഇത്രയും വ്യത്യസ്ത വേഷങ്ങള്‍ മലയാള സിനിമയില്‍ കൊണ്ടുവന്ന മറ്റൊരു നടനില്ല. ചെയ്യുന്ന ഓരോ വേഷത്തിലും വേറിട്ട അഭിനയം കാത്ത് സൂക്ഷിക്കാന്‍ ദിലീപ് ശ്രമിച്ചു.
2006ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രമാണ് ദിലീപ് നായകനായ ചക്കരമുത്ത്. ചിത്രത്തില്‍ മാനസിക സ്ഥിരതയില്ലാത്ത അരവിന്ദന് എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. കാവ്യാ മാധവനാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിച്ചത്. ദിലീപ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ബാല്യകാല സുഹൃത്തായിട്ടാണ് കാവ്യ എത്തുന്നത്. പ്രേഷകരെ ചിരിപ്പിച്ചതോടൊപ്പം കരയിപ്പിച്ച ചിത്രം കൂടിയായിരുന്നു ചക്കരമുത്തിലെ ദിലീപിന്റെ അഭിനയം.
2005ല്‍ ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ചാന്ത്പൊട്ട്. ചിത്രത്തില്‍ രാധാകൃഷണന് എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. രാധകൃഷണന്റെ അച്ഛമ്മയ്ക്ക് പെണ് പേരകിടങ്ങളില്ലാത്തതുകൊണ്ട് പെണ്‍ക്കുട്ടിയെ പോലെ വളര്‍ത്തുന്നു. പിന്നീട് സ്ത്രീയായി ജീവിക്കാനുള്ള രാധകൃഷണന്റെ ആഗ്രഹം സമൂഹത്തില്‍ നിന്ന് രാധകൃഷണന് പല നാണക്കേടുകള്‍ അനുഭവിക്കുന്നതുമാണ് ചിത്രം പറയുന്നത്. ആ വര്‍ഷത്തെ സംസഥാന ചലച്ചിത്ര അവാര്‍ഡില്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ദിലീപിന് നേടി കൊടുത്ത കഥാപാത്രമായിരുന്നു ചാന്തുപൊട്ടിലേത്.
2002ല്‍ ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് കുഞ്ഞിക്കൂനന്. ദിലിപിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അഭിനയമായിരുന്നു കുഞ്ഞിക്കൂനനിലേത്. ചിത്രത്തില്‍ ദിലീപ് ഇരട്ട വേഷത്തിലായിരുന്നു എത്തിയത്. അതില്‍ ഒരു വേഷം കൂനനായിട്ടായിരുന്നു. തമാശകള്‍ നിറഞ്ഞതാണെങ്കിലും, പ്രേഷകരെ കരയിപ്പിച്ച ചിത്രം കൂടിയായിരുന്നു ദിലീപിന്റെ കുഞ്ഞിക്കൂനന്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha