ഞാൻ അവരുടെ പ്രണയത്തിലെ ഹംസം...! അതൊക്കെ വെറുതേ പറയുന്നതാണ്..., മറ്റൊരു നടിയുമായി അദ്ദേഹത്തിന് പ്രണയം ഉണ്ടായിരുന്നു, ഞാന്‍ താമസിക്കുന്ന വീട്ടില്‍ നടിയെ ഫോണ്‍ ചെയ്യാന്‍ ഭരതേട്ടന്‍ വരുമായിരുന്നു, അതൊരിക്കലും അങ്ങനെയൊരു വിവാഹമായിരുന്നില്ല കെപിഎസി ലളിതയുടെ അന്നത്തെ വെളിപ്പെടുത്തൽ...

കെ.പി.എസി ലളിതയുടെയും ഭരതന്റെയും പ്രണയവിവാഹമാണെന്ന് തെറ്റിധരിച്ചവർക്ക് ശരിക്കും തങ്ങൾക്കിടയിൽ ഉണ്ടായ ബന്ധത്തെ പറ്റി തുറന്നു പറഞ്ഞിരുന്നു. എല്ലാവരും പറയുന്നതുപോലെ തങ്ങളുടേത് പ്രണയവിവാഹമല്ലെന്ന് കെ.പി.എസി ലളിത തന്നെ ഒരു മാധ്യത്തിന് നൽകിയ അഭിമുഖത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഭരതന് മറ്റൊരു നടിയുമായിട്ടുണ്ടായ പ്രണയത്തിന് ഹംസമായി നിന്നയാളാണ് താനെന്നും എല്ലാവരും ചേര്‍ന്ന് ഇല്ലാത്ത പ്രണയത്തെ കുറിച്ച് കഥയുണ്ടാക്കിയപ്പോള്‍ ഭരതേട്ടന്‍ തന്നെയാണ് അങ്ങനെയെങ്കില്‍ നമുക്ക് വിവാഹം കഴിക്കാമെന്ന് പറഞ്ഞത്. "എന്നും കെ.പി.എസി ലളിത പറഞ്ഞു.
'ഞങ്ങള്‍ തമ്മില്‍ പ്രണയമായിരുന്നുവെന്നൊക്കെ ആളുകള്‍ വെറുതേ പറയുന്നതാണ്. അന്ന് അദ്ദേഹത്തിന് മലയാളത്തിലെ ഒരു പ്രമുഖ നടിയുമായി പ്രണയമുണ്ടായിരുന്നു. ചെന്നൈയില്‍ ഞാന്‍ താമസിക്കുന്ന വീട്ടില്‍ അവരെ ഫോണ്‍ ചെയ്യാന്‍ വേണ്ടി ഭരതേട്ടന്‍ വരുമായിരുന്നു. അന്ന് ആ ഏരിയായില്‍ ഞാന്‍ താമസിക്കുന്ന വീട്ടില്‍ മാത്രമേ ഫോണ്‍ ഉണ്ടായിരുന്നുള്ളൂ. അവരുടെ പ്രണയത്തിന് ഹംസമായി നിന്നയാളാണ് ഞാന്‍. പിന്നീട് എന്തോ കാരണത്താല്‍ അവര്‍ തമ്മില്‍ ഉടക്കി പിരിഞ്ഞു.അങ്ങനെ ആ പ്രണയം അവസാനിച്ചു.
ഭരതേട്ടന്‍ സംവിധാനം ചെയ്‌ത മൂന്നാമത്തെ ചിത്രം രതിനിര്‍വേദത്തിന്റെ സെറ്റില്‍ ചെന്നപ്പോള്‍ ഞാനൊരു വാര്‍ത്ത കേട്ടു. ഞാനും ഭരതേട്ടനുമായി അടുപ്പമാണെന്നും ട്രെയിനില്‍ ഒരു കൂപ്പയില്‍ യാത്ര ചെയ്‌തെന്നും ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഞങ്ങളെ കണ്ടെന്നുമൊക്കെ സെറ്റില്‍ വച്ച് പലരും പറഞ്ഞു.
സത്യത്തില്‍ അങ്ങനെ ഒരു സംഭവം നടന്നിട്ടേയില്ല. എല്ലാവരും ചേര്‍ന്ന് ഇല്ലാത്ത പ്രണയത്തെ കുറിച്ച് കഥയുണ്ടാക്കിയപ്പോള്‍ ഭരതേട്ടന്‍ തന്നെയാണ് അങ്ങനെയെങ്കില്‍ നമുക്ക് വിവാഹം കഴിക്കാമെന്ന് പറഞ്ഞത്.എന്നായിരുന്നു അഭിമുഖത്തിൽ കെ.പി.എസി ലളിത പറഞ്ഞത്.
https://www.facebook.com/Malayalivartha



























