ഞാനൊരു പെര്‍ഫക്ട് അമ്മയല്ല! എനിക്ക് വിധികര്‍ത്താക്കളായി സമൂഹമുണ്ട്, മറ്റുള്ളവർ പലതും പറയും; എല്ലാ കാര്യത്തിലും ഏറ്റവും മികച്ചത് നല്‍കാന്‍ ശ്രമിയ്ക്കും: അത് കേൾക്കില്ലെന്ന് അശ്വതി

വരികളിലൂടെ ചിന്തിപ്പിക്കുന്ന എഴുത്തുകാരി, ആക്ടീവായ അവതാരക, മികച്ച നടി. അങ്ങനെ പല വിശേഷണങ്ങളാണ് അശ്വതി ശ്രീകാന്തിന് മലയാളികള്‍ കൊടുത്തിരിക്കുന്നത്. കൃത്യമായ നിലപാടുകളുള്ള ഒരു വ്യക്തി എന്നും ആളുകള്‍ അശ്വതിയെ വിലയിരുത്തുന്നു. തമാശ കലര്‍ന്ന കുറിപ്പില്‍വരെ പക്വമായ നിലപാട് തുറന്നുകാണിക്കുന്ന താരത്തോട് പല ആരാധകര്‍ക്കും ബഹുമാനവുമുണ്ട്. യൂട്യൂബിലും സജീവമായ അശ്വതി പങ്കുവയ്ക്കുന്ന വീഡിയോകള്‍ ആരാധകര്‍ കയ്യടികളോടെ തരംഗമാക്കാറുണ്ട്.
ചിന്തിയ്ക്കുകയും ചിരിപ്പിയ്ക്കുകയും ചെയ്യുന്ന വീഡിയോകളും ഫോട്ടോകളും എന്നും തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവയ്ക്കുന്ന താരമാണ് അശ്വതി. രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ ശേഷം കൂടുതലും വീട്ടമ്മമാര്‍ക്കും, പുതിയ അമ്മ മാര്‍ക്കും ഉള്ള നല്ല നല്ല സന്ദേശങ്ങളാണ് നടി പങ്കുവയ്ക്കുന്നത്. അത്തരത്തിലുള്ള ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോള്‍ വിഷയം.
അര്‍ത്ഥവത്തായ ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് മികച്ച ഒരു സന്ദേശം അശ്വതി കൈമാറിയത്. ഒരു കുഞ്ഞ് കുരങ്ങന്‍ കുട്ടിയെ കൈയ്യില്‍ പിടിച്ച് തലയും ചൊറിഞ്ഞ് ഇരിക്കുന്ന കുരങ്ങ് പ്രതിമയ്ക്ക് മുന്നില്‍ തന്റെ കുഞ്ഞിനൊപ്പം അതേ പോസില്‍ നിന്ന് കൊണ്ട് ആണ് അശ്വതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ആ അമ്മ കുരങ്ങിനോട് ആണ് അശ്വതി കുഞ്ഞിനെ കുറിച്ചും പ്രസവാനന്തര കാര്യങ്ങളെ കുറിച്ചും സംസാരിച്ചു എന്ന് പറയുന്നത്.
''മുലയൂട്ടുന്നതിനെ കുറിച്ചും, പ്രസവാനന്തരം ഉള്ള വയറിനെ കുറിച്ചും, ശരീരം വണ്ണം വയ്ക്കുന്നതിനെ കുറിച്ചും കുഞ്ഞിന്റെ ഉറക്കിനെ കുറിച്ചും തുണി ഡയപ്പറിനെ കുറിച്ചും അങ്ങനെ പല പല കാര്യങ്ങളെ കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. ഞാനൊരു പെര്‍ഫക്ട് അമ്മയല്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഞാനും എന്ന് ആ അമ്മയും (കുരങ്ങ്) പറഞ്ഞ. എനിക്ക് വിധികര്‍ത്താക്കളായി സമൂഹമുണ്ട് എന്ന് ഞാന്‍ പറഞ്ഞു. എനിക്ക് അങ്ങനെ ആരും ഇല്ല എന്ന് പറഞ്ഞ് അത് ചിരിച്ചു.
ഒരു അമ്മ എന്ന നിലയില്‍ നമ്മള്‍ പെര്‍ഫക്ട് ആകണം എന്നില്ല, പക്ഷെ എല്ലാ കാര്യത്തിലും ഏറ്റവും മികച്ചത് നല്‍കാന്‍ ശ്രമിയ്ക്കും. സമൂഹത്തിന്റെ വിധിനിര്‍ണയത്തെ പരിഗണിക്കാതെ തന്റെ കുഞ്ഞിന് വേണ്ടി തന്നാല്‍ കഴിയുന്നതെല്ലാം അഭിമാനത്തോടെ ചെയ്യുന്ന എല്ലാ അമ്മമാരെയും സ്‌നേഹത്തോടെ കെട്ടി പിടിയ്ക്കുന്നു' എന്നാണ് അശ്വതിയുടെ പോസ്റ്റ്.
https://www.facebook.com/Malayalivartha



























