റഷ്യ- യുക്രൈന്‍ സംഘര്‍ഷം വളരെ സങ്കീര്‍ണ്ണവും ചരിത്രപരമായ അനവധി പ്രത്യേകതകളും ചേര്‍ന്ന ഒന്ന്; റഷ്യയുടെ സൈനിക നീക്കത്തെ അധിനിവേശമായി കാണാനാവില്ലെന്ന് ചൈന

റഷ്യയും ഉക്രൈനും തമ്മിൽ നടക്കുന്ന സൈനിക സംഘർഷത്തിൽ റഷ്യക്ക് പിന്തുണയുമായി ചൈന.റഷ്യയുടെ സൈനിക നീക്കത്തെ 'അധിനിവേശം' എന്ന് വിളിക്കാന്‍ കഴിയില്ലെന്നും ഇരു രാജ്യങ്ങളോടും സമദൂരപരമായ നിലപാടാണ് സ്വീകരിക്കുന്നത് എന്നും ചൈന വ്യക്തമാക്കുകയും ചെയ്തു.
സൈനിക നീക്കത്തെ അധിനിവേശം എന്നു വിശേഷിപ്പിക്കാന്‍ ആവില്ലെന്നും വളരെ മുന്‍വിധി കലര്‍ന്ന ഒരു പ്രയോഗവും ചിന്തയുമാണ് അതെന്നും ചൈനയുടെ വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു.
'യുക്രൈന്‍ സംഭവം വളരെ സങ്കീര്‍ണ്ണവും ചരിത്രപരമായ അനവധി പ്രത്യേകതകളും ചേര്‍ന്ന ഒന്നാണ്. എന്നാല്‍, യുഎസും വടക്കന്‍ യൂറോപ്പും ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് സംഘര്‍ഷത്തിന് ആക്കം കൂട്ടുന്ന ഒന്നാണ്. എല്ലാ കക്ഷികളും സംയമനം പാലിക്കണം.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി തുടരുന്നുണ്ടെന്ന് ഉറപ്പു വരുത്തണം'. ചുന്‍യിങ് പറഞ്ഞു. യുക്രൈനില്‍ വസിക്കുന്ന ചൈനീസ് ജനത സമാധാനം കൈവിടരുതെന്നും വീടുകള്‍ക്കുള്ളില്‍ സുരക്ഷിതമായി കഴിയണമെന്നും ചൈനീസ് എംബസി ജനങ്ങളോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























