Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ആംഗ്ലോ ഇന്ത്യന്‍ കുടുംബ പശ്ചാത്തലത്തില്‍ 'ഹോളി ഫാദര്‍' തയ്യാറായി; ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി സംവിധായകൻ സിബി മലയിൽ

26 FEBRUARY 2022 12:35 PM IST
മലയാളി വാര്‍ത്ത

'ഹോളിഫാദര്‍' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത് . ലൊറൈന്‍ എന്ന എഴുത്തുകാരി എഴുതിയ പുസ്തകമാണ് ഹോളിഫാദര്‍'. ഇതിന് ബുക്കര്‍ പുരസ്‌ക്കാരം ലഭിച്ചിരുന്നു. ആംഗ്ലോ ഇന്ത്യന്‍ കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന 'ഹോളി ഫാദര്‍' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ റൊസ്സാരിയോ ഫ്രെഡറിക് നെ അവതരിപ്പിക്കുന്നത് മലയാളിയും അമേരിക്കന്‍ പ്രവാസിയും ഗായകനും നടനുമായ രാജു തോട്ടം ആണ്.

ചിത്രത്തിലെ നായിക ലോറൈന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മറീന മൈക്കിള്‍ ആണ്. ഒപ്പം ഇവരെ കൂടാതെ ഈ ചിത്രത്തില്‍ രാജീവ് രംഗന്‍, പ്രകാശ് പയ്യാനക്കല്‍, റിയ, പ്രീജ, പ്രഗ്യ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഭരതം ആര്‍ട്‌സിൻ്റെ ബാനറില്‍ അമ്പിളി അനില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ബ്രൈറ്റ് സാം റോബിന്‍സ് ആണ്. രാജേഷ് പീറ്റര്‍ ഛായഗ്രഹണവും സോബിന്‍ കെ. സോമന്‍ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകനായ കൈലാസ് മേനോന്‍ ആണ്.

മൂന്നാര്‍, കുട്ടിക്കാനം, കൊച്ചി എന്നിവിടങ്ങളില്‍വെച്ച് ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ നിതിന്‍ തോട്ടത്തില്‍ ആണ്. മെയ് മാസം ചിത്രം പ്രദര്‍ശനത്തിന് എത്തുകയാണ്. തൻ്റെ പിതാവിനെക്കുറിച്ചുള്ള ആത്മ വിലാപമാണ് ബുക്കിൽ ഉള്ളത്. പിതാവിനുവേണ്ടി ജീവിച്ച മകളും മകള്‍ക്കു വേണ്ടി ജീവിച്ച പിതാവും ഈ കാലത്ത് പുതിയ തലമുറയ്ക്ക് ഒരു മാതൃകയായി മാറുകയാണ്. 70 വയസ്സായ പിതാവ് റൊസാരിയൊ 'ഡിമന്‍ഷ്യ' എന്ന അസുഖംമൂലം മറവി എന്ന രോഗത്തിന് അടിമയാകുന്നു.

അപ്പോൾ മകളായ ലൊറൈന്‍ തൻ്റെ അമേരിക്കയിലെ ജോലിയും ഉപരിപഠനവും ഉപേക്ഷിച്ച് പിതാവിനെ ശുശ്രൂഷിക്കാന്‍ വേണ്ടി നാട്ടിലെത്തുകയാണ്. ചികിത്സകൊണ്ട് പലപ്പോഴും ഒരു മിന്നായം പോലെ ഓര്‍മ്മയിൽ വരും. വരുന്നതും പോകുന്നതും തിരിച്ചറിയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അഞ്ചു വര്‍ഷത്തിന്റെ സ്‌നേഹവും, കരുതലും, ചികിത്സയും കൊണ്ട് റൊസാരിയോക്ക് ഓര്‍മ്മ പലപ്പോഴും 30 സെക്കന്റ് മുതല്‍ 1 മിനിട്ട് വരെ തിരിച്ചുകിട്ടുന്നു പക്ഷെ പിന്നെ സംഭവിക്കുന്നതാണ് സിനിമയിൽ ഉൾപ്പടുത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (8 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends