Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

രാഹുൽ ഈശ്വറെ തൂത്തെറിഞ്ഞു ; പി സി ജോർജ്ജ് കാണിച്ചത് തെണ്ടിത്തരം; ശബരിമല കേസ് അല്ല ദിലീപ് കേസ്; ഞെട്ടിക്കുന്ന തുറന്നുപറച്ചിൽ ; ദിലീപിനെ രക്ഷിക്കുന്നത് ആരൊക്കെ; സത്യം അറിഞ്ഞിട്ടും എന്തിന് ഈ പ്രഹസനം; 25 ലക്ഷത്തിൽ വീഴാത്ത ജിൻസൺ പറയുന്നു!

28 FEBRUARY 2022 05:34 PM IST
മലയാളി വാര്‍ത്ത

മലയാളികൾ സ്‌ക്രീനിൽ നായകനായി മാത്രം കണ്ടിരുന്ന ഒരു വ്യക്തി . എന്നാൽ വ്യക്തി ജീവിതത്തിൽ അയാൾക്കെതിരെ ഒരു സ്ത്രീയെ സഹപ്രവർത്തകയെ ആക്രമിച്ച കേസ് നിലനിൽക്കുകയാണ്. ആ അവസ്ഥയിൽ ദിലീപിനെ കണ്ണും പൂട്ടി ന്യായീകരിക്കുന്നവർ നിരവധിയാണ്. നമ്മൾ ഇവിടെ കുറ്റപ്പെടുത്തുമില്ല ന്യായീകരിക്കുന്നുമില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകണം. തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണം. അതേസമയം ഉന്നത ഇടപാടുകളും ജനപ്രീതിയുമുള്ള ഒരു നടൻ തെറ്റുചെയ്താൽ ശിക്ഷ ലഭിക്കുക എന്നത് അത്ര എളുപ്പമാകില്ല.. അതിലേക്ക് വഴിവെക്കുന്ന ഒരു ആരോപണമാണ് ഇപ്പോൾ ഈ കേസുമായി ഉണ്ടായിരിക്കുന്നത്.

 

നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സർ സുനിയോടൊപ്പം കാക്കനാട് ജയിലില്‍ കഴിഞ്ഞ ജിന്‍സണ്‍ കഴിഞ്ഞ ദിവസം സുപ്രധാനമായ ചില വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരുന്നു. കേസിലെ മാപ്പ് സാക്ഷികൂടിയായ ജിന്‍സണെ കൂറുമാറ്റാന്‍ ദിലീപിന്റെ ഭാഗത്ത് നിന്നും ശ്രമമുണ്ടായത് സംബന്ധിച്ചും അന്വേഷണം നടന്ന് വരികയാണ്. സഹതടവുകാരനായ നാസർ മുഖേനെയായിരുന്നു ജിന്‍സണെ കൂറുമാറ്റാനുള്ള ശ്രമങ്ങള്‍ നടന്നത്. ജിന്‍സണെ കൂറുമാറ്റാമെങ്കില്‍ 25 ലക്ഷത്തിലേറെയായിരുന്നു വാഗ്ദാനം. ഇത് സംബന്ധിച്ച സംഭാഷണം ജിന്‍സണ്‍ റെക്കോർഡ് ചെയ്ത് ക്രൈംബ്രാഞ്ചിലേല്‍പ്പിക്കുകയായിരുന്നു


നടി ആക്രമിക്കപ്പെട്ട വിഷവുമായി ബന്ധപ്പെട്ട് പിടി തോമസ് എംഎല്‍എ ഉള്‍പ്പടേയുള്ളവരെ വിളിച്ച് സംസാരിച്ചിരുന്നുവെന്ന് ജിന്‍സണ്‍. അദ്ദേഹത്തോട് ഈ കേസുമായി ബന്ധപ്പെട്ട് ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. അതുപോലെ തന്നെ പിസി ജോർജ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, അഡ്വ. ജയശങ്കർ എന്നിവരോടൊക്കെ വിളിച്ച് സംസാരിച്ചിരുന്നു. ഈ അടുത്തിടെ രാഹുല്‍ ഈശ്വറുമായും വിളിച്ച് സംസാരിച്ചിരുന്നു. ആ സംഭാഷണം അധികമൊന്നും നീണ്ട് നിന്നിരുന്നില്ല.

കേസുമായി ബന്ധപ്പെട്ട വസ്തുതകളായിരുന്നു അദ്ദേഹവുമായി സംസാരിച്ചത്. പിന്നീട് എന്നെ വിളിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അദ്ദേഹം വിളിച്ചിട്ടില്ല. ശബരിമല വിഷയത്തിലെ നിലപാടും കാര്യങ്ങളുമൊക്കെ കണ്ട് കഴിഞ്ഞപ്പോള്‍ എനിക്ക് അദ്ദേഹത്തോട് ഒരു താല്‍പര്യം ഉണ്ടായിരുന്നു. ആ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ച് സംസാരിച്ചിട്ടുണ്ടെന്നും സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ ന്യൂസ് ഗ്ലോബ് ടിവി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജിന്‍സണ്‍ പറയുന്നു.

 

 

 

നമ്പർ നേരത്തെ തന്നെ കയ്യിലുണ്ടായിരുന്നു. ദിലീപ് വിഷയത്തില്‍ അദ്ദേഹം വല്ലാതെ ഇങ്ങനെ ന്യായീകരിക്കുന്നത് കണ്ടപ്പോഴാണ് ഞാന്‍ അങ്ങോട്ട് വിളിച്ച് അങ്ങനെയല്ല അതിന്റെ കാര്യങ്ങള്‍ എന്ന് വ്യക്തമാക്കുന്നത്. പറഞ്ഞ് കഴിഞ്ഞപ്പോള്‍ ആള്‍ക്ക് ബോധ്യമായി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പിന്നീട് വിളിച്ച് സംസാരിക്കാമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ലെന്നും ജിന്‍സണ്‍ ആവർത്തിക്കുന്നു.

 

രാഹുല്‍ ഈശ്വർ പകുതി കാര്യങ്ങളും കേള്‍ക്കാന്‍ തയ്യാറായില്ലെങ്കിലും എല്ലാ കാര്യങ്ങളും ബോധ്യമായിട്ടുള്ള ഒരാളുണ്ടായിരുന്നു. അത് പിസി ജോർജായിരുന്നു. കാര്യങ്ങളെല്ലാം അദ്ദേഹം വിശദമായി ചോദിച്ച് മനസ്സിലാക്കിയിരുന്നു. അന്നാണ് പിസി ജോർജ് ആദ്യമായി എനിക്കൊരു തെറ്റ് പറ്റി എന്ന് പറഞ്ഞുകൊണ്ട് ഒരു കാര്യം വ്യക്തമാക്കുന്നത് കേട്ടത്.


അന്ന് കാലത്താണ് പി സി ജോർജ് താനുമായി സംസാരിച്ചത്. സംസാരിച്ച് കുറച്ച് കഴിഞ്ഞ ടിവി വെച്ച് കഴിഞ്ഞ ഏതോ ഒരു റിപ്പോർട്ടർ ചോദിച്ചപ്പോഴാണ് അക്കാര്യങ്ങളില്‍ എനിക്ക് ചെറിയ തെറ്റ് പറ്റിയതാണെന്ന് പിസി ജോർജ് പറയുന്നത്. അദ്ദേഹം കാര്യങ്ങള്‍ മനസ്സിലാക്കിയെന്നാണ് അത് കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചത്. എന്നാല്‍ വൈകുന്നേരമായപ്പോള്‍ ചാനലില്‍ വന്നിരുന്ന് വീണ്ടും ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്നതാണ് കണ്ടതെന്നും ജിന്‍സണ്‍ പറയുന്നു.

"ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍. ഈ നടന്റെ പിന്തുണയ്ക്ക് ആരൊക്കെയാണ്. ഒരു നാസറുണ്ട്, ഇതുപോലെയുള്ള ഒരു പീഡന കേസില്‍ ജയിലിന് അകത്ത് വന്നിട്ടുള്ള ഒരാളാണ്. പിന്നെ ചർച്ചയിലൊക്കെ പങ്കെടുക്കുന്ന ഈ കേസുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകള്‍. കെന്നഡി കരിമ്പിന്‍കാല, സജി നന്ത്യാട്ട്, രാഹുല്‍ ഈശ്വർ തുടങ്ങിയ ആളുകളുമുണ്ട്.

 


ഞങ്ങളെപ്പോലുള്ള ആളുകള്‍ എന്തെങ്കിലും പറയുമ്പോള്‍ നിങ്ങള്‍ ജയിലില്‍ കിടന്ന ആളല്ലേ, പുണ്യാളന്‍മാരൊന്നും അല്ലാലോയെന്നാണ് ചോദ്യം. ഞങ്ങള‍െപ്പോലെ അറിയാവുന്ന കാര്യങ്ങള്‍ കോടതിയില്‍ മൊഴിയായി രേഖപ്പെടുത്തിയ ആളുകളുടെ വാക്കുകളൊക്കെ ഇവര് തള്ളിക്കളയുകയാണ്. എന്നാല്‍ ഇതിനകത്ത് എന്താണ് സംഭവിച്ചതെന്ന കാര്യം കേരള സമൂഹത്തിലെ ഒട്ടുമിക്ക ആളുകളും മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു."

ജനങ്ങളുടെ കോടതിയില്‍ വിചാരണ നടന്ന് കഴിഞ്ഞു. ഇനി നിയമപരമായിട്ടുള്ള കാര്യങ്ങള്‍. അവിടെ എന്തൊക്കെ സംഭവിക്കുമെന്ന് അറിയില്ല. ചിലപ്പോള്‍ രക്ഷപ്പെട്ട് പോയേക്കാം. പല ഉന്നതരും ഈ കേസ് അട്ടിമറിക്കാന്‍ ഇടപെട്ടെന്ന് വാർത്തയുണ്ട്. എനിക്കും വേണമെങ്കിലും ആ പണം വാങ്ങി ജീവിക്കാമായിരുന്നു. എന്നാല്‍ അതൊന്നും നിലനില്‍ക്കെന്ന് ബോധ്യത്തിലാണ് ഞാന്‍ സംസാരിക്കുന്നതെന്നും ജിന്‍സണ്‍ അഭിപ്രായപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (14 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (2 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (3 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (5 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (5 hours ago)

Malayali Vartha Recommends