വാലുംചുരുട്ടി സുമിത്രയുടെ മുന്നിൽ സരസു! കാലുപിടിക്കാൻ മഹേന്ദ്രൻ എത്തുന്നു...?? ദേഷ്യത്തിൽ വേദിക

റേറ്റിങില്‍ മറ്റ് സീരിയലുകളെ പിന്നിലാക്കി കുടുംബ വിളക്ക് ജൈത്രയാത്ര തുടരുകയാണ്. ആധാരത്തിന്റെ കഥകൾ പ്രേക്ഷകരുടെ ഇടയിൽ താല്പര്യം കുറവാണെന്ന് മനസിലാക്കിയതോടുകൂടി പുതിയ വഴി തേടി സുമിത്രയുടെ ദുബായ് യാത്രയിൽ എത്തി നിൽക്കുകയാണ്. ഇനി, ഇതുവഴി പുതിയ ചുവടുകളിലേക്ക് കാലെടുത്ത് വെക്കാനുള്ള ശ്രമത്തിലാണ് സീരിയലിന്റെ അണിയറപ്രവർത്തകർ.
ഇന്നത്തെ എപ്പിസോഡിലും ആധാരത്തിന്റെ കഥകളെല്ലാമുണ്ട്. വേദിക പണം കൊടുത്താൽ മാത്രമല്ലെ... അച്ഛമ്മയുടെ ആധാരം തിരികെ ലഭിക്കുകയുള്ളു. വേദിക ആണെങ്കിൽ പണം കൊടുക്കില്ല എന്ന വാശിയിൽ ഉറച്ചു നിൽക്കുന്നുണ്ട്, ഈ സംഭവങ്ങളൊക്കെ നടക്കുമ്പോൾ തന്നെ... സുമിത്ര അച്ഛമ്മയുടെ ആധാരം തിരികെ കിട്ടാൻ വേണ്ടി മഹേന്ദ്രനുമായി പ്രശ്നങ്ങൾ തുടങ്ങിയിട്ടുണ്ട്. ആധാരം സുമിത്ര തിരികെ വാങ്ങി നൽകുന്നതിന് ആരാധകർക്കൊന്നും താല്പര്യമില്ല. എന്നാൽ, ആ പാവം മനുഷ്യനായ അയ്യപ്പന്റെ ആധാരം സുമിത്ര തിരികെ കൊടുത്തിരുന്നെങ്കിൽ വളരെ നന്നായേനെ.
പക്ഷെ, ഇന്നത്തെ എപ്പിസോഡിൽ ഒരു കിടിലൻ സംഭവം നടക്കുന്നുണ്ട്. ആധാരം തിരികെ കിട്ടാൻ വേണ്ടിയുള്ള സരസുവിന്റെ നെട്ടോട്ടം. വേദികയുടെ അടുത്ത് പോയി കാലുവരെ പിടിക്കുന്നുണ്ട്. പക്ഷെ, മറുപടിയൊന്നും കിട്ടാൻ പോകുന്നില്ല.. അതിനുള്ള കാരണമറിയാമല്ലോ. ഈ അവസരത്തിലാണ്, നമ്മളെല്ലാവരും കാത്തിരുന്ന ആ സംഭവം നടക്കുന്നത്. എവിടെയും രക്ഷയില്ലെന്ന് മനസിലായതോടെ സുമിത്രയോടൊപ്പം ചേരുന്ന സരസ്വതിയമ്മ. മിക്കവാറും, ഇത് ആധാരം തിരികെ കിട്ടാൻ വേണ്ടി മാത്രമായിരിക്കും. അതിനുവേണ്ടി ആണെങ്കിലും ഇങ്ങനെയൊക്കെ ചിന്തിച്ചല്ലോ.. ഭാഗ്യം.
പക്ഷെ, സരസുവിന്റെ ഈ മാറ്റം വേദികയെ നല്ലതുപോലെ ചൊടിപ്പിച്ചിട്ടുണ്ട്. സരസ്വതിയമ്മയും കൂടി സുമിത്രയോടൊപ്പം ആയാൽ. ഇനി, ശ്രീനിലയത്തിലെ എല്ലാ കാര്യങ്ങളും, വേദിക എങ്ങനെയായിരിക്കും അറിയുന്നത്. അമ്മ പിണങ്ങിയാൽ.. പിന്നെ മോളായ ശാരണ്യയുടെ കാര്യം പറയണ്ടല്ലോ... ഏതായാലും സരസുവിന്റെ ഈ മാറ്റത്തിൽ വേദിക നല്ലതുപോലെ ഞെട്ടി തരിച്ചിട്ടുണ്ട്. ഇതിനി, ഏത് വഴിയിലൂടെയൊക്കെ ആണെന്ന് ഇന്നത്തെ എപ്പിസോഡിലൂടെ നമുക്കെല്ലാവർക്കും കാണാം.
ഇതേസമയം, സുമിത്രയുമായുള്ള പ്രശ്നം കോടതിയ്ക്ക് പുറത്തു വെച്ച് ഒത്തു തീർപ്പാക്കാനല്ലേ... മഹേന്ദ്രനോട് വക്കീൽ പറഞ്ഞത്. കഴിഞ്ഞ എപ്പിസോഡിൽ അതിനു വേണ്ടി ശ്രീനിലയത്തിൽ വന്ന് കുറച്ചു ഷോയൊക്കെ കാണിച്ചിരുന്നു.
എന്നാൽ, അതെല്ലാം വെള്ളത്തിലാകുകയായിരുന്നു. ഇന്നും മഹേന്ദ്രന്റെ ദയനീയമായ സംസാരം മാത്രമല്ല, സുമിത്രയുടെ കാലു വരെ പിടിക്കാൻ ഒരുക്കമായിട്ടാണ് നിൽക്കുന്നത്. ഈ, ആധാരക്കഥ ഇനി എങ്ങനെയാണ് അവസാനിക്കുന്നതെന്ന് വരും ദിവസങ്ങളിലൂടെ നമുക്ക് കണ്ടറിയാം.
https://www.facebook.com/Malayalivartha



























