Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഈ സീരിയൽ പരമ കഷ്ടം! ഇതുപോലൊരു നന്മ മരം വേറെ എവിടെയുണ്ട്‌??സുമിത്രേ ഇത്രയും വേണ്ടായിരുന്നു; കേസിൽ നിന്നും രക്ഷപ്പെടാൻ കാലുപിടിക്കാനൊരുങ്ങി മഹേന്ദ്രൻ

01 MARCH 2022 05:00 PM IST
മലയാളി വാര്‍ത്ത

സുമിത്രയുടെ നന്മകളും വേദികയുടെയും സരസ്വതിയമ്മയുടെയും അസൂയയും ആകുമ്പോൾ കുടുംബവിളക്ക് സീരിയൽ കംപ്ലീറ്റ് ആകും. എന്തെല്ലാം ദ്രോഹം ചെയ്തിട്ടും അമ്മായിഅമ്മയെ ഇത്രയും പൊന്നുപോലെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന മരുമകളെ സ്വപ്നങ്ങളിൽ മാത്രമേ കാണാൻ കഴിയൂ...

ഇടയ്ക്ക് ആശയ ദാരിദ്ര്യം കാരണം കുടുംബവിളക്ക് റേറ്റിംഗിൽ താഴേക്ക് പോയതായിരുന്നു, എന്നാൽ... വീണ്ടും വേദിക ജയിലിൽ ആയതോടുകൂടി പ്രേക്ഷകർക്കും സന്തോഷമായിരുന്നു. പക്ഷെ, ഇപ്പോഴത്തെ പോക്ക് ഒട്ടുമിക്ക പേർക്കും ഇഷ്ടപ്പെടുന്നില്ല.

എന്നാൽ, വേദിക ജയിലിൽ നിന്നും പെട്ടെന്ന് ഇറങ്ങിയതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളും ആർക്കും അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടിരുന്നില്ല. വേദിക ജയിലിൽ നിന്നും വന്നതും സരസ്വതിയമ്മയുടെ സന്തോഷവും, പിന്നെ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഇത് കഴിഞ്ഞ് ആധാരം തിരികെ വാങ്ങാനായിട്ട് വേദികളുടെ അടുക്കലെത്തിയപ്പോൾ, കൈ ഒഴിയുക ആയിരുന്നു. അവസാനം, നന്മ മരമായ സുമിത്ര അമ്മായിയുടെ ആധാരം തിരികെ വാങ്ങാൻ വേണ്ടി മഹേന്ദ്രനുമായി ഏറ്റുമുട്ടുന്നു.

സുമിത്രാസിലെ, ജോലിക്കാരിയുടെ കുടുംബത്തെ മുൻ നിർത്തിയുള്ള മഹേന്ദ്രനുമായുള്ള പോരാട്ടത്തിനൊടുവിൽ ഇന്ന് അമ്മയുടെ ആധാരം വാങ്ങി നിറ പുഞ്ചിരികളോടെ അമ്മായിയമ്മയെ ഏൽപ്പിക്കുന്നുണ്ട്.

 

പക്ഷെ, എനിക്ക് മനസ്സിലാകാത്തത് ഒരു കാര്യമാണ് ഇങ്ങനെയൊക്കെ ചെയ്ത് പണം കൊടുക്കാതെ അമ്മായിയമ്മയുടെ ആധാരം മഹേന്ദ്രനിൽ നിന്നും പുഷ്പം പോലെ വാങ്ങി എടുക്കാമെങ്കിൽ പിന്നെ, സ്വന്തം വീടിന്റെ ആധാരം നേരെത്തെ വാങ്ങി എടുത്തു കൂടായിരുന്നോ?? ആ... സുമിത്ര നല്ല ഒന്നാന്തരം നന്മ മരം ആണല്ലോ... അപ്പോൾ, ശ്രീനിലയത്തിന്റെ ആധാരത്തിനെക്കാളും പ്രാധാന്യം നൽകേണ്ടത് അമ്മായിയമ്മയുടെ കാര്യങ്ങൾക്കല്ലേ..

ഈ, ആധാരം എടുത്ത് കൊടുത്തത് കൊണ്ട്, സരസു നന്നാകും എന്നാണ് പ്രതീക്ഷിക്കുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. കാരണം മറ്റൊന്നുമല്ല, പ്രൊമോ വിഡിയോയിൽ സുമിത്ര ആധാരം കൊണ്ട് കൊടുക്കുന്ന സമയത്ത് സരസ്വതിയമ്മയുടെ മുഖഭാവം കാണുമ്പോൾ തന്നെ കാര്യം മനസ്സിലാകും. സന്തോഷമായി, എന്റെ ആധാരം കിട്ടിയല്ലോ.. എന്ന രീതിയിലാണ്. പക്ഷെ, സുമിത്രയുടെ കാര്യം ഓർത്താൽ പരമകഷ്ടമെന്നേ പറയാൻ കഴിയൂ.. എത്രയൊക്കെ ദ്രോഹിച്ചാലും അമ്മായിയമ്മയെ പൊന്നുപോലെ നോക്കുന്ന ഒരു മരുമകൾ.

ഇനി, സരസ്വതിയമ്മ ആധാരം കിട്ടിയ കാര്യം വേദികയെ ഉടനെ അറിയിക്കും. അടുത്ത്, സുമിത്ര ദുബായിൽ പോകാതിരിക്കാനുള്ള വഴി എന്തൊക്കെ ആണെന്നും, എങ്ങനെയൊക്കെ തകർക്കാൻ കഴിയുമെന്നുള്ള ചർച്ചകളുമായിരിക്കും. ഇല്ലെങ്കിൽ, വേദികയുടെ കാർ മഹേന്ദ്രനിൽ നിന്നും വാങ്ങാൻ വേണ്ടി ആരുടെയെങ്കിലും ആധാരം മോഷ്ടിച്ച് കൊടുക്കാൻ നോക്കും.

സാധാരണ ഒരു സ്ത്രീ ആയിരുന്നെങ്കിൽ, സുമിത്രയെ പോലെ ചിന്തിക്കുമോ?? ആധാരം തിരികെ വാങ്ങി കൊടുക്കാതിരിക്കാനേ നോക്കൂ. അല്ലെങ്കിൽ ആ വേദിക പണം കൊടുത്ത് എന്തെങ്കിലും ചെയ്യട്ടെ... എന്നൊക്കെ ചിന്തിക്കാൻ മാത്രമേ സാധ്യതയുള്ളു... ഇതിപ്പോൾ എല്ലാം വിപരീതമാണ്.ഒരിക്കലും അത്ര നന്മമരം ആവേണ്ട കാര്യമില്ല. ഈ സ്നേഹം, ബഹുമാനം, വിട്ടുവീഴ്ച എന്നൊക്കെയുള്ളത് എല്ലാർക്കും അങ്ങോട്ട് കൊടുക്കാൻ മാത്രം അല്ല. ഇങ്ങോട്ട് കിട്ടാൻ കൂടി ആണ്.

എത്ര ദ്രോഹിച്ചാലും കാൽ ച്ചുവട്ടിൽ കിടക്കുന്നവളല്ല യഥാർത്ഥ പെണ്ണ്. അതൊരു തെറ്റിദ്ധാരണ മാത്രം ആണ്. ആരുടെയൊക്കെയോ സൗകര്യത്തിന് വേണ്ടി ആരൊക്കെയോ ഉണ്ടാക്കിയെടുത്ത മിഥ്യാധാരണ. ദ്രോഹിക്കുന്നവരെ തിരിച്ചും ദ്രോഹിക്കുന്നത് നല്ലതല്ല. പക്ഷെ വാലാട്ടി പിറകെ പോവരുത്. അത് ഉള്ള നിലവാരം കുറക്കുകയെ ചെയ്യൂ. സുമിത്ര ചെറിയ ചിരിയോടു കൂടി ആധാരം കൊടുക്കുമ്പോൾ സരസ്വതി ഇപ്പോൾ തന്നെ സ്നേഹിക്കും.

പിന്നെ, ആ അയ്യപ്പൻ നായർ അദ്ദേഹത്തിന്റെ വീടിന്റെ പ്രാമാനം മഹേന്ദ്രന്റെ കൈയ്യിൽ നിന്നും വാങ്ങി കൊടുക്കുന്നത് നല്ലതു തന്നെയാണ്. വാസുദേവൻ വക്കീലും. മഹേന്ദ്രന്റെ വക്കീലും തമ്മിലുള്ള ചർച്ചയിൽ, കേസ് പിൻ വലിക്കുമെന്നുള്ള ഉറപ്പിന് മേലാണ് ആധാരം കൊടുത്തത്. പക്ഷേ, ആധാരം കിട്ടിയതോടുകൂടി സുമിത്ര തന്റെ യാതാർത്ഥ തീരുമാനം എന്താണെന്ന് അറിയിച്ചിട്ടുണ്ട്.

കൊള്ള പലിശക്കാരനായ മഹേന്ദ്രന്റെ ചതികൾ പുറത്തറിഞ്ഞാൽ, പ്രശ്നങ്ങൾ കൂടുമെന്ന് മഹേന്ദ്രനറിയാം. അതുകൊണ്ട് തന്നെ, സുമിത്രയുടെ മുന്നിൽ മുട്ടുകുത്തുക എന്നല്ലാതെ മറ്റൊരു വഴി ഇല്ല. ഏതായാലും അയ്യപ്പൻ നായരുടെ വീടിന്റെ ആധാരം സുമിത്ര മഹേന്ദ്രനിൽ നിന്നും വാങ്ങി നല്കിയിരിക്കും, അത് എങ്ങനെ ആണെന്നുള്ളത് നമുക്ക് കാത്തിരുന്നറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (15 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (2 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (3 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (5 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (5 hours ago)

Malayali Vartha Recommends